മുംബൈ: ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയും ഭർത്താവും പാക്കിസ്ഥാൻ ക്രിക്കറ്റ് താരവുമായ ശുഐബ് മാലിക്കും തമ്മിൽ വേർപിരിയുന്നുവോ? എന്താണു ഇവർക്കിടയിലെ പ്രശ്‌നം? കഴിഞ്ഞ ദിവസങ്ങളിൽ ആരാധകർ ഏറ്റവും കൂടുതൽ ചോദിച്ച ചോദ്യം ഇതാണ്. സാനിയ ഇൻസ്റ്റഗ്രാമിൽ ഇട്ട സ്റ്റോറിയാണ് സാനിയയും മാലിക്കും വേർപിരിയുകയാണെന്ന അഭ്യൂഹങ്ങൾക്കു തുടക്കമിട്ടത്. 'തകർന്ന ഹൃദയങ്ങൾ എങ്ങോട്ട് പോകുന്നു, അല്ലാഹുവിനെ കണ്ടെത്താൻ' എന്നാണു സാനിയ ഇൻസ്റ്റയിൽ കുറിച്ചത്.

 

എന്നാൽ എന്താണ് ഇങ്ങനെയൊരു സ്റ്റോറിയുടെ കാരണമെന്ന് സാനിയ മിർസ ഇതുവരെ പ്രതികരിച്ചിട്ടില്ല. സാനിയയെ മാലിക് വഞ്ചിച്ചതായാണ് പാക്കിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.കുറച്ചു നാളുകളായി സാനിയയും മാലിക്കും ഒരുമിച്ചല്ല താമസമെന്നും റിപ്പോർട്ടുകളുണ്ട്. മകൻ ഇസ്ഹാൻ ഇരുവരുടേയും അടുത്തായാണ് മാറി മാറി കഴിയുന്നത്. എന്നാൽ വേർപിരിയുകയാണ് എന്ന റിപ്പോർട്ടുകൾ ശക്തമാവുമ്പോഴും ഇരുവരും ഇതിനോട് പ്രതികരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല.

ഇസ്ഹാന്റെ ജന്മദിനം സാനിയയും മാലിക്കും ദുബായിൽ ആഘോഷിച്ചിരുന്നു. എന്നാൽ മാലിക് ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചെങ്കിലും സാനിയ അതിന് തയ്യാറായില്ല. പ്രയാസമേറിയ ദിനങ്ങളെ അതിജീവിക്കാൻ എന്നെ സഹായിക്കുന്ന നിമിഷങ്ങൾ എന്ന് പറഞ്ഞ് സാനിയ കഴിഞ്ഞ ദിവസം മകനൊപ്പമുള്ള ചിത്രം പങ്കുവെക്കുകയും ചെയ്തു.

 

 
 
 
View this post on Instagram

A post shared by Shoaib Malik (@realshoaibmalik)

പ്രയാസമേറിയ ദിവസങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നു ദിവസങ്ങൾക്കു മുൻപ് സാനിയ ഇൻസ്റ്റഗ്രാമിൽ പ്രതികരിച്ചിരുന്നു.കഠിനമായ സമയങ്ങളെയും തകർന്ന ഹൃദയങ്ങളെയും കുറിച്ചുള്ള സാനിയ മിർസയുടെ സമീപകാല ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ അവരുടെ വേർപിരിയലിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് കൂടുതൽ ആക്കം കൂട്ടി. വെള്ളിയാഴ്ച സാനിയ ഇസാനുമൊത്തുള്ള ഒരു മനോഹരമായ ഫോട്ടോ പങ്കിട്ടു ഇതിനും അടിക്കുറിപ്പായി ഏറ്റവും പ്രയാസകരമായ ദിവസങ്ങളിലൂടെ കടന്നുപോകുന്നതിനെ കുറിച്ചാണ് എഴുതിയത്.

കായിക ലോകത്തെ ഏറ്റവും പ്രിയപ്പെട്ട ദമ്പതിമാരായ ഇരുവരുടേയും അതിർത്തി കടന്നുള്ള പ്രണയകഥ വിസ്മരിക്കാറായിട്ടില്ല. 2010 ൽ വിവാഹിതരായ ദമ്പതികൾ 2018 ൽ ഇസാൻ മിർസ മാലിക്ക് എന്ന ആൺകുഞ്ഞിന് ജന്മം നൽകി.