തിരുവനന്തപുരം: ശബരിമല യുവതീപ്രവേശ വിഷയത്തില്‍ ഇതുവരെ സ്വീകരിച്ചിരുന്ന കടുപ്പമേറിയ നിലപാട് സംസ്ഥാന സര്‍ക്കാര്‍ തിരുത്തുന്നതും തന്ത്രപരമായി. നിലപാട് തിരുത്തി എന്ന് പറതായെ തിരുത്താനാണ് നീക്കം. ശബരിമലയില്‍ ആചാരസംരക്ഷണം വേണമെന്ന പുതിയ നിലപാട് ശനിയാഴ്ച സുപ്രീംകോടതിയെ അറിയിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ അത് പ്രത്യക്ഷത്തില്‍ ചെയ്യില്ല. പകരം ആചാരാനുഷ്ഠാനങ്ങള്‍ പണ്ഡത സമക്ഷം തീരുമാനിക്കാം എന്ന നിലപാട് എടുക്കും. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, വിശ്വാസികളുടെ വികാരം രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് സര്‍ക്കാരിന്റെ ഈ നാടകീയമായ മലക്കംമറിച്ചില്‍. ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അടുത്തിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രമേയം പാസാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാരും നയം മാറ്റിയത്.

ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ വിഷയം ചര്‍ച്ചയ്ക്കു വന്നപ്പോള്‍ ഇടതുമുന്നണി തീരുമാനിക്കട്ടെ എന്നായിരുന്നു ആദ്യ നിലപാട്. എന്നാല്‍, ശനിയാഴ്ച കോടതിയില്‍ നിലപാടറിയിക്കേണ്ട സാഹചര്യത്തില്‍ സി.പി.എം. നേതൃത്വം ഘടകകക്ഷികളുമായി ആശയവിനിമയം നടത്തി നയപരമായ തിരുത്തല്‍ വരുത്തുകയായിരുന്നു. മുന്‍ തിരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടിയും ബി.ജെ.പി. അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിന്റെ പഴയ നിലപാടിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതും ദോഷം ചെയ്യുമെന്ന് സി.പി.എം. വിലയിരുത്തുന്നു. വിശ്വാസികള്‍ക്കെതിരായ ഒരു തീരുമാനവും പാടില്ലെന്നാണ് സര്‍ക്കാരിന്റെയും ഇടതുമുന്നണിയുടെയും ഇപ്പോഴത്തെ നിലപാട്.

'അമ്പലത്തില്‍ ആരെങ്കിലും പോകരുത് എന്ന് വെക്കാന്‍ ഏതെങ്കിലും ഒരു കൂട്ടര്‍ വിചാരിച്ചാല്‍ കഴിയുമോ, നിയമവാഴ്ചയുള്ള നാട്ടില്‍ സുപ്രീംകോടതി ഒരു നിലപാടെടുത്താല്‍ അത് നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്' എന്നതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍പത്തെ നിലപാട്. എന്നാല്‍ ഈ നിലപാടില്‍ നിന്നും തന്ത്രപരമായ പിന്മാറ്റമാണ് ഇപ്പോള്‍ നടക്കുന്നത്. യുവതീപ്രവേശ നിലപാടില്‍ തത്വത്തില്‍ മാറ്റമില്ലെന്ന് പറയുമ്പോഴും, ഇന്നത്തെ പരിതഃസ്ഥിതിയില്‍ നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ച് ഉചിതമായ നടപടിയെടുക്കണമെന്ന പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവന ഈ തിരുത്തലിന് അടിവരയിടുന്നു.

ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന പുതിയ സത്യവാങ്മൂലം കോടതിയില്‍ എത്തുന്നതോടെ ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ പുതിയ രാഷ്ട്രീയമുഖം വ്യക്തമാകും. ശബരിമലയില്‍ ആചാരസംരക്ഷണം വേണമെന്ന പുതിയ നിലപാട് ശനിയാഴ്ച സുപ്രീംകോടതിയെ അറിയിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്ു. ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അടുത്തിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രമേയം പാസാക്കിയിരുന്നു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി സര്‍ക്കാര്‍ സ്വീകരിച്ചുവന്ന നിലപാടുകളിലെ വലിയൊരു വഴിത്തിരിവാണിത്. 2007-ല്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചാണ് സത്യവാങ്മൂലം നല്‍കിയത്. പിന്നീട് വന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇതിനെ എതിര്‍ത്തുവെങ്കിലും 2018-ല്‍ അധികാരത്തിലിരുന്ന പിണറായി വിജയന്‍ സര്‍ക്കാര്‍ വീണ്ടും സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടാണ് സുപ്രീംകോടതിയില്‍ സ്വീകരിച്ചത്.

എന്നാല്‍ മുന്‍ തിരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടിയും ബി.ജെ.പി. അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിന്റെ പഴയ നിലപാടിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതും ദോഷം ചെയ്യുമെന്ന് സി.പി.എം. ഇപ്പോള്‍ വിലയിരുത്തുന്നു. വിശ്വാസികള്‍ക്കെതിരായ ഒരു തീരുമാനവും പാടില്ലെന്നാണ് സര്‍ക്കാരിന്റെയും ഇടതുമുന്നണിയുടെയും ഇപ്പോഴത്തെ നിലപാട്. യുവതീപ്രവേശ നിലപാടില്‍ തത്വത്തില്‍ മാറ്റമില്ലെന്ന് പറയുമ്പോഴും, ഇന്നത്തെ പരിതഃസ്ഥിതിയില്‍ നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ച് ഉചിതമായ നടപടിയെടുക്കണമെന്ന പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവന ഈ തിരുത്തലിന് അടിവരയിടുന്നു. ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന പുതിയ സത്യവാങ്മൂലം കോടതിയില്‍ എത്തുന്നതോടെ ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ പുതിയ രാഷ്ട്രീയമുഖം വ്യക്തമാകും.

അതേസമയം, യുവതീപ്രവേശനത്തെ അനുകൂലിക്കുന്ന ഹര്‍ജിക്കാരിലൊരാളായ ഇന്ത്യന്‍ യങ്ങ് ലോയേഴ്‌സ് അസോസിയേഷന്‍ സുപ്രീംകോടതിയില്‍ തങ്ങളുടെ വാദങ്ങള്‍ എഴുതി നല്‍കി. യുവതീപ്രവേശന വിധി നിലനിര്‍ത്തണമെന്നാണ് ഇവരുടെ ആവശ്യം. സ്ത്രീകളുടെ അന്തസ്സുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും ആര്‍ത്തവത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തുന്നത് അംഗീകരിക്കാനാകില്ലെന്നും അവര്‍ വ്യക്തമാക്കി. ശബരിമലയെ ഒരു പ്രത്യേക വിഭാഗമായി കാണാനാകില്ലെന്നും അസോസിയേഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ഹര്‍ജിക്കാരുടെ ശക്തമായ വാദങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിക്കുന്ന പുതിയ നിലപാട് നിയമവൃത്തങ്ങളും രാഷ്ട്രീയ കേന്ദ്രങ്ങളും ഉറ്റുനോക്കുകയാണ്.