- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേവയാനിയമ്മൂമ്മയ്ക്ക് സാന്ത്വനവുമായി സന്തോഷ് പണ്ഡിറ്റ്; വയോധികയ്ക്ക് സമ്മാനിച്ചത് നഷ്ടമായ പണത്തിന്റെ മൂല്യമുള്ള ടിക്കറ്റുകൾ; തന്നെ കാണാൻ എത്തിയവർ ടിക്കറ്റെടുത്ത് അമ്മയെ സഹായിക്കണമെന്നും സന്തോഷ് പണ്ഡിറ്റ്; കടലാസ് നോട്ട് നൽകി വയോധികയെ കബളിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്
തിരുവനന്തപുരം: ലോട്ടറി ടിക്കറ്റെടുക്കാനെത്തിയ യുവാവ് കടലാസ് നോട്ട് നൽകി വയോധികയായ ലോട്ടറി വിൽപ്പനക്കാരിയ പറ്റിച്ച സംഭവം കേരള മനസാക്ഷിയെത്തന്നെ നൊമ്പരപ്പെടുത്തിയതാണ്.മുണ്ടക്കയം സ്വദേശിനിയായ 93 വയസുള്ള ദേവയാനിയമ്മയെയാണ് 4000 രൂപയുടെ വ്യാജനോട്ട് നൽകി പറ്റിച്ച് ലോട്ടറി തട്ടിയെടുത്തത്.'കൊച്ചുമകന്റെ പ്രായമുള്ള ഒരു കുട്ടിയാണ് എന്നെ പറ്റിച്ചതെന്നാണ് അത്രമേൽ വേദനയോടെ ആ പാവം അമ്മുമ്മ അന്ന് പറഞ്ഞത്.
തട്ടിപ്പിനിരയായ അമ്മൂമ്മയുടെ വാർത്ത മറുനാടൻ മലയാളിയും പ്രേക്ഷകരിലേക്കെത്തിച്ചിരുന്നു.വാർത്ത ശ്രദ്ധയിൽപെട്ടതിന് പിന്നാലെയാണ് ചലച്ചിത്രതാരം സന്തോഷ് പണ്ഡിറ്റ് അമ്മയ്്ക്ക് സാന്ത്വനവുമായി വീട്ടിലെത്തിയത്.കോഴിക്കോട് പുതിയ സിനിമയുടെ ഷൂട്ടിങ് നിർത്തിവച്ചാണ് ദേവയാനിയമ്മയെ കാണാൻ എത്തിയത്. മുണ്ടക്കയം വണ്ടൻപതാൽ മൂന്ന് സെന്റ് കോളനിയിലെ ദേവയാനിയമ്മയുടെ വീട്ടിലെത്തിയ സന്തോഷ് അന്ന് നഷ്ടമായ പണത്തിന്റെ മൂല്യമുള്ള ടിക്കറ്റുകൾ സമ്മാനിച്ചു. ശനിയാഴ്‌ച്ച നറുക്കെടുക്കുന്ന നൂറ് ടിക്കറ്റുകളാണ് അദേഹം നൽകിയത്.
തന്നെ കാണാൻ കൂടിയവർക്ക് അദ്ദേഹം തന്നെ ടിക്കറ്റ് എടുത്ത് സഹായിക്കണമെന്ന് പറഞ്ഞതോടെ നിരവധി പേർ ടിക്കറ്റ് എടുത്തതോടെ ദേവയാനിയമ്മയ്ക്കും ഏറെ സന്തോഷമായി.അമ്മയുടെ വാർത്ത മാധ്യമങ്ങളിലൂടെ കണ്ടപ്പോൾ വളരെയധികം വേദനയുണ്ടായി.അതാണ് നേരിട്ട് വന്ന് തന്നെ അമ്മയെ കാണാണം എന്നു വിചാരിച്ചത്. അങ്ങിനെ സിനിമ ഷൂട്ടിങ്ങ് നിർത്തിവച്ചാണ് ഇവിടേക്കെത്തിയത്.തന്നാൽ കഴിയുന്ന ചെറിയ സഹായം ഇപ്പോൾ ചെയ്തിട്ടുണ്ട്.ബാക്കി കാര്യങ്ങൾ പിന്നീട് നോക്കാമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.പൊതുപ്രവർത്തകരായ രാജി ചന്ദ്രൻ കുളങ്ങര, അഞ്ജലി ജയപാൽ തുടങ്ങിവർക്കൊപ്പമാണ് സന്തോഷ് എത്തിയത്.
അതേസമയം 2000 രൂപയുടെ നോട്ടുകൾ നൽകിയ വൃദ്ധരായ പലരെയും കബളിപ്പിച്ച സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.കോട്ടയം കങ്ങഴ സ്വദേശി ബിജു തോമസ് (42) നെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.കറുകച്ചാലിന് സമീപവും ഇയാൾ സമാനമായ രീതിയിൽ കട നടത്തിയിരുന്ന ഒരു വൃദ്ധനെ കടലാസ് നോട്ട് നൽകി കബളിപ്പിച്ചിരുന്നു.ഈ സൂചനയിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.
ഈ മാസം ആറാം തീയതിയാണ് സംഭവം. കാറിലെത്തിയ യുവാവ് രണ്ടായിരം രൂപയുടെ രണ്ട് നോട്ടുകൾ നൽകി ദേവയാനിയമ്മയുടെ പക്കലുണ്ടായ നൂറ് ലോട്ടറി ടിക്കറ്റുകളും ഒന്നിച്ച് വാങ്ങുകയായിരുന്നു.മുഴുവൻ ലോട്ടറിയും പെട്ടെന്ന് വിറ്റു തീർന്ന ആശ്വാസത്തിൽ വീട്ടിലേക്ക് മടങ്ങുന്ന വഴിയിലാണ് യുവാവ് നൽകിയത് കുട്ടികൾ കളിക്കാനുപയോഗിക്കുന്ന രണ്ടായിരത്തിന്റെ നോട്ടിനോട് സാദൃശ്യമുള്ള വെറും കടലാസാണെന്ന് ഈ അമ്മ തിരിച്ചറിഞ്ഞത്.ഭർത്താവും മക്കളും മരിച്ചു പോയതിന് ശേഷം വർഷങ്ങളായി ലോട്ടറി വിറ്റാണ് ദേവയാനിയമ്മ ഉപജീവനം നടത്തുന്നത്.
ലോട്ടറികൾ നഷ്ടപ്പെട്ടതൊയെ ആകെയുള്ള ഉപജീവന മാർഗമാണ് ഇല്ലാതാക്കിയത്. തന്റെ കൊച്ചുമകന്റെ പ്രായമുള്ള ഒരു കുട്ടിയാണ് പറ്റിച്ചതെന്ന് ദേവയാനിയമ്മ കണ്ണീരൊടെ പറയുന്നു.എന്നാൽ ഇനി ജീവിതം എങ്ങനെ മുൻപോട്ട് കൊണ്ടപോകണം എന്നറിയാതെ പകച്ചുനിൽക്കുകയായിരുന്നു ഈ അമ്മ