- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കാണാന്‍ പോയത് നാട്ടുകാരിയാണെന്നതിനാല്; കോടതി ശിക്ഷിച്ചത് മൊഴിയുടെ അടിസ്ഥാനത്തില്‍; സദാനന്ദന്‍ മാസ്റ്റര്‍ വധ ശ്രമക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവര്‍ ആകുറ്റം ചെയ്തതായി വിശ്വസിക്കുന്നില്ലെന്ന് കെകെ ശൈലജ; വിവാദത്തില്‍ സിപിഎം നേതാവ് പ്രതികരിക്കുമ്പോള്‍
കണ്ണൂര്‍ : ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ സി. സദാനന്ദന്‍ എം.പിക്കെതിരെ(സദാനന്ദന്‍ മാസ്റ്റര്‍) നടന്ന വധശ്രമ കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ പാര്‍ട്ടി പ്രവര്‍ത്തകരായത് കൊണ്ടാണ് അവരെ കാണാന്‍ പോയതെന്ന് കെ.കെ ശൈലജ എം.എല്‍.എ പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ.കെ. ശൈലജ. പ്രതിചേര്‍ക്കപ്പെട്ടവര്‍ ആകുറ്റം ചെയ്തതായി വിശ്വസിക്കുന്നില്ല ശിക്ഷിക്കപ്പെട്ടവരില്‍ ഒരാള്‍ അക്കാലത്ത് സ്‌കൂള്‍ അദ്ധ്യാപകനും മറ്റൊരാള്‍ സര്‍ക്കാര്‍ ജീവനക്കാരനുമാണ്. അവര്‍ അക്രമത്തില്‍ പങ്കെടുത്തിട്ടില്ലെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും വിശ്വാസം. അവരെ അറിയുന്നവര്‍ അങ്ങനെ പറയില്ല. ജയിലില്‍ പോകേണ്ടി വന്നതോടെ അവരുടെ കുട്ടികളും കുടുംബാംഗങ്ങളും വലിയ വിഷമത്തിലാണ്.
എന്നാല്‍ താന്‍ കോടതി വിധിയെ തള്ളി പറയുന്ന സമീപനവും സ്വീകരിച്ചിട്ടില്ല. തന്റെ പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകരും ശിക്ഷിക്കപ്പെട്ടവരുടെ കുടുംബവും സങ്കടത്തിലായിരുന്നു. അവര്‍ക്കൊപ്പം പാര്‍ട്ടി പ്രവര്‍ത്തകയെന്ന നിലയില്‍ പങ്കുചേരുകയാണ് ഉണ്ടായതെന്നും കെ.കെ. ശൈലജ പറഞ്ഞു. പ്രതികള്‍ക്ക് യാത്രയയപ്പ് നല്‍കിയതിനെ കെ കെ ശൈലജ ന്യായീകരിച്ചു നാട്ടുകാരിയെന്ന നിലയിലാണ് താന്‍ യാത്രയയപ്പില്‍ പങ്കെടുത്തത്. നാട്ടിലെ രാഷ്ട്രീയ പ്രവര്‍ത്തകരാണ് അവര്‍. താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകയാണ്. അവരും പാര്‍ട്ടി പ്രവര്‍ത്തകരാണ്. തന്റെ അറിവില്‍ നാട്ടിലെ നന്മയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. മാന്യമായി ജീവിതം നയിക്കുന്നവരാണവര്‍. ഏതെങ്കിലും കുറ്റകൃത്യത്തെ ന്യായീകരിക്കാനല്ല പോയത്.
പക്ഷെ കോടതി വിധിയെ മാനിക്കുന്നു. മൊഴിയുടെ അടിസ്ഥാനത്തിലാണ് കോടതി വിധി. അവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടില്ലെന്നും കെ.കെ ശൈലജ പറഞ്ഞു. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനും രാജ്യസഭാ എം.പിയുമായ സി. സദാനന്ദന്‍ മാസ്റ്ററെ ഉരുവച്ചാല്‍ ടൗണില്‍ നിന്നും അക്രമിക്കുകകയും ഇരുകാലുകളും വെട്ടി മാറ്റുകയും ചെയ്ത കേസില്‍ 30 വര്‍ഷത്തിന് ശേഷമാണ് എട്ട് സി.പി.എം പ്രവര്‍ത്തകരെ ഏഴു വര്‍ഷം ശിക്ഷിച്ചിരുന്നു. ഹൈക്കോടതിയും സുപ്രീം കോടതിയും വിടുതല്‍ ഹരജി തള്ളിയതിനു ശേഷമാണ് പ്രതികളെ തലശേരി സെഷന്‍സ് കോടതി ജയിലില്‍ അടച്ചത്.
ഇവര്‍ക്ക് തിങ്കളാഴ്ച്ച സി.പി.എം പഴശി സൗത്ത് ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ നല്‍കിയ യാത്രയയപ്പിലാണ് കെ.കെ. ശൈലജ എം.എല്‍.എയുള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തത്. സംഭവം വിവാദമായതിനെ തുടര്‍ന്നാണ് കെ.കെ ശൈലജയുടെ പ്രതികരണം.