ഡബ്ലിന്‍: ഏറെക്കാലത്തെ പ്രണയത്തിനു ശേഷമാണ് സന്‍ജോ സുനില്‍ എന്ന 31കാരനും ബെനേവന്‍ ലോഡ്ജില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന ലിഷ്മ ഫിലിപ്പും വിവാഹിതരായത്. ഒരു വര്‍ഷം മുമ്പായിരുന്നു വിവാഹം. തുടര്‍ന്ന് അവധി കഴിഞ്ഞതിനു പിന്നാലെ ലിഷ്മ അയര്‍ലന്റിലേക്ക് തിരിച്ചെത്തി. എത്രയും പെട്ടെന്ന് ഭാര്യയ്ക്കരികിലേക്ക് എത്താനുള്ള പരിശ്രമത്തിനൊടുവില്‍ സന്‍ജോയ്ക്ക് ഡിപെന്‍ഡന്റ് വിസ ലഭിക്കുകയും കഴിഞ്ഞ മാസം അയര്‍ലന്റിലേക്ക് എത്തുകയുമായിരുന്നു സന്‍ജോ. എന്നാല്‍ കഴിഞ്ഞ ദിവസം ഇരുവരുടേയും അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും ഞെട്ടിച്ചുകൊണ്ട് സന്‍ജോയുടെ ആത്മഹത്യാ വാര്‍ത്തയാണ് എത്തിയത്. ഇതിനു പിന്നാലെ സന്‍ജോയുടെ വേര്‍പാട് അറിഞ്ഞ ലിഷ്മ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതായാണ് സൂചന.

അതേസമയം, അയര്‍ലണ്ടില്‍ ഡബ്ലിനിലെ ചാള്‍സ്ടൗണിനടുത്തു താമസിച്ചിരുന്ന സന്‍ജോയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. നേരത്തെ ഇസ്രയേലില്‍ ജോലിചെയ്തിരുന്ന സാന്‍ജോ അവിടെ നിന്നാണ് അയര്‍ലന്‍ഡില്‍ എത്തിയത്. കര്‍ണാടകയിലെ മംഗലാപുരത്തുള്ള മലയാളി കുടുംബത്തിലെ അംഗങ്ങളാണ് ഇരുവരും. സന്‍ജോ പഠിച്ചതെല്ലാം കോട്ടയത്താണെന്നാണ് വിവരം. ഇവരുടെ വിവാഹം കഴിഞ്ഞ വര്‍ഷമായിരുന്നു.

ക്രിക്കറ്റിലും പ്രാദേശിക മലയാളി സമൂഹത്തിലുമെല്ലാം ചുരുങ്ങിയ കാലത്തിനുള്ളില്‍ സജീവമായിരുന്ന സാന്‍ജോയുടെ അപ്രതീക്ഷിത വേര്‍പാടിന്റെ ദുഃഖത്തിലാണ് സഹപ്രവര്‍ത്തകരും പ്രാദേശിക മലയാളി സമൂഹവും. മനസ് മടുപ്പിച്ച് ജീവിതം അവസാനിപ്പിക്കാന്‍ ഉണ്ടായ കാരണം വളരെ ദുരൂഹമാണ്. മനസുമെടുക്കാനുള്ള കാരണത്തില്‍ വ്യക്തയില്ല. അതിനാല്‍ ആത്മഹത്യയിലേക്ക് നയിക്കപ്പെട്ടതില്‍ ദുരൂഹതയുണ്ട് എന്ന് ചിലര്‍ സംശയം പ്രകടിപ്പിക്കുന്നു. തുടര്‍ നടപടി ക്രമങ്ങള്‍ക്ക് ശേഷം സംസ്‌കാരം പിന്നീട് നടക്കും.