പാലക്കാട്: ഒരുവശത്ത് സൈബറാക്രമണം. മറുവശത്ത് കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുന്ന കമന്റുകള്‍. സന്ദീപ് ജി വാര്യരുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ നോക്കിയാല്‍ ഇന്നുവലിയ തിരക്കാണ്. പൊങ്കാലയിടാനും വാഴ്ത്താനും ഒരുപോലെ തിരക്ക്. കോണ്‍ഗ്രസില്‍ ചേര്‍ന്നയുടന്‍ തന്നെ ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എന്ന ബയോ മാറ്റി. പുതിയ ബയോ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്നാണ്.

'സ്വാഗതം മതേതര പ്രസ്ഥാനം ആയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലേക്ക്', 'ആര്‍ എസ് എസ് മുക്ത ഭാരതം യാഥാര്‍ത്ഥ്യം ആക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് കടന്നു വന്ന സന്ദീപ് വാര്യര്‍ക്ക് സ്വാഗതം', 'വെറുപ്പിന്റെ കമ്പോളത്തില്‍ നിന്നും സ്നേഹത്തിന്റെ കടയിലേക്ക് സ്വാഗതം', 'മതങ്ങളുടെയും ജാതിയുടെയും വേലിക്കെട്ടുകള്‍ക്ക് അപ്പുറം മാനവികതയെ പുണരാം. സുസ്വാഗതം'- കോണ്‍ഗ്രസിലേക്കുള്ള സന്ദീപിന്റെ വരവിനെ അനുകൂലിക്കുന്ന കമന്റുകള്‍ ഇങ്ങനെ പോകുന്നു.




എന്നാല്‍, അതിലേറെയാണ് വിമര്‍ശനങ്ങള്‍. 'കോണ്‍ഗ്രസ്സില്‍ ചേരാനുള്ള തീരുമാനം നിനക്ക് ആത്മഹത്യാപരമായിരിക്കും എന്ന് വൈകാതെ മനസ്സിലാകും, സ്ഥാന മോഹങ്ങള്‍ക്ക് വേണ്ടി നടക്കുന്നവനാണ് വാര്യര്‍ എന്ന് മനസിലാക്കാന്‍ പ്രസ്ഥാനത്തിനും ഞങ്ങള്‍ക്കും കഴിഞ്ഞില്ല, ഞാന്‍ താങ്കളുടെ കടുത്ത ആരാധകന്‍ ആയിരുന്നു പക്ഷെ ഇപ്പോള്‍ ചെയ്തത് കൊടും ചതിയാണ്, സന്ദീപ് ജി പകല്‍ മുഴുവന്‍ വെള്ളം കോരി അന്തിക്ക് കുടം ഉടച്ചു, എല്ലാ ബഹുമാനവും പോയി, ഈ സമയത്ത് ഇങ്ങനെ കാട്ടിയ നിങ്ങള്‍ യൂദാസാണ് '




'താങ്കള്‍ക്ക് രാഷ്ട്രീയം ഒരു പൊളിറ്റിക്കല്‍ കരിയര്‍ മാത്രമാണെന്ന് വ്യക്തം. രാഷ്ട്രീയം പ്രാഥമികമായി രാഷ്ട്രത്തിന്റെ നന്മ ആഗ്രഹിക്കുന്നവരുടെ ആകണം.', 'ഞാന്‍ താങ്കളുടെ കടുത്ത ഒരു ആരാധകന്‍ ആയിരുന്നു പക്ഷെ നിങ്ങള്‍ ഇപ്പോള്‍ ചെയ്തത് കൊടും ചതി ആണെന്ന് പറയാതെ വയ്യ', 'അക്കരപ്പച്ച തോന്നുന്നത് സ്വാഭാവികമാണ് . പക്ഷേ ഈ തീരുമാനത്തില്‍ താങ്കള്‍ ദുഃഖിക്കേണ്ടിവരും . കാലം അത് താങ്കള്‍ക്ക് ബോദ്ധ്യപ്പെടുത്തി തരും. ഭാരത് മാതാ കി ജയ്'- ഇങ്ങനെ നിരവധി കമന്റുകളും ട്രോളുകളുമാണ് വന്നുകൊണ്ടിരിക്കുന്നത്.



ട്രോളന്മാര്‍ക്ക് ഇന്ന് തിരക്കേറിയ ദിവസമാണ്.




സന്ദീപ് ബിജെപിയുടെ സ്റ്റാര്‍ ടിവി പ്രതിനിധിയായിരിക്കെ, കോണ്‍ഗ്രസിന്റെ തീപ്പൊരി നേതാവ്, ജ്യോതി കുമാര്‍ ചാമക്കാലയുമായി മാതൃഭൂമി ന്യൂസ് പ്രൈ ടൈം ചര്‍ച്ചയില്‍ ഏറ്റുമുട്ടിയ സന്ദര്‍ഭമാണ് പലരും കുത്തിപ്പൊക്കുന്നത്. വൈറലായ ചാനല്‍ വീഡിയോ തന്നെ കുത്തിപ്പൊക്കിയാണ് പരിഹാസം. ട്രോളുകളും ഏറെ