- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വെള്ളത്തിനടിയിലുള്ള ഭീമന് അഗ്നിപര്‍വ്വതം ഉടന്‍ പൊട്ടിത്തെറിക്കും! ദശലക്ഷക്കണക്കിന് ടണ്‍ ലാവ പുറത്തുവിടുമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്; ഒറിഗോണിന്റെ തീരത്ത് നിന്ന് ഏതാണ്ട് 300 മൈല്‍ അകലെയുള്ള അഗ്നിപര്‍വത്തെ നിരീക്ഷിച്ചു ശാസ്ത്രലോകം
വെള്ളത്തിനടിയിലുള്ള ഭീമന് അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കും!
ഒറിഗോണ്‍: വടക്ക് പടിഞ്ഞാറന്‍ പെസഫിക്ക് മേഖലയിലെ ഒരു അണ്ടര്‍ വാട്ടര്‍ അഗ്നിപര്‍വ്വതം ഏത് നിമിഷവും പൊട്ടിത്തെറിക്കാമെന്ന് മുന്നറിയിപ്പ്. ഒറിഗോണിന്റെ തീരത്ത് നിന്ന് ഏതാണ്ട് 300 മൈല്‍ അകലെ ജുവാന്‍ ഡി ഫ്യൂക്ക റിഡ്ജില്‍ സ്ഥിതി ചെയ്യുന്ന ആക്സിയല്‍ സീമൗണ്ട് എന്ന അഗ്നിപര്‍വ്വതത്തെ കുറിച്ചാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പസഫിക് വടക്കുപടിഞ്ഞാറന്‍ മേഖലയിലെ ഏറ്റവും സജീവമായ അഗ്നിപര്‍വ്വതമാണ് ഇത്. ഇക്കാര്യങ്ങള്‍ നിരീക്ഷിക്കുന്ന ഗവേഷകര്‍ അഗ്നിപര്‍വ്വതത്തിന് സമീപം ക്യാമറകള്‍ സ്ഥാപിച്ചിരിക്കുകയാണ്.
അത് കൊണ്ട് തന്നെ ജനങ്ങള്‍ക്ക് ഇവിടെ നടക്കുന്ന എല്ലാ കാര്യങ്ങളും ലൈവായി കാണാന്‍ കഴിയും എന്ന പ്രത്യേകതയും ഉണ്ട്. അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കുന്ന സന്ദര്‍ഭം ഉണ്ടായാല്‍ ജനങ്ങള്‍ക്ക് വളരെ വേഗം രക്ഷപ്പെടാനും ഇതിലൂടെ സാധിക്കും. ഇന്ററാക്ടീവ് ഓഷ്യന്‍സ് എന്ന വെബ്സൈറ്റില്‍ വിവിധ സമയങ്ങളിലായി പതിനാല് മിനിട്ട് വീതമാണ് ഇതിനെ കുറിച്ച് ലൈവ് സ്ട്രീമിംഗ് നടത്തുന്നത്.
അഗ്നിപര്‍വ്വതത്തിലെ മഷ്റൂം എന്ന വിളിക്കപ്പെടുന്ന ചൂട് നീരുറവയുടെ പ്രവര്‍ത്തനങ്ങളാണ് ഗവേഷകര്‍ കൃത്യമായി നിരീക്ഷിച്ചു കൊണ്ടിരിക്കുന്നത്. അഗ്നിപര്‍വ്വതത്തിന്റെ വെന്റ് വളരെ പഴക്കമുള്ള ഒരു ലാവാ പ്രവാഹത്തിന് മുകളിലായിട്ടാണ് സ്ഥിതി ചെയ്യുന്നത്. 2015 ലാണ് ഈ അഗ്നിപര്‍വ്വതത്തില്‍ അവസാനമായി സ്ഫോടനം നടന്നത്. ഇതിനെ തുടര്‍ന്ന് കടലിനടിയില്‍ എണ്ണായിരത്തോളം ഭൂചലനങ്ങള്‍ക്ക് കാരണമായി എന്നാണ് കണ്ടെത്തിയത്. ഇതിന്റെ പ്രത്യാഘാതമായി കടലിന്റെ അടിത്തട്ട് വന്‍ തോതില്‍ തകര്‍ന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.

പസഫിക് സമുദ്രത്തിന്റെ ഉപരിതലത്തില്‍ നിന്ന് 4,900 അടി താഴെയായിട്ടാണ് ഈ അഗ്നിപര്‍വ്വതം സ്ഥിതി ചെയ്യുന്നത്. കടലിനടിയില്‍ സമ്മര്‍ദ്ദം ശക്തമാകുന്ന സാഹചര്യത്തില്‍ ഏത് നിമിഷം വേണമെങ്കിലും അഗ്നിപര്‍വ്വതം പൊട്ടിത്തറിക്കാം എന്നാണ് കരുതപ്പെടുന്നത്. സ്ഫോടനം നടന്നാല്‍ വന്‍തോതിലുള്ള ലാവാ പ്രവാഹം ഉണ്ടാകും എന്നാണ് ശാസ്ത്രജ്ഞന്മാര് മുന്നറിയിപ്പ് നല്‍കുന്നത്.
കഴിഞ്ഞ ആഴ്ചകളില്‍ മേഖലയിലെ കടലിനടയില്‍ നിരവധി ഭൂചലനങ്ങള്‍ റിപ്പോര്‍്ട്ട ചെയ്യപ്പെട്ടതും വരാനിരിക്കുന്ന സ്ഫോടനത്തിന്റെ സൂചനയായിട്ടാണ് കണക്കാക്കപ്പെടുന്നത്. ചിലപ്പോള്‍ ഇത്തരത്തില്‍ പതിനായിരത്തോളം ഭൂചലനങ്ങള്‍ വരെ ഒരു ദിവസം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. 1998 ലും 2011ലും ഇത്തരത്തിലുള്ള ഭൂകമ്പങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
