- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൃദയ വാല്‍വില്‍ രണ്ട് ബ്ലോക്ക്; പ്രമേഹം ബാധിച്ച് കാലുകളില്‍ മുറിവ്; അസുഖങ്ങള്‍ മരണ കാരണമായോ? ആന്തരിക പരിശോധനാഫലം പുറത്തു വന്നാല്‍ എല്ലാം കലങ്ങിത്തെളിയും! പോസ്റ്റ്മോര്‍ട്ടത്തിലുള്ളത് സ്വാഭാവിക കാരണങ്ങള്‍; രാസപരിശോധനാ ഫലം സത്യം വെളിപ്പെടുത്തു; ഗോപന്‍ സ്വമായുടെ സമാധി മരണത്തിന് മുമ്പോ? 'ദുരൂഹ സമാധി' യില്‍ ഇനി നിര്‍ണ്ണായകം
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഹൃദയ വാല്‍വില്‍ രണ്ട് ബ്ലോക്ക് ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രമേഹം ബാധിച്ച് കാലുകളില്‍ മുറിവ്, അസുഖങ്ങള്‍ മരണകാരണമായോ എന്ന് വ്യക്തമാക്കാന്‍ ആന്തരീക പരിശോധനാഫലം പുറത്തു വരണം. ഇനി അറിയേണ്ടത് മരിച്ച ശേഷമാണോ ഗോപന്‍ സ്വാമിയെ മകന്‍ സമാധിയിരുത്തിയത് എന്നാണ്.
ഇക്കഴിഞ്ഞ് വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയാണ് വിവാദമായ ഗോപന്‍സ്വാമിയുടെ സമാധിയിടം പൊളിച്ചുതുടങ്ങിയത്. സബ് കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു നടപടികള്‍. സ്ലാബ് പൊളിച്ചുമാറ്റിയതിന് പിന്നാലെ കല്ലറയ്ക്കുള്ളില്‍ ഇരിക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തി. കല്ലറയ്ക്കുള്ളില്‍ മൃതദേഹത്തിന്റെ നെഞ്ചുവരെ ഭസ്മവും പൂജാദ്രവ്യങ്ങളും കൊണ്ട് നിറച്ചനിലയിലായിരുന്നു. തുടര്‍ന്ന് മൃതദേഹം കല്ലറയ്ക്കുള്ളില്‍നിന്ന് പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പൂര്‍ണമായും അഴുകിയിട്ടില്ലാത്തതിനാല്‍ മെഡിക്കല്‍ കോളേജില്‍വെച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഗോപന്‍സ്വാമിയുടെ മകനെയും പോലീസ് മെഡിക്കല്‍ കോളേജ് ആശുപത്രിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ഉച്ചയോടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകുന്നതിന് മുമ്പ് സബ് കളക്ടറും പോലീസ് ഉദ്യോഗസ്ഥരും ഗോപന്‍സ്വാമിയുടെ കുടുംബവുമായി കാര്യങ്ങള്‍ സംസാരിച്ചു. കുടുംബാംഗങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതായി സബ് കളക്ടര്‍ ഒ.വി. ആല്‍ഫ്രഡ് മാധ്യമങ്ങളോട് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ ആര്‍ഡിഒയും ഡിവൈഎസ്പിയും മറ്റുമെത്തി കല്ലറ തുറക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഹിന്ദു ഐക്യവേദി, വിഎസ്ഡിപി സംഘടനാ നേതാക്കളും കുടുംബവും കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ സംഘര്‍ഷാവസ്ഥ ഒഴിവാക്കാനായി ഉദ്യോഗസ്ഥര്‍ മടങ്ങുകയായിരുന്നു. കല്ലറ പരിശോധിക്കാനുള്ള ആര്‍ഡിഒയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി ഇന്നലെ അംഗീകരിച്ചില്ല.
തുടര്‍ന്നാണ് ഇന്നു പുലര്‍ച്ചെതന്നെ വന്‍ പൊലീസ് സന്നാഹം ഗോപന്റെ വീട്ടിലെത്തിയത്. കല്ലറ തുറക്കുന്നതിനു സമീപം നില്‍ക്കണമെന്നു തന്നോട് പൊലീസ് ആവശ്യപ്പെട്ടെന്നും താന്‍ തയാറായില്ലെന്നും ഗോപന്റെ മകന്‍ സനന്ദന്‍ പറഞ്ഞു. പുതിയ കല്ലറ പണിതശേഷം സന്യാസിമാരുടെ സാന്നിധ്യത്തില്‍ നടത്തിയ ചടങ്ങുകള്‍ക്കു ശേഷമായിരുന്നു സമാധിരൂപത്തില്‍ സംസ്‌കാരം. ചടങ്ങില്‍ ഗോപന്റെ രണ്ട് മക്കളും പങ്കെടുത്തു. ഗോപന്റെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം വന്നശേഷമേ ദുരൂഹതകളില്‍ പോലീസ് തുടരന്വേഷണം നടത്തൂ.
പൊളിച്ച കല്ലറയ്ക്കു പകരം പുതിയ കല്ലറ തീര്‍ത്തായിരുന്നു ചടങ്ങുകള്‍. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് നാമജപയാത്ര ആയാണു മൃതദേഹം വീട്ടിലേക്കു കൊണ്ടുവന്നത്. സംസ്‌കാരച്ചടങ്ങില്‍ വിഷ്ണുപുരം ചന്ദ്രശേഖരന്‍ അടക്കമുള്ള ഹിന്ദു സംഘടന നേതാക്കളും പങ്കെടുത്തു. സമാധി വിഷയം വിവാദമായപ്പോള്‍ ഒരു വിഭാഗത്തിനെതിരേ നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പു ചോദിക്കുന്നുവെന്നു ഗോപന്റെ മകന്‍ സനന്ദന്‍ പറഞ്ഞു. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും സനന്ദന്‍ പറഞ്ഞു.
മരണത്തില്‍ വിവാദങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നു സമാധിയായെന്ന് മക്കള്‍ അവകാശപ്പെട്ട ഗോപന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനയച്ചിരുന്നു. മൃതദേഹത്തില്‍ ക്ഷതങ്ങളോ മുറിവുകളോ ഉണ്ടായിരുന്നില്ല. കല്ലറയില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഭസ്മവും പൂജാദ്രവ്യങ്ങളും കല്ലറയില്‍നിന്നു കണ്ടെത്തിയിരുന്നു. മൃതദേഹത്തിന്റെ നെഞ്ചുവരെ ഭസ്മവും പൂജാദ്രവ്യങ്ങളും കൊണ്ട് നിറച്ചനിലയിലായിരുന്നു. ശ്വാസകോശത്തില്‍ ഭസ്മം കണ്ടെത്തിയാല്‍ പോലീസ് അന്വേഷണവും കടുപ്പിക്കുമെന്നാണ് സൂചന.