കാസർകോട്: കാസർകോട് മിയാപദവിയിലെ സ്‌കൂൾ അദ്ധ്യാപിക രൂപശ്രീയുടെ കൊലപാകത്തിന് മുന്നാണ്ട് തികയുമ്പോൾ വിചാരണ വൈകുന്നതായി ബന്ധുക്കളുടെ ആരോപണം. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചുവെങ്കിലും ഇതുവരെയും വിചാരണ ആരംഭിച്ചിട്ടില്ല. കേസിലെ പ്രതികൾ ജാമ്യത്തിലിറങ്ങി യഥേഷ്ടം വിഹരിക്കുകയാണെന്നും ബന്ധുക്കൾ പരാതിപ്പെടുന്നു.

വിചാരണ വൈകുന്നതിൽ പരാതിയിലാണ് ബന്ധുക്കൾ. മഞ്ചേശ്വരം കോയിപ്പാടി കടപ്പുറത്ത് നിന്ന് 2020 ജനുവരി 18 നാണ് അദ്ധ്യാപികയായ രൂപശ്രീയുടെ മൃതദേഹം ലഭിച്ചത്. അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞു. മിയാപദവ് വിദ്യാവർധക സ്‌കൂൾ ചിത്രകലാ അദ്ധ്യാപകൻ വെങ്കട്ടരമണയും ഇയാളുടെ കൂട്ടുകാരൻ നിരഞ്ജൻ കുമാറുമായിരുന്നു പ്രതികൾ. മിയാപദവ് സ്‌കൂളിലെ തന്നെ അദ്ധ്യാപികയായിരുന്നു രൂപശ്രീ. ഡ്രമ്മിലെ വെള്ളത്തിൽ മുക്കി അദ്ധ്യാപികയെ കൊല്ലുകയായിരുന്നുവെന്ന് ക്രൈംബ്രാഞ്ച് 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചു.

രൂപശ്രീയും വെങ്കട്ടരമണയും തമ്മിൽ നേരത്തെ അടുപ്പത്തിലായിരുന്നുവെന്നും ബന്ധത്തിൽ നിന്നും രൂപശ്രീ അകലാൻ തുടങ്ങിയെന്ന തോന്നലാണ് കൊലപാതകത്തിന് കാരണമായതെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്. വർഷങ്ങൾ പിന്നിട്ടെങ്കിലും വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ലെന്ന് ബന്ധുക്കൾ പരാതിപ്പെടുന്നു. കേസിലെ രണ്ട് പ്രതികളും ഇപ്പോൾ ജാമ്യത്തിലാണ്. ഇവരുടെ ജാമ്യം റദ്ദാക്കണമെന്നാണ് രൂപശ്രീയുടെ ബന്ധുക്കൾ ആവശ്യപ്പെടുന്നത്.

മുടിവടിച്ച് കടലിൽ തള്ളിയ മൃതദേഹം

അദ്ധ്യാപികയായിരുന്ന രൂപശ്രീയെ സഹാധ്യാപകൻ ചതിയിൽപ്പെടുത്തി കൊല്ലുകയായിരുന്നു. ക്രൂരമായ രീതിയിലാണ് രൂപശ്രീ കൊലചെയ്യപ്പെട്ടത്. മൃതദേഹം പെർവാഡ് കടപ്പുറത്ത് കണ്ടെത്തുമ്പോൾ വസ്ത്രങ്ങൾ ഇല്ലാത്ത അവസ്ഥയിലായിരുന്നു. തലമുടിയും പൂർണമായി നഷ്ടമായ അവസ്ഥയിലായിരുന്നു. വസ്ത്രങ്ങൾ ഇല്ലാത്തതും മുടി പൂർണമായി ഇല്ലാത്തതും ചൂണ്ടിക്കാട്ടിയാണ് മരണം കൊലപാതകം എന്ന നിഗമനത്തിൽ ബന്ധുക്കൾ ഉറച്ചു നിന്നത്. സാമ്പത്തിക ബന്ധങ്ങളും വഴിവിട്ട കൊലപാതകത്തിന് വഴിവെച്ചത്.

രൂപശ്രീയെ ബക്കറ്റിൽ മുക്കി കൊന്ന ശേഷം മൃതദേഹം കടലിൽ തള്ളി എന്ന് അന്വേഷണ സംഘത്തോട് പ്രതികൾ സമ്മതിച്ചത്. സംഭവുമായി ബന്ധപ്പെട്ട സ്‌കൂളിലെ ഡ്രോയിങ് അദ്ധ്യാപകനായ വെങ്കിട്ട രമണ കാരന്തരയും കൊലപാതകത്തിനു ഇയാളെ സഹായിച്ച ഓട്ടോഡ്രൈവർ നിരജ്ഞനുമാണ് കേസിലെ പ്രതികൾ. ഇവരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. സാമ്പത്തിക ബന്ധങ്ങളും വഴിവിട്ട ബന്ധങ്ങളുമാണ് രൂപശ്രീയുടെ മരണത്തിനു പിന്നിലെന്ന് പൊലീസിന് വ്യക്തമായി എന്നാണ് സൂചന. ജാമ്യമായി രൂപശ്രീയുടെ ശമ്പള സർട്ടിഫിക്കറ്റ് ആണ് നൽകിയിരുന്നത്. ലോൺ അടവിൽ പ്രശ്നങ്ങൾ വന്നപ്പോൾ അത് രൂപശ്രീയുടെ അക്കൗണ്ടിൽ നിന്നാണ് പോയത്. ഇത് ഇവർ തമ്മിൽ തർക്കത്തിന് വഴിവെച്ചിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.

രൂപശ്രീയെ വീട്ടിൽ വിളിച്ചു വരുത്തി വെള്ളത്തിൽ മുക്കി കൊന്ന ശേഷം വെങ്കിട്ട രമണയും സഹായിയും മൃതദേഹം കടലിൽ ഉപേക്ഷിക്കുകയായിരുന്നു. അതിനു വെങ്കിട്ടരമണയുടെ കാർ ആണ് ഉപയോഗിച്ചത്. ഈ കാറിൽ രൂപശ്രീയുടെ തലമുടിയും മറ്റും ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതോടെയാണ് മരണം കൊലപാതകം എന്ന രീതിയിലേക്ക് അന്വേഷണം മാറിയത്. മൃതദേഹം കാറിൽ കയറ്റിയശേഷം കാറിൽ കുറെ കറങ്ങിയശേഷമാണ് മൃതദേഹം കടലിൽ ഉപേക്ഷിച്ചത്.

രൂപശ്രീ ടീച്ചറുടെ സഹപ്രവവർത്തകനാണ് കൊലപാതകിയായ വെങ്കിട്ട രമണ...വർഷങ്ങളായുള്ള ടീച്ചറുടെ സുഹൃത്ത്.. രൂപശ്രീ ടീച്ചർ തന്റെ സുഹൃത് വലയത്തിൽ നിന്ന് പുറത്തുപോകുന്നുവെന്ന ചിന്തയാണ് വെങ്കിട്ടരമണയെ ശത്രുവാക്കിയത്..സ്‌കൂളിലെ പ്രവർത്തനങ്ങളുമായി മറ്റ് അദ്ധ്യാപകർക്കൊപ്പം ടീച്ചർ യാത്രചെയ്യുന്നതും വെങ്കിട്ടരമണയ്ക്ക് സഹിച്ചില്ല..അങ്ങനെ അയാൾ ആ തീരുമാനമെടുത്തു.

കാസർകോടിന്റെ അതിർത്തി പ്രദേശത്ത് കർണാടകയുടെ സംസ്‌കാരവുമായി ബന്ധപ്പെട്ടായിരുന്നു വെങ്കിട്ട രമണയുടെ ജീവിതം..പൂജയും ആചാരങ്ങളും മുറപോലെ നടത്തി വന്ന വെങ്കിട്ട രമണ സ്‌കൂളിലെ ഡ്രോയിങ് അദ്ധ്യാപകനായിരുന്നു. ആറുവർഷത്തിനുമുകളിൽ പരിചയമുണ്ട് രൂപശ്രീ ടീച്ചർക്കും വെങ്കിട്ടരമണയ്ക്കും തമ്മിൽ...ആ സൗഹൃദം അകന്നുപോകുമെന്ന ഭീതി കൊലപാതകത്തിലെത്തി..

ഒരു സ്ത്രീയെ കൊലപ്പെടുത്തിയാൽ ഐശ്വര്യവും സാമ്പത്തീക അഭിവൃദ്ധിയും ഉണ്ടാകുമെന്ന് വെങ്കിട്ട രമണ വിശ്വസിച്ചിരുന്നെത്രേ.. രൂപശ്രീ ടീച്ചറുടെ കൊലപാതകം വെളിച്ചത്തുവന്നതോടെ കൂടുതൽ ആരോപണങ്ങൾക്ക് നടുവിലാണ് വെങ്കിട്ട രമണ...പലമരണങ്ങളും അന്വേഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം... പൊതുപ്രവർത്തകനായ ഭർത്താവിന് തന്റെ വീട്ടിലെ പ്രശ്‌നം പരിഹരിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന വിഷമം ബാക്കി. അരുംകൊലയുടെ കാരണങ്ങൾ ഇനിയും ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്...ഒരു എല്ലാപഴുതുകളും അടച്ചെന്ന് കരുതി കൊലയ്‌ക്കൊരുങ്ങുന്നവർ ഓർമിക്കുക... എന്നെങ്കിലും നിങ്ങൾ ഉപേക്ഷിച്ച തെളിവുകൾ തന്നെ നിങ്ങളെ കുടുക്കാനായി രംഗത്തുവരും...അത് എത്ര കാലം എടുത്താലും.