- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റഷ്യയിൽ കൊല്ലപ്പെട്ട തൃശൂര്‍ സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും; കൊല്ലപ്പെട്ടത് റഷ്യന്‍ സൈനിക ക്യാമ്പിലെ ഷെല്ലാക്രമണത്തിനിടെ; വീട്ടുകാരോട് പറഞ്ഞത് മോസ്കോയില്‍ റസ്റ്റോറന്റിലെ ജോലിയെന്ന്; സന്ദീപ് ചന്ദ്രന്റെ വിയോഗ വാർത്തയിൽ ഞെട്ടി ബന്ധുക്കളും നാട്ടുകാരും...!
തൃശൂര്‍: റഷ്യയിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട തൃശൂർ സ്വദേശി സന്ദീപ് ചന്ദ്രന്റെ വിയോഗ വർത്തയിൽ ഞെട്ടിയിരിക്കുകയാണ് വീട്ടുകാരും, നാട്ടുകാരും. സന്ദീപ് ചന്ദ്രന്റെ (36) മൃതദേഹം നാളെ നാട്ടിൽ എത്തിക്കുമെന്നാണ് വിവരങ്ങൾ. റഷ്യയിൽ സൈനിക സേവനത്തിനിടെ യുക്രെയിനിലെ ഡോണസ്കിൽ ഷെല്ലാക്രമണത്തിലാണ് സന്ദീപ് എന്ന യുവാവ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ആഗസ്റ്റിലാണ് സന്ദീപ് ചന്ദ്രന്റെ മരണം ഔദ്യോഗികമായി റഷ്യൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചത്. ഇന്ന് ദുബായിൽ നിന്ന് പുറപ്പെടുന്ന ഫ്ലൈറ്റ് നാളെ പുലർച്ചെ മൂന്നുമണിയോടെ കൊച്ചിയിൽ എത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
സന്ദീപിന്റെ ചന്ദ്രന്റെ മരണ വാർത്തയിൽ തൃശ്ശൂർ റൂറൽ എസ്പിയുടെ നിര്‍ദേശ പ്രകാരം ചാലക്കുടി ഡിവൈഎസ്പിയാണ് അന്വേഷണം നടത്തിയത്. മരിച്ച സന്ദീപിന്റെ കേരളത്തിൽ നിന്നുള്ള റഷ്യൻ യാത്രയെ കുറിച്ചാണ് പോലീസ് അന്വേഷിക്കുന്നത്. സന്ദീപ് ഉൾപ്പെട്ട 12 അംഗ പട്രോളിംഗ് സംഘം കൊല്ലപ്പെട്ട വിവരം മലയാളി അസോസിയേഷൻ വഴിയാണ് കുടുംബം ഒടുവിൽ അറിയുന്നത്.
ചാലക്കുടിയിലുള്ള ഒരു ഏജൻസി വഴി കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് സന്ദീപ് റഷ്യക്ക് പുറപ്പെട്ടത്. സന്ദീപ് റസ്റ്റോറന്റ് ജോലിയ്ക്കാണ് വിദേശത്തേക്ക് പോയതെന്ന് വിവരം. ചാലക്കുടിയിലെ ഏജന്‍സി വഴി കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് സന്ദീപും മലയാളികളായ മറ്റു ഏഴു പേരും റഷ്യയിലേക്ക് പോയത്. ആദ്യം മോസ്കോയില്‍ റസ്റ്റോറന്റിലെ ജോലിക്കെന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്.
പിന്നീട് റഷ്യന്‍ സൈനിക ക്യാമ്പിലെ കാന്റീനിലാണ് ജോലി എന്നും സുരക്ഷിതനാണെന്നും സന്ദീപ് വീട്ടുകാരെ അറിയിച്ചിരുന്നു. പിന്നീട് വിളിച്ചപ്പോള്‍ പാസ്പോര്‍ട്ടും ഫോണും കളഞ്ഞുപോയെന്ന് സന്ദീപ് പറഞ്ഞതായും ബന്ധുക്കള്‍ വിവരിച്ചു.
പക്ഷെ സന്ദീപ് റഷ്യന്‍ പൗരത്വം സ്വീകരിച്ചതായും സൈന്യത്തില്‍ ചേര്‍ന്നതായുമുള്ള വിവരവും ഒടുവിൽ പുറത്തുവന്നിരുന്നു. പൗരത്വം ലഭിക്കുന്നതിന് സൈന്യത്തില്‍ ചേരുന്ന സമ്പ്രദായം റഷ്യയിൽ ഉണ്ട്. റഷ്യന്‍ സേനയുടെ ഭാഗമായ സന്ദീപ് സൈനിക പരിശീലനത്തിൽ ആയിരുന്നതിനാൽ നാട്ടിലേക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നില്ല.
ഇപ്പോൾ സന്ദീപിന്റെ അപ്രതീക്ഷിത മരണത്തിൽ അകെ തകർന്നിരിക്കുകയാണ് കുടുംബം. ഈ വാർത്ത അറിഞ്ഞപാടെ ഞെട്ടലോടെയാണ് നാട്ടുകാരും ഉള്ളത്. നേരെത്തെ സന്ദീപിനെക്കുറിച്ച് വിവരങ്ങള്‍ അറിയണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ കേന്ദ്രമന്ത്രിമാരായ എസ്. ജയ്ശങ്കര്, സുരേഷ്ഗോപി, ജോര്‍ജ് കുര്യന് എന്നിവര്‍ക്ക് പരാതി നൽകുകയും ചെയ്തിരുന്നു. അതിനിടെയാണ് ഇപ്പോൾ യുവാവിന്റെ വിയോഗ വാർത്ത പുറത്തുവന്നിരിക്കുന്നത്.