- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരി പാത ഇനി തിരുവനന്തപുരം വരെ? എരുമേലിയില്‍ നിന്ന് പുനലൂര്‍ വഴി ബാലരാമപുരത്തേക്ക്; വിഴിഞ്ഞം കണക്റ്റിവിറ്റിയും ലക്ഷ്യം; പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കെആര്‍ഡിസിഎല്‍; എംസി റോഡിനെ് ബദലായി അങ്കമാലി - തിരുവനന്തപുരം റെയില്‍വേ വരുമോ? കേന്ദ്ര തീരുമാനം നിര്‍ണ്ണായകം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ വരവോടെയുണ്ടാകുന്ന ചരക്ക് നീക്കവും എംസി റോഡിലെ അസഹനീയമായ ഗതാഗതക്കുരുക്കും പരിഗണിച്ച് ശബരി റെയില്‍പ്പാത തിരുവനന്തപുരത്തേക്ക് നീട്ടിയേക്കും. ഇതിന് കെആര്‍ഡിസിഎല്‍ ശുപാര്‍ശ നല്‍കി.്. എരുമേലിയില്‍ നിന്ന് ആരംഭിച്ച് പത്തനംതിട്ട, കോന്നി, പുനലൂര്‍, അഞ്ചല്‍, നെടുമങ്ങാട് വഴി ബാലരാമപുരത്ത് എത്തുന്ന 160 കിലോമീറ്റര്‍ പാതയ്ക്കായി 13 സ്റ്റേഷനുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാകും. കേന്ദ്ര റെയില്‍വേ മന്ത്രാലയം അനുകൂല നിലപാട് എടുക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷ.
പദ്ധതിയുടെ പ്രാഥമിക പഠനം സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് പൂര്‍ത്തിയാക്കി കഴിഞ്ഞു. 2013-ല്‍ സമാന നീക്കം നടന്നിരുന്നെങ്കിലും ലാഭകരമല്ലെന്ന കാരണത്താല്‍ റെയില്‍വേ ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ വിഴിഞ്ഞം പദ്ധതിയും വര്‍ധിച്ച വാഹനത്തിരക്കും കണക്കിലെടുക്കുമ്പോള്‍ പുതിയ പാത അനിവാര്യമാണെന്നാണ് കേരളത്തിന്റെ നിലപാട്. നിലവില്‍ അങ്കമാലി മുതല്‍ എരുമേലി വരെയുള്ള 111 കിലോമീറ്റര്‍ പാതയുടെ സ്ഥലമെടുപ്പ് നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ വേഗത്തില്‍ മുന്നോട്ട് പോകാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെയാണ് തിരുവനന്തപുരം വരെയുള്ള പുതിയ വിപുലീകരണ സാധ്യത തെളിഞ്ഞത്.
അരലക്ഷത്തിലധികം ജനസംഖ്യയുണ്ടായിട്ടും റെയില്‍വേ സൗകര്യമില്ലാത്ത നെടുമങ്ങാട് പോലുള്ള നഗരങ്ങളിലേക്ക് ട്രെയിന്‍ എത്തും. ശബരിമല തീര്‍ത്ഥാടനം: എരുമേലി വഴി തിരുവനന്തപുരത്തേക്ക് പാത നീട്ടുന്നതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ക്ക് യാത്ര കൂടുതല്‍ എളുപ്പമാകും. നിലവില്‍ എംസി റോഡിലെ അമിതമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി ഈ റെയില്‍വേ മാറും.നിര്‍ദിഷ്ട പാതയിലെ പ്രധാന സ്റ്റേഷനുകള്‍എരുമേലി മുതല്‍ ബാലരാമപുരം വരെയുള്ള 160 കിലോമീറ്ററില്‍ താഴെ പറയുന്ന സ്റ്റേഷനുകളാണ് വിഭാവനം
കെആര്‍ഡിസിഎല്‍ നല്‍കിയ ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ പരിശോധിച്ച് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന് അയക്കണം.സ്ഥലമെടുപ്പ്: അങ്കമാലി - എരുമേലി പാതയ്ക്കായി സ്ഥലമെടുപ്പ് ഓഫീസുകള്‍ തുറക്കുന്ന നടപടികള്‍ വേഗത്തിലാകും. ഇത് പൂര്‍ത്തിയായാല്‍ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാകൂ. ശബരി റെയില്‍ തിരുവനന്തപുരത്തേക്ക് നീട്ടുന്ന പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ ഉള്‍പ്രദേശങ്ങളിലൂടെയാകും ട്രെയിന്‍ കടന്നുപോകുന്നത്. ഇത് ആ പ്രദേശങ്ങളിലെ പുതിയ വികസന സാധ്യതകള്‍ക്കും വഴിയൊരുക്കും.
പത്തനംതിട്ട ജില്ലയുടെ ആസ്ഥാനമായ പത്തനംതിട്ട നഗരത്തിലേക്കും കോന്നിയിലേക്കും നേരിട്ട് ട്രെയിന്‍ എത്തുന്നത് വ്യാപാര മേഖലയ്ക്ക് വലിയ ഉണര്‍വാകും. പുനലൂര്‍ വഴി കടന്നുപോകുന്നതിനാല്‍ നിലവിലുള്ള കൊല്ലം-ചെങ്കോട്ട പാതയുമായി ഇതിനെ ബന്ധിപ്പിക്കാന്‍ സാധിക്കും. അഞ്ചല്‍ പോലെയുള്ള പ്രധാന ടൗണുകള്‍ക്ക് റെയില്‍വേ ഭൂപടത്തില്‍ ഇടം ലഭിക്കും. തിരുവനന്തപുരം: നെടുമങ്ങാട്, കാട്ടാക്കട ഭാഗത്തുള്ളവര്‍ക്ക് തിരുവനന്തപുരം നഗരത്തില്‍ എത്താതെ തന്നെ ദീര്‍ഘദൂര യാത്രകള്‍ക്ക് ഈ പാത സഹായകമാകും.




