- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഏഴാം വയസ്സിൽ പെൺകുട്ടിയെ തട്ടികൊണ്ട് പോയി;12 വർഷം ബന്ദിയാക്കി പീഡിപ്പിച്ചു; പേര് മാറ്റി പല സ്ഥലങ്ങളിൽ പാർപ്പിച്ചു; പീഡന ദൃശ്യങ്ങൾ ചിത്രീകരിച്ചു; രക്ഷപ്പെട്ട പെൺകുട്ടിയുടെ മൊഴിയിൽ സ്കൂൾ ബസ് ഡ്രൈവർ പിടിയിൽ
മെഡെലിൻ: 7 വയസുകാരിയെ തട്ടികൊണ്ട് പോയി പന്ത്രണ്ട് വർഷം ലൈംഗികമായി പീഡിപ്പിച്ച സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ. തടങ്കലിൽ നിന്നും രക്ഷപ്പെട്ട പെൺകുട്ടി തിരിച്ചെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കൊളംബിയയിലെ സ്കൂൾ ബസ് ഡ്രൈവറാണ് ഏഴ് വയസുകാരിയെ തട്ടിക്കൊണ്ട് പോയി ഒരു ദശാബ്ദത്തിലേറെ ലൈംഗികമായി ദുരുപയോഗം ചെയ്തത്. ഈ വർഷം ഫെബ്രുവരി മാസമാണ് ഇയാളുടെ പിടിയിൽ നിന്ന് പെൺകുട്ടി രക്ഷപ്പെട്ടത്.
ഉടനെ തന്നെ പെൺകുട്ടി പൊലീസിനെ സമീപിക്കുകയായിരുന്നു. കൗമാരക്കാരി തട്ടിക്കൊണ്ട് പോയ ആളേക്കുറിച്ചും ഇയാൾ ചെയ്ത അതിക്രമങ്ങളേക്കുറിച്ചും വിവരം നൽകിയതിന് പിന്നാലെയാണ് കൊളംബിയയിലെ സ്കൂൾ ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഡ്രൈവർ അറസ്റ്റിലായത്. മെഡെലിൻ, ബെല്ലോ എന്നീ കൊളംബിയൻ നഗരങ്ങളായ ഇയാൾ പെൺകുട്ടിയെ മാറി മാറിയാണ് താമസിപ്പിച്ചിരിക്കുകയായിരുന്നു.
കാർലോസ് ഹംബേർട്ടോ ഗ്രിസേൽ ഹിഗ്വിറ്റ എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. പ്രതി കുട്ടിയുടെ പേര് അടക്കം മാറ്റിയതായാണ് പൊലീസ് വിശദമാക്കുന്നത്. കുട്ടിയെ സ്കൂളിൽ അയച്ചിരുന്നില്ല. കൂടാതെ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഇയാൾ ചിത്രീകരിച്ചതായാണ് കൗമാരക്കാരി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. തട്ടിക്കൊണ്ട് പോകൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരായ പീഡനം, ലൈംഗിക അതിക്രമം അടക്കമുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
ഏഴ് വയസ് മാത്രം പ്രായമുള്ള കുട്ടിയെ ദുരുപയോഗം ചെയ്ത് ഇത്തരം പെരുമാറ്റം സ്വാഭാവിക രീതിയാണെന്ന് ധരിപ്പിക്കാനും ഇയാൾ ശ്രമിച്ചിരുന്നു. പതിനാറ് വയസ് പ്രായമുള്ളപ്പോൾ ഇയാളെ പെൺകുട്ടി ചോദ്യം ചെയ്തതോടെ ഇയാൾ പെൺകുട്ടിയെ മുറിയിൽ അടച്ചിടുകയായിരുന്നു. ഈ വർഷം ആദ്യമാണ് ഈ വീട്ടിൽ നിന്ന് പെൺകുട്ടി രക്ഷപ്പെട്ടത്.
ചിൽഡ്രൻ ചേഞ്ച് കൊളംബിയയുടെ കണക്കനുസരിച്ച്, രാജ്യത്ത് ഓരോ വർഷവും 200,000 പ്രായപൂർത്തിയാകാത്ത കുട്ടികൾ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നു. 2021-ലെ കുട്ടികൾക്കെതിരായ അതിക്രമം നടത്തിയ സർവേയിൽ കൊളംബിയയിലെ അഞ്ച് യുവാക്കളിൽ രണ്ടുപേർ 18 വയസ്സിന് മുമ്പ് പീഡനം അനുഭവിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ.