മലപ്പുറം: സമസ്ത സെക്രട്ടറിയും മുശാവറാ അംഗവുമായ ഉമര്‍ ഫൈസി മുക്കം പാണക്കാട് സാദിഖലി തങ്ങളെ അവഹേളിച്ചു രംഗത്തുവന്നിതിനു പിന്നാലെ ഉമര്‍ ഫൈസിയെ 'സമസ്ത'യില്‍ നിന്ന് പുറത്താക്കണമെന്ന ലീഗ് അനുകൂലി സമസ്ത നേതാക്കളുടെ ആദര്‍ശ സമ്മേളന പ്രമേയത്തെ തള്ളി സമസ്തയിലെ ഒരു വിഭാഗം നേതാക്കള്‍. ഇന്നലെ രാത്രി എടവണ്ണപ്പാറയില്‍ 'സമസ്ത' കോര്‍ഡിനേഷന്‍ കമ്മിറ്റി എന്ന പേരില്‍ എടവണ്ണപ്പാറ മേഖല കമ്മിറ്റി നടത്തിയ ആദര്‍ശ സമ്മേളനമാണ് ഉമര്‍ ഫൈസിക്കെതിരെ രംഗത്തുവന്നത്് ഉമര്‍ ഫൈസിക്കെതിരെ നടപടിയുണ്ടായാല്‍ സമസ്തയില്‍ പൊട്ടിത്തെറിക്കുസാധ്യതയുണ്ടെന്നാണു ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്.

നിലവില്‍ ഉമര്‍ഫൈസിക്കെതിരെ രംഗത്തുവരുന്നത് സമസ്തയെക്കാള്‍ മുസ്ലിംലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ ആണെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. സമസ്തക്കു പ്രധാന്യം നല്‍കുന്നവര്‍ ഉമര്‍ ഫൈസിയെയാണു പിന്തുണക്കുക. കാരണം ഉമര്‍ ഫൈസി പറയുന്നത് സമസ്തയുടെ രാഷ്ട്രീയമാണെന്നും സമസ്തയുടെ കെട്ടുറപ്പ് നിലനില്‍ക്കാനും മുസ്ലിംലീഗുമായും മുന്‍കാല ധാരണയില്‍ പോകാനും അബ്ദുല്‍ ഹക്കീം ഫൈസിയെ സി.ഐ.സിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റണമെന്ന നിലപാടിലാണു ഇക്കൂട്ടര്‍.

നേരത്തെ അബ്ദുല്‍ ഹക്കീം ഫൈസിയെ സമസ്ത നേതാക്കളുടെ പ്രതിഷേധം കാരണം മാറ്റി നിര്‍ത്തിയെങ്കിലും പിന്നീടപാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ഒറ്റനിര്‍ബന്ധത്താലാണു വീണ്ടും നിയമിച്ചതെന്നും സമസ്തയെ അംഗീകരിച്ചു മുന്നോട്ടുപോകാന്‍ കഴിയാത്ത ഹക്കീം ഫൈസിയെ ഈ സ്ഥാനത്തു വീണ്ടും പ്രതിഷ്ഠിച്ചതിലുള്ള പ്രതിഷേധമാണു ഉമര്‍ഫൈസിയുടെ സാദിഖലി തങ്ങള്‍ക്കെതിരെയുള്ള പരസ്യ അവഹേളനത്തിനു പിന്നിലും. നേരത്തെ സമസ്ത നേതാക്കളില്‍ ഒരു വിഭാഗം രഹസ്യമായി പറഞ്ഞിരുന്നതു ഉമര്‍ ഫൈസി പരസ്യമാക്കിയെന്നു മാത്രമാണെന്നും ഇക്കൂട്ടര്‍ പറയുന്നത്.

സി.ഐ.സി വിഷയത്തില്‍ മറ്റുള്ളവരെ പരിഗണിക്കാതെ സമസ്ത പണ്ഡിതരെ മുഖവിലക്കെടുക്കാത്ത ധിക്കാരിയായ ഹക്കീം ഫൈസിക്കു എന്തിനാണിത്ര പരിഗണന നല്‍കുന്നതെന്നു ചൂണ്ടിക്കാട്ടി നേരത്തെ സമസ്തയിലെ വലിയൊരു വിഭാഗം നേതാക്കള്‍ നേരത്തെ രംഗത്തുവന്നിരുന്നു. ഈനടപടി ശരിയായില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ യോഗവും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

സി.ഐ.സി തുടരുന്ന പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള നീക്കങ്ങള്‍ തുടരവെ അതിനെ തകര്‍ക്കാനുള്ള ശ്രമം ഖേദകരവും പ്രതിഷേധാര്‍ഹവുമാണെന്ന് ചൂണ്ടിക്കാട്ടി സമസ്തയുടെയും പോഷക സംഘടനകളുടെയും നേതാക്കളും രംഗത്തുവന്നിരുന്നു.

രമ്യമായി പരിഹരിക്കാവുന്ന സി.ഐ.സി പ്രശ്നങ്ങളെ സങ്കീര്‍ണമാക്കാനുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ എല്ലാവരും തിരിച്ചറിയണമെന്ന് ചൂണ്ടിക്കാട്ടി സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, ജംഇയ്യതുല്‍ മുദരിസീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.വി. അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍, ജംഇയ്യതുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, എസ്.വൈ.എസ് വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എസ്.ഇ.എ സംസ്ഥാന പ്രസിഡന്റ് മുസ്തഫ മുണ്ടുപാറ, എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി ഒ.പി.എം. അഷ്റഫ് എന്നിവര്‍ നേരത്തെ രംഗത്തുവന്നിരുന്നു. ഇതിന്റെ ബാക്കിപത്രമാണു പുതിയ പ്രസ്താവനയെ കാണുന്നത്.

ഇതിനു സമസ്തയിലെ വലിയൊരു വിഭാഗത്തിന്റെ രഹസ്യപിന്തുണയുണ്ടെന്നു സമസ്ത നേതാക്കള്‍തന്നെ സമ്മതിക്കുന്നുണ്ട്. അതേസമയം പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങളെ സമൂഹത്തില്‍ ഇകഴ്ത്തി കാണിക്കുന്നതാണ് ഉമര്‍ഫൈസിയുടെ പരാമര്‍ശമെന്ന് ഇന്നലെ ലീഗ് അനുകൂലികളായ സമസ്ത നേതാക്കളുടെ നേതൃത്വത്തില്‍ എടവണ്ണപ്പാറയില്‍ നടന്ന ആദര്‍ശ സമ്മേളന പ്രമേയം കുറ്റപ്പെടുത്തി. പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ ഉമര്‍ഫൈസി നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പശ്ചാതലത്തില്‍ ഉമര്‍ ഫൈസിക്ക് മറുപടിയായിട്ടാണ് എടവണ്ണപ്പാറയില്‍ ആദര്‍ശ സമ്മേളനം സംഘടിപ്പിച്ചത്.

മുസ്ലിം ലീഗ് അനുകൂലികളാണ് സമ്മേളനത്തിന്റെ സംഘാടകരും പ്രധാന പ്രാസംഗികരായി എത്തിയതും. മുസ്ലം ലീഗ് കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ് പി എ ജബ്ബാര്‍ ഹാജിയാണ് സമ്മേളനത്തിന് സ്വാഗതം പറഞ്ഞത്. ഇ കെ വിഭാഗത്തിലെ ലീഗ് അനുകൂലികളായ 'സുഹാബി' പക്ഷക്കരായ നാസര്‍ ഫൈസി കൂടത്തായി, അബ്ദുസമ്മദ് പൂക്കോട്ടൂര്‍, കെ എ റഹ്‌മാന്‍ ഫൈസി, സലീം എടക്കര എന്നിവരാണ് സമ്മേളനത്തിലെ മുഖ്യ പ്രഭാഷകരായി എത്തിയത്.

എടവണ്ണപ്പാറ മേഖലയിലെ സംഘടനക്കകത്തെ വിഭാഗിയതയാണ് കാര്യങ്ങള്‍ ഇതിലേക്ക് എത്തിച്ചത് പറഞ്ഞ് പ്രസംഗിച്ച ജബ്ബാര്‍ ഹാജി എസ് കെ എസ് എസ് എഫിനെയും 'ഷജറ' വിഭാഗത്തെയും കടത്തു ഭാഷയില്‍ വിമര്‍ശിച്ചു.ചടങ്ങില്‍ അധ്യക്ഷതവഹിച്ചത് സി ഐ സി വിഷയത്തിലടക്കം മുസ്ലം ലീഗി അനുകൂല നിലപാട് സ്വീകരിച്ച കെ എ റഹ്‌മാന്‍ ഫൈസിയാണ്. ഉമര്‍ ഫൈസിയെ മാറ്റി നിര്‍ത്തി സമസ്തയെ ശുദ്ധീകരിക്കണമെന്നും പാണക്കാട് കുടുംബത്തെ സമൂഹത്തില്‍ നിന്ന് അടര്‍ത്തി മാറ്റാനുള്ള ശ്രമം ഗൂഢാലോചനയാണെന്നും സമസ്തയും ലീഗും തമ്മിലുള്ള ബന്ധം തകര്‍ക്കാനാണ് ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉമ്മത്തിന് മൂന്ന് ആണിക്കല്ലാണെന്നും അതില്‍ ഒന്ന് 'സമസ്ത'യും മരണ്ടാമത്ത് മുസ്ലിം ലീഗും മൂന്നാമത്ത് പാണക്കാട് തങ്ങളാണെന്നും റഹ്‌മാന്‍ ഫൈസി പറഞ്ഞു.

സി പി എമ്മിന് വേണ്ടിയുള്ള സമാന്തര പ്രവര്‍ത്തനമാണ് ഉമര്‍ ഫൈസി നടത്തുന്നതെന്നും റഹ്‌മാന്‍ ഫൈസി വിമര്‍ശിച്ചു. ആര്‍ എസ് എസിനെ പ്രതിരോധിക്കാന്‍ സി പി എമ്മിനെ കഴിയൂ എന്നായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഉമര്‍ ഫൈസി പറഞ്ഞതെന്ന് പറഞ്ഞ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ സമദ് പൂക്കോട്ടൂര്‍, പാണക്കാട് കുടുംബം എന്നും സമസ്തയ്ക്ക് ഒപ്പം നിന്നവരാണെന്നും അവരെ മാറ്റി നിര്‍ത്താന്‍ ആര് ശ്രമിച്ചാലും വിജയിക്കില്ലെന്നും സമദ് പൂക്കോട്ടൂര്‍ വ്യക്തമാക്കി.പണ്ഡിതന്‍മാരല്ലാത്താവരെ ഖാസിയാക്കി അനുഭവം മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടുണ്ടന്നും ഇത് കണ്ടാണ് സമൂഹം വളര്‍ന്നതെന്നും സമുദായത്തിന്റെ ഐക്യം നിലനിര്‍ത്തി പോരുന്ന ഖാസിമാരാണ് ഇവിടെയുള്ളതെന്നും അതാണ് ഈ ഖാസി സ്ഥാനത്തിന്റെ ലക്ഷ്യമെന്നും സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.

അതേ സമയം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെ ദുര്‍ബലപ്പെടുത്താനുള്ള എത് നീക്കത്തെയും ചെറുക്കുമെന്ന് സമസ്ത പോഷക സംഘടനാനേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. സമസ്തയുടെ സംഘടനാ ശാക്തീകരണവും ആദര്‍ശ പ്രചാരണവും തടസ്സപ്പെടുത്താനുള്ള സംഘടിതമായ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇതിനെതിരെ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നും നേതാക്കള്‍ കൂട്ടി ചേര്‍ത്തു സമസ്തയുടെ സ്ഥാപനങ്ങളില്‍ നവീകരണ വാദികള്‍ നുഴഞ്ഞ് കയറുകയും പിടിമുറുക്കുകയും ചെയ്യുമ്പോള്‍ കേന്ദ്ര മുശാവറ അതിലിടപെടുകയും നേര്‍വഴിക്ക് നയിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് സ്വാഭാവികമായ നടപടിക്രമം മാത്രമാണ്.

ചില സ്ഥാപനങ്ങളില്‍ നവീന ചിന്താഗതിക്കാരെഅധ്യാപകരായിനിയമിക്കുന്നു. കരിക്കുലം കമ്മിറ്റിയില്‍ തിരുത്താന്‍ ശ്രമിച്ച നേതൃത്വത്തെ അംഗീകരിക്കുന്നതിന് പകരം സമസ്തയെ ചോദ്യം ചെയ്തസ്ഥാപന മേധാവിക്കെതിരെ സമസ്ത അച്ചടക്ക നടപടി സ്വീകരിച്ചു. ഇതാണ് വിവാദങ്ങളുടെ അടിസ്ഥാനം. ഇത് മറച്ച് വെക്കാന്‍ സമസ്ത ലീഗ് പ്രശ്നമായി അവതരിപ്പിക്കാനാണ് ആസൂത്രിതമായശ്രമം നടക്കുന്നത്.