- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പോളോ കളിക്കുന്നതിനിടെ അബദ്ധത്തില്‍ ഈച്ചയെ വിഴുങ്ങി; പിന്നാലെ ശ്വാസമുട്ടലും ഹൃദയാഘാതവും; കരിഷ്മ കപൂറിന്റെ മുന്‍ഭര്‍ത്താവും വ്യവസായിയുമായ സഞ്ജയ് കപൂറിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ ഇങ്ങനെ; ഈച്ചയെ വിഴുങ്ങിയാല്‍ ഹൃദയാഘാതം ഉണ്ടാകുമോ? ആരാണ് സഞ്ജയ് കപൂര്‍?
ആരാണ് സഞ്ജയ് കപൂര്‍?
ലണ്ടന്‍: ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുന്‍ഭര്‍ത്താവും വ്യവസായിയും, പോളോ താരവുമായ സഞ്ജയ് കപൂര്‍( 53) കളിക്കിടെ, ഈച്ചയെ വിഴുങ്ങിയതോടെയാണ് ഹൃദയാഘാതം ഉണ്ടായതെന്ന് റിപ്പോര്‍ട്ട്. ഇംഗ്ലണ്ടില്‍ പോളോ മത്സരത്തിലിനിടെയാണ് സംഭവം. പോളോ കളിക്കുന്നതിനിടെ ഒരുഈച്ച സഞ്ജയ് കപൂറിന്റെ വായകക്കത്ത് കയറുകയും അബദ്ധത്തില്‍ സഞ്ജയ് ഇതിനെ വിഴുങ്ങുകയും ചെയ്തിരുന്നു. പിന്നാലെ ശ്വാസം മുട്ടലും ഹൃദയാഘാതവും സംഭവിക്കുകയായിരുന്നു. അടിയന്തര വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വ്യവസായ, പോളോ സര്‍ക്കിളുകളില്‍ പ്രശസ്തനായിരുന്നു കപൂര്‍. അഹമ്മദാബാദില്‍ വിമാന ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടുള്ളതായിരുന്നു ഒടുവിലത്തെ സോഷ്യല്‍ മീഡിയ പോസ്റ്റ് ' ഇരകളായ കുടുംബങ്ങള്‍ക്ക് ഒപ്പമാണ് എന്റെ പ്രാര്‍ഥനയും ചിന്തകളും. ഈ വിഷമകരമായ മണിക്കൂറില്‍ അവര്‍ക്ക് കരുത്തുണ്ടാകട്ടെ,' മരണത്തിന് മണിക്കൂറുകള്‍ മുന്‍പ് സഞ്ജയ് കപൂര്‍ കുറിച്ചു.

ഈച്ചയെ വിഴുങ്ങിയാല്‍ ഹൃദയാഘാതം ഉണ്ടാകുമോ?
' ഈച്ചയെ വിഴുങ്ങുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാം. പ്രത്യേകിച്ച് ഉള്ളില്‍ പോയ ഈച്ച തൊണ്ടയിലോ, അന്നനാളത്തിലോ ശ്വാസ നാളത്തിലോ കുത്തുകയോ മറ്റോ ചെയ്താല്‍', ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി ജനറല്‍ സെക്രട്ടറി ഡോ.സി.എം.നാഗേഷ് പറഞ്ഞു.
' വളരെ അപൂര്‍വ്വമാണ്. അതുസംഭവിച്ചാല്‍ തന്നെ ഈച്ചയുടെ കുത്തേറ്റാണ് പലപ്പോഴും ജീവന് ഭീഷണിയാകുന്ന അലര്‍ജി പ്രതികരണങ്ങള്‍ ഉണ്ടാവുന്നതും, അത് ഹൃദയ സ്തംനത്തിലേക്ക് നയിക്കുകയും ചെയ്യുന്നത്', ഗുര്‍ഗാവിലെ മണിപ്പാല്‍ ആശുപത്രി കാര്‍ഡിയോളജി വിഭാഗം തലവന്‍ ഡോ.ബ്രജേഷ് കുമാര്‍ മിശ്ര അഭിപ്രായപ്പെട്ടു.
ആരാണ് സഞ്ജയ് കപൂര്‍?
സഞ്ജയ് കപൂര്‍ മൊബിലിറ്റി ടെക്നോളജി കമ്പനിയായ സോന കോംസ്റ്റാറിന്റെ ചെയര്‍മാനാണ്. രാജ്യത്തിന് അകത്തും പുറത്തും പടര്‍ന്നു പന്തലിച്ചതാണ് സോന കോംസ്റ്റാറിന്റെ സാമ്രാജ്യം. 2003 ലാണ് സഞ്ജയ് കപൂറും കരിഷ്മ കപൂറും വിവാഹിതരാകുന്നത്. രണ്ട് മക്കളാണ് ഇരുവര്‍ക്കുമുള്ളത്. എന്നാല്‍ ആരാധകരെ ഞെട്ടിച്ചു കൊണ്ട് 2014 ല്‍ കരിഷ്മ സഞ്ജയുമായുള്ള ബന്ധം വേര്‍പിരിയാന്‍ തീരുമാനിച്ചു. 2016 ലാണ് ഇരുവരും വിവാഹമോചിതരാകുന്നത്.
ബോളിവുഡ് കണ്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്നാണ് കരിഷ്മ കപൂറിന്റേയും സഞ്ജയ് കപൂറിന്റേയും വിവാഹ മോചനം. സഞ്ജയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അന്ന് കോടതിയില്‍ കരിഷ്മ ഉന്നയിച്ചത്. വിവാഹ ബന്ധം പിരിഞ്ഞുവെങ്കിലും മക്കളായ സമൈറയുടേയും കിയാന്റേയും ജീവിതത്തിന്റെ ഭാഗമായി തന്നെ തുടര്‍ന്നിരുന്നു സഞ്ജയ്. കരിഷ്മയുമായി പിരിഞ്ഞ ശേഷം സഞ്ജയ് മോഡല്‍ പ്രിയ സച്ദേവിനെ വിവാഹം കഴിച്ചു. പ്രിയയ്ക്കും സഞ്ജയ്ക്കും രണ്ട് മക്കളാണുള്ളത്.

ഫോബ്സിന്റെ റിപ്പോര്‍ട്ട് പ്രകാരം സഞ്ജയ് കപൂറിന്റെ ആസ്തി 10300 കോടി രൂപയാണ്. ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിലും സ്ഥാനം നേടിയിട്ടുള്ള വ്യക്തിയാണ് സഞ്ജയ് കപൂര്‍. ഇലക്ട്രോണിക് വാഹന നിര്‍മ്മാണ രംഗത്ത് ലോകത്തിലെ ലീഡിംഗ് കമ്പനികളില്‍ ഒന്നിന്റെ ഉടമ കൂടിയായിരുന്നു സഞ്ജയ് കപൂര്‍. തന്റെ അച്ഛന്റെ മരണത്തോടെയാണ് സഞ്ജയ് സോന കോംസ്റ്റാറിന്റെ തലപ്പത്തേക്ക് വരുന്നത്. ഇന്ത്യയ്ക്ക് പുറമെ ചൈന, മെക്സിക്കോ, സെര്‍ബിയ, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിലും ഇവര്‍ക്ക് ഫാക്ടറികളുണ്ട്.
കഴിഞ്ഞ കുറച്ച് കാലമായി വ്യക്തി ജീവിതത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കാനുള്ള ശ്രമം നടത്തി വരികയായിരുന്നു സഞ്ജയ് കപൂര്‍. ഇതിന്റെ ഭാഗമായി കരിഷ്മ കപൂറുമായുള്ള പ്രശ്നങ്ങള്‍ പറഞ്ഞ് അവസാനിപ്പിച്ചിരുന്നു. ഈയ്യടുത്ത് ഇരുവരും ഒരുമിച്ച് ഡിന്നര്‍ കഴിക്കാനെത്തുന്ന വീഡിയോ വൈറലായിരുന്നു. കൂടുതല്‍ മെച്ചപ്പെട്ട മാതാപിതാക്കളാകാന്‍ താനും ഭാര്യയും ലൈഫ് കോച്ചിനെ നിയമിച്ചതായും ഈയ്യടുത്ത് സഞ്ജയ് പറഞ്ഞിരുന്നു.