- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തുള്ള മുഴുവന്‍ പണവും സ്വന്തമാക്കി പിഴയായി അടച്ചാലും യൂട്യൂബിന് പിടിച്ചു നില്‍ക്കാന്‍ കഴിയില്ല; റഷ്യന്‍ ചാനലുകളുടെ യൂട്യൂബ് അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്തതിനു റഷ്യന്‍ കോടതി ഗൂഗിളിന് പിഴയിട്ടത് എണ്ണിത്തീര്‍ക്കാന്‍ കഴിയാത്ത തുക
ലോകത്തുള്ള മുഴുവന്‍ പണവും സ്വന്തമാക്കി പിഴയായി അടച്ചാലും യൂട്യൂബിന് പിടിച്ചു നില്‍ക്കാന്‍ കഴിയില്ല
മോസ്‌കോ: ഗൂഗിളിന് എണ്ണിത്തീര്‍ക്കാന്‍ കഴിയാത്ത തുക പിഴയിട്ട് റഷ്യന്‍ കോടതി. റഷ്യന്‍ യൂട്യൂബ് ചാനലുകളുടെ അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്തതിനാണ് റഷ്യന്‍ കോടതി ഗൂഗിളിന് ഇത്രയും വലിയ തുക പിഴയിട്ടത്. ഇരുപത് ഡെസില്യന്‍ ഡോളറാണ് പിഴശിക്ഷയായി വിധിച്ചിരിക്കുന്നത്. ഈ തുക ആര്‍ക്കും എണ്ണിത്തിട്ടപ്പെടുത്താന്‍ പോലും കഴിയാത്ത അ്തര വലിയ തുകയാണ്. ഇത്തരത്തില്‍ എണ്ണിത്തീര്‍ക്കാന്‍ കഴിയാത്ത അത്രയും അക്കങ്ങളുള്ള സംഖ്യയെയാണ് ഡെസില്യന്‍ എന്ന വാക്ക് കൊണ്ട് വിശേഷിപ്പിക്കുന്നത്.
ലോകത്തുള്ള മുഴുവന്‍ പണവും സ്വന്തമാക്കി പിഴയടച്ചാലും യൂട്യൂബിന് പിടിച്ചു നില്‍ക്കാന്‍ കഴിയില്ല എന്നതാണ് പരമാര്‍ത്ഥം. പതിനേഴ് റഷ്യന്‍ ടി.വി ചാനലുകളാണ് തങ്ങളുടെ യൂട്യൂബ് ചാനലുകള്‍ ഗൂഗിള്‍ സസ്പെന്‍ഡ് ചെയ്തു എന്ന പരാതിയുമായി കോടതിയെ സമീപിച്ചത്. അന്താരാഷ്ട്രതലത്തില്‍ ഈ ചാനലുകള്‍ക്ക് വിലക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ ഗൂഗിള്‍ അവയുടെ യൂട്യൂബ് അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്തത്.
റഷ്യാ-1, റഷ്യാ ടുഡേ തുടങ്ങിയ രാജ്യത്തെ പ്രമുഖ ടി.വി ചാനലുകളുടെ യൂട്യൂബ് അക്കൗണ്ടുകളും ഗൂഗിള്‍ സസ്പെന്‍ഡ് ചെയ്തവയില്‍ ഉള്‍പ്പെടുന്നു. ഗൂഗിളിന് പിഴയായി വിധിച്ച തുകയില്‍ എത്ര പൂജ്യങ്ങള്‍ ഉണ്ടെന്ന്് പോലും എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയില്ലെന്നാണ് വിധി പ്രഖ്യാപനം നടത്തിയ ജഡ്ജിയും പറഞ്ഞത്. സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഗൂഗിള്‍ മൊത്തം വരുമാനമായി കാണിച്ചിരിക്കുന്നത് 88.2 ബില്യണ്‍ ഡോളറാണ്. ഈ ഒരവസ്ഥയില്‍ റഷ്യന്‍ കോടതി വിധിച്ച് ഈ വന്‍തുക എങ്ങനെയാണ് ഗൂഗിളിന് അടച്ചു തീര്‍ക്കാന്‍ കഴ്ിയുക എന്നാണ് ആളുകള്‍ ചോദിക്കുന്നത്.
ആഗോള തലത്തിലെ മൊത്തം സാമ്പത്തിക സ്ഥിതി നമ്മള്‍ വിലയിരുത്തിയാല്‍ 100 ട്രില്യണ്‍ ഡോളര്‍ മാത്രമേ വരികയുള്ളൂ എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2022 ല്‍ റഷ്യ യുക്രൈന്‍ ആക്രമിച്ച സാഹചര്യത്തിലാണ് ഗൂഗിള്‍ അവരുടെ റഷ്യന്‍ ഡിവിഷന്‍ നിര്‍ത്തലാക്കിയത്. എന്നാല്‍ ഇപ്പോഴും റഷ്യക്കാര്‍ക്ക് ഇപ്പോഴും യൂട്യൂബില്‍ അക്സസ് ലഭിക്കുന്നുണ്ട്. ട്വിറ്ററും ഫേസ്ബുക്കും എല്ലാം റഷ്യയില്‍ പുട്ടിന്‍ ഭരണകൂടം വിലക്കിയിരിക്കുകയാണ്.
റഷ്യയുടെ ആശയങ്ങള്‍ നടപ്പിലാക്കാനായി യുട്യൂബ് ഉപയോഗിക്കുന്നത് ഗൂഗിള്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ നടപടിക്ക് ഗൂഗിളിന് ഒരു ലക്ഷം റൂബിള്‍ റഷ്യ പിഴ ചുമത്തിയിരുന്നു. പിഴ അടച്ചില്ലെങ്കില്‍ ഓരോ 24 മണിക്കൂര്‍ പിന്നീടുമ്പോഴും തുക ഇരട്ടിക്കുമെന്നാണ് ശിക്ഷ. എന്നാല്‍ ഗൂഗിള്‍ ഇതൊന്നും കണ്ടിട്ട് കുലുങ്ങുന്ന മട്ടും കാട്ടുന്നില്ല.