- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മാധ്യമ ഭീമൻ റൂപർട്ട് മർഡോക്കിന് 93 ആം വയസ്സിൽ അഞ്ചാം വിവാഹം
ന്യൂയോർക്ക്: ശതകോടീശ്വരനും, വലതുപക്ഷ മാധ്യമ രാജാവുമായ റൂപർട്ട് മർഡോക്കിന് അഞ്ചാം വിവാഹം. 93 കാരനായ മർഡോക്ക് വിവാഹം കഴിച്ചത് 67 കാരിയായ എലെന സുക്കോവ എന്ന മുൻ മോളിക്യുലർ ബയോളജിസ്റ്റിനെ. കാലിഫോർണിയയിലെ, മർഡോക്കിന്റെ ഉടമസ്ഥതയിലുള്ള മൊറാഗ വൈൻയാർഡിൽ വെച്ച് ഇന്നലെ ആയിരുന്നു വിവാഹം. മർഡോക്കിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് മാധ്യമമായ ദി സൺ ആണ് വിവാഹ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
നേരത്തെ 67 കാരിയായ റേഡിയോ അവതാരക ലെസ്ലി സ്മിത്തുമായി രണ്ടാഴ്‌ച്ച മാത്രം നീണ്ട ബന്ധം മർഡോക്ക് അവസാനിപ്പിച്ചത് വാർത്തയായിരുന്നു. അതു കഴിഞ്ഞ് നാലു മാസം കഴിഞ്ഞപ്പോൾ തന്നെ സുക്കൊവയുമായി മർഡോക്കിന്റെ ബന്ധം ആരംഭിച്ചതായി കഴിഞ്ഞ വർഷം ഏപ്രിലിൽ വാർത്ത പുറത്തു വന്നിരുന്നു. അതുകഴിഞ്ഞ് ഒരു കൊല്ലത്തിൽ അധികമായപ്പോഴാണ് ഇപ്പോൾ ഈ വിവാഹം.
മർഡോക്കിന്റെ മൂന്നാമത്തെ മുൻ ഭാര്യ ഒരുക്കിയ ഒരു കുടുംബ വിരുന്നിൽ വച്ചാണ് മർഡോക്ക് സുക്കോവയെ കണ്ടുമുട്ടുന്നത്. മൂന്നാമത്തെ ഭാര്യയായ വെൻഡി ഡെംഗിനൊപ്പം 14 വർഷക്കാലം ഒരുമിച്ചു താമസിച്ചതിനു ശേഷം 2013 ൽ ആയിരുന്നു ഇവർ വിവാഹ മോചിതരാകുന്നത്. സുക്കോവയുടെ 42 കാരിയായ മകൾ ദാഷ സുക്കോവ ഒരു റഷ്യൻ- അമേരിക്കൻ ആർട്ട് കളക്ടറും സാമൂഹ്യ പ്രവർത്തകയുമാണ്. ഇവർ നേരത്തെ റഷ്യൻ ശതകോടീശ്വരനും ചെൽസിയയുടെ മുൻ ഉടമയുമായ റോമ്മൻ അബ്രമോവിച്ചിനെ വിവാഹം കഴിച്ചിരുന്നു.
67 കാരിയായ നാലാം ഭാര്യ, അഭിനേത്രി കൂടിയായ ജെറി ഹാളുമായുള്ള വിവാഹബന്ധം മർഡോക്ക് വേർപെടുത്തിയത്. 2022 ൽ ആയിരുന്നു. ഓക്സ്‌ഫോർഡ്ഷയറിലെ വീട്ടിൽ മഡ്രോക്കിന്റെ വരവും കാത്തിരുന്ന അവരെ തേടിയെത്തിയത് മഡ്രോക്കിന്റെ ഈമെയിൽ സന്ദേശമായിരുന്നു. നമ്മൾ ഒരുപാട് നല്ല നിമിഷങ്ങൾ ചെലവഴിച്ചിട്ടുണ്ടെന്നും എന്നാൽ, തനിക്ക് ഒട്ടേറെ കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ടെന്നും ആയിരുന്നു അതിൽ പറഞ്ഞിരുന്നത്. വിവാഹബന്ധം അവസാനിപ്പിക്കുകയാണെന്നും, മറ്റു കാര്യങ്ങൾക്കായി ന്യൂയോർക്കിലെ തന്റെ അഭിഭാഷകൻ ബന്ധപ്പെടുമെന്നും അതിൽ പറഞ്ഞിരുന്നു.
കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു, ഏഴ് പതിറ്റാണ്ടായി മാധ്യമ സാമ്രാജ്യത്തിൽ തലയെടുപ്പോടെ നിന്നിരുന്ന മഡ്രോക്ക് ഫോക്സ് ആൻഡ് ന്യൂസ് കോർപിന്റെ ചെയർമാൻ സ്ഥാനം ഒഴിഞ്ഞത്. ന്യൂയോർക്ക് ആസ്ഥാനമായ ന്യൂസ് കോർപിന്റെ ഉടമസ്ഥതയിൽ വാൾ സ്ട്രീറ്റ് ജേർണൽ, ഫോക്സ് ന്യൂസ് എന്നിവ തുടങ്ങി നിരവധി മാധ്യമങ്ങൾ ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ഉണ്ട്. ഫോബ്‌സിന്റെ കണക്കു പ്രകാരം മഡ്രോക്കിന്റെ മൊത്തം ആസ്തി 19.5 ബില്യൻ ഡോളറാണ്.