- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയില്‍ ഒരിടത്തും സീ പ്ലെയിന്‍ വിജയിച്ചിട്ടില്ല; 2020-ല്‍ നര്‍മദയില്‍ മോദികൊണ്ടുവന്നത് പൊളിഞ്ഞു; മാലദീപില്‍ ഒഴിച്ച് എഷ്യയിലെ ഒരിടത്തും ഇത് വിജയിച്ചിട്ടില്ല; കൃത്യമായ പഠനം നടത്താതെ ജല വിമാനം കൊണ്ടുവന്നാല്‍ അത് പരാജയപ്പെടും; വൈറലായി ജെ എസ് അടൂരിന്റെ കുറിപ്പ്
കോഴിക്കോട്: സീ പ്ലെയിന്‍ എന്ന ജലവിമാനത്തിന്റെ പരീക്ഷണപ്പറക്കലും, അതുവഴിയുണ്ടായ വിവാദവും കേരളം ഏറെ ചര്‍ച്ചചെയ്യുന്ന സമയമാണ്. 2013-ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതി അന്ന് മത്സ്യക്കുഞ്ഞുങ്ങള്‍ ചത്തുപോവുമെന്നക്കെപ്പറഞ്ഞ് സിപിഎം എതിര്‍ത്തതിനെ തുടര്‍ന്നാണ് നടക്കാതെ പോയത്. ഇന്ന് അതേ സീ പ്ലെയില്‍ ഇടതുസര്‍ക്കാര്‍ പൊടി തട്ടികൊണ്ടുവരുമ്പോള്‍, ഉമ്മന്‍ചാണ്ടിയോടെ മാപ്പു പറയണം എന്നൊക്കെ സോഷ്യല്‍ മീഡിയയില്‍ ആവശ്യം ഉയര്‍ന്നിരുന്നു.
എന്നാല്‍ ഒരു പരീക്ഷണപറക്കല്‍ നടന്നതോടെ, ടൂറിസം രംഗത്ത് വന്‍ കുതിച്ചുചാട്ടം വന്നേ എന്ന് കൊട്ടിഘോഷിക്കാന്‍ കഴിയില്ലെന്നാണ്, അന്താരാഷ്ട്ര തലത്തില്‍ പബ്ലിക് പോളിസി വിദഗ്ധനും, സാമൂഹിക, മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ജോണ്‍ സാമുവല്‍ എന്ന ജെ എസ് അടൂര്‍ ചൂണ്ടിക്കാട്ടുന്നത്.ഇന്ത്യയില്‍ ഒരിടത്തും സീ പ്ലെയിന്‍ വിജയിച്ചിട്ടില്ലെന്നും, 2020- ല്‍ നര്‍മദയില്‍ മോദികൊണ്ടുവന്നത് പൊളിഞ്ഞുവെന്നം അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മാലദീപില്‍ ഒഴിച്ച് എഷ്യയിലെ ഒരിടത്തും ഇത് വിജയിച്ചിട്ടില്ല. കൃത്യമായ പഠനം നടത്താതെ ജല വിമാനം കൊണ്ടുവന്നാല്‍ അത് പരാജയപ്പെടും ജെ എസ് അടുര്‍ തന്നെ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.
ജെ എസ് അടൂരിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്.
''കേരളത്തിലെ ടൂറിസം വികസനവും സീ പ്ലെയിന്‍ ഫാന്റസികളും.
കേരളത്തില്‍ ടൂറിസമുള്‍പ്പെടെ സര്‍വീസ് സെക്റ്ററിലും ഗവേഷണ. സെക്റ്റ്റിലും ലോകം നിലവാരത്തില്‍ വളര്‍ന്നു നമ്മുടെ പേര്‍ ക്യാപ്പിറ്റ ഇന്‍കം ഒരു അമ്പത് ലക്ഷം വരെയെങ്കിലും വേണമെന്നു ആഗ്രഹം എനിക്കും ഉണ്ട്. അങ്ങനെ ' വികസന' സ്വപ്നങ്ങള്‍ ഒക്കെ വളരെ നല്ലത്. കഴിഞ്ഞവര്‍ഷം കേരളത്തില്‍ 2.28 കോടി ടൂറിസ്റ്റ് യാത്രക്കാര്‍ വന്നതില്‍ ബഹ്യൂ ഭൂരിപക്ഷവും മിഡില്‍ ക്ലാസ് ഇന്ത്യക്കാരാണ്. അതില്‍ അറരലക്ഷത്തോളം വിദേശ ടൂറിസ്റ്റ്കളില്‍ ഒരു വലിയ വിഭാഗം എന്‍ ആര്‍ ഐ കളാണ്. കേരളത്തില്‍ ടൂറിസം മെച്ചപ്പെടണം. പക്ഷേ അതിന് വേണ്ടത് ചില അടിസ്ഥാന ടുറിസം കാര്യങ്ങള്‍.
ലോകത്തു മിക്കവാറും രാജ്യങ്ങളിലെ ടുറിസ്റ്റ് ഡെസ്റ്റിനേഷനലുകളില്‍ 1993 മുതല്‍ യാത്ര ചെയ്തതത്തിന്റ അടിസ്ഥാനത്തില്‍ ആറു കാര്യങ്ങള്‍ പറയാം. കേരളത്തില്‍ ജീവിക്കുന്നത് കൊണ്ടും കേരളത്തിലെ കാര്യങ്ങള്‍ നിരന്തരം വീക്ഷിക്കുന്നുണ്ട്. മാസത്തില്‍ പത്തു ദിവസം യാത്ര ചെയ്യുന്നത് കൊണ്ടു ലോകത്തിലെ കാര്യങ്ങളും അറിയാം.
1.കേരളത്തില്‍ ടൂറിസം വളര്‍ത്താന്‍ ആദ്യം വേണ്ടത് ഇവിടെ അടിസ്ഥാന വെടിപ്പും വൃത്തിയുമാണ്. കേരളത്തില്‍ പലപ്പോഴും വന്നവര്‍ എന്നോട് പറഞ്ഞത് കൊതുക് ശല്യം, വൃത്തിയില്ലാത്ത തെരുവുകള്‍, കൂന കൂട്ടിയ വേസ്റ്റ്, തെരുവ് നായ്ക്കള്‍. ഇപ്പോള്‍ പന്നികള്‍.പലപ്പോഴും പല ബീച്ചുകളും ക്ളീന്‍ അല്ല. കേരളത്തിലും ഇന്ത്യയിലും പബ്ലിക് ടോയ്ലെറ്റിന്റന്റെ കാര്യം കഷ്ട്ടം
.കുമാരകത്തു മറ്റു പലയിടത്തും പോയാല്‍ ഒഴുകി നടക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ ഇഷ്ടം പോലെ. വയനാട് ചുരം മൂന്നാര്‍ പൊന്‍മുടി എല്ലാം വലിച്ചെറിഞ്ഞ മദ്യ കുപ്പികള്‍ അതു പോലെ പ്ലാസ്റ്റിക് കുപ്പികള്‍ കാണാം. വൃത്തിയുള്ള റെസ്റ്റോറന്റുകളും ബീച്ചുകളും തെരുവ്കളും പ്രധാനം. നല്ല റോഡ്, സേഫ് ട്രാഫിക് എല്ലാം പ്രധാനമാണ്.
2. സിവിക് സെന്‍സ് ഇല്ലാത്ത മനുഷ്യര്‍. റോഡില്‍ കര്‍ക്കിച്ചു തുപ്പും എവിടെ നിന്നും മൂത്രം മൊഴിക്കുന്നവര്‍. വെറുതെ ഒരു മര്യാദയുമില്ലാതെ ഹോണ്‍ അടിച്ചു വണ്ടി വിടുന്നവര്‍ മര്യാദ ഇല്ലാതെ ഹോണ്‍ മുഴക്കിയോ അല്ലാതെയോ ഓവര്‍ ടെക് ചെയ്യുന്നവര്‍. വിദേശത്ത് ഹോണ്‍ അടിക്കുക തെറി വിളിക്കുന്നത് പോലെ മോശം. കേരളത്തില്‍ ബീച്ചുകളില്‍ പൊലും വേയില്‍ കായയാന്‍ വരുന്നവരെ തുറിച്ചു നോക്കുന്നവര്‍ ഇപ്പോഴുമുണ്ട്.
3. കേരളത്തില്‍ വേണ്ടത് ക്ളീന്‍, ഗ്രീന്‍, സേഫ് ടൂറിസം വിത്ത് 100% സേഫ്റ്റയാണ്. തായ് ലാന്‍ഡ് ടൂറിസംത്തിന്റ പ്രധാന ഘടകം ക്ലീന്‍ ഗ്രീന്‍ സേഫ് സെക്യര്‍, ആന്‍ഡ് വാല്യു ഫോര്‍ മണി എന്നിവയാണ്. ഇതാണ് കേരളത്തില്‍ ഇല്ലാത്തത്. മിക്കവാറും ടൂറിസം വിജയിച്ച രാജ്യങ്ങളില്‍ ഒന്നും ഏതോ നിഗൂഢ ഗുഹപോലെയുള്ള അരണ്ട വെളിച്ചമുള്ള ബാറുകള്‍ ഇല്ല നല്ല പബ്ബ്കള്‍ ഉണ്ട്. അതു പോലെ വലിയ ടാക്സ് ഇല്ലാതെ ബിയര്‍ / വൈന്‍ ഉള്‍പ്പെടെ ഒന്നിനും ഇവിടുത്തെപ്പോലെ ബിവറേജിന്റെ മുന്നില്‍ ക്യൂ നില്‍ക്കണ്ട. നേപ്പാളിലും ശ്രീ ലങ്കയിലും ഗോവയിലും അതു വേണ്ട.
തായ്ലാന്‍ഡില്‍ കുറെയേറെ വര്‍ഷങ്ങള്‍ ജീവിച്ചത് കൊണ്ട് പറയുകയാണ്. ബാങ്കിലൊക്കിലും മറ്റു നഗരങ്ങളിലും ഒറ്റക്ക് ഒരു സ്ത്രീക്ക് അര്‍ദ്ധ രാത്രി കഴിഞ്ഞും സുരേഷയായി തെരുവില്‍ നടക്കാം ടാക്സി പിടിച്ചു വീട്ടില്‍ പോകാം. കേരളത്തില്‍ ഒരു എട്ടു മണി കഴിഞ്ഞു പൊലും സുരേഷതയോടെ ആളുകളുടെ തുറിച്ചു നോട്ടം ഒഴുവാക്കി പോകാന്‍ സാധിക്കുമോ?
4.കേരളത്തില്‍ ടൂറിസം വളരാന്‍ യൂറോപ്പ്യന്‍ ഡസ്റ്റിനേഷനില്‍ നിന്നും ഡയറക്റ്റ് ഫ്ലൈറ്റ് വേണം. കേരളത്തിലേക്ക് ആകെയുള്ളത് ലണ്ടനില്‍ നിന്നുള്ള ഒരു കൊച്ചി എയര്‍ ഇന്ത്യ ഫ്ലൈറ്റ് മാത്രം. കേരളത്തില്‍ സീ പ്ലെയിന്‍ വലിയ ടൂറിസം വളര്‍ച്ച ഉണ്ടാക്കും എന്നതിന് ഒരൊറ്റ വയബിലിറ്റി സ്റ്റഡി നടത്തിയില്ല. പക്ഷേ വേണ്ടത് ആഴ്ചയില്‍ പത്തോ ഇരുപതോ യൂറോപ് കണക്റ്റിവിറ്റിയാണ്.
ഇന്‍ഡോനീഷ്യ തായ് ലാന്‍ഡ് വിയറ്റ്‌നാം കമ്പൊഡിയ മലേഷ്യ, സിങ്കപ്പൂര്‍, സൗത് കൊറിയ ടൂറിസതിന്നു കാരണം എയര്‍ കണക്റ്റിവിട്ടി ( യാത്ര ചിലവ് കുറവ് ) വിസ ഓണ്‍ലൈന്‍ അല്ലെങ്കില്‍ വേണ്ട.
ഇവിടെ കണക്റ്റിവിറ്റി പ്രശ്നം വിസ കിട്ടാന്‍ സമയം എടുക്കും. അതു മാത്രം അല്ല ഇവിടെ ദിവസം പതിനായിരത്തിന്റ ഫൈവ് സ്റ്റാര്‍ മുറി അവിടെങ്ങളില്‍ അയ്യായിരത്തിനു കിട്ടും .അതില്‍ എല്ലാം ഉപരി വൃത്തിയുള്ള പബ്ലിക് ടോയ്ലെറ്റുകള്‍.
5.സീ പ്ലെയിന്‍ ഒരു പരീക്ഷണ പറക്കലുമായി വന്നപ്പോഴേക്കും ഇവിടെ ഭയങ്കര സംഭവം പോലെ കൊട്ടിഘോഷിക്കുന്നത് ആരംഭ ശൂരത്വ ഗിമ്മിക് ആണെന്നാണ് എന്റെ അഭിപ്രായം. അതിനു അര്‍ത്ഥം ഞാന്‍ സീ പ്ലെയിനു എതിര് അല്ലന്നല്ല. ഒരൊറ്റ വൈയബിലിറ്റി സ്റ്റഡി നടത്താതെ, കോസ്റ്റ് ബെനിഫിറ്റ് അനാലിസിസ് നടത്താതെ, സീ പ്ലെയിന്‍ മാര്‍ക്കറ്റ് പഠിക്കാതെ, മറ്റു രാജ്യങ്ങളിലെ ബിസിനസ് മോഡല്‍ പഠിക്കാതെ ഒരു പരീക്ഷണ പറക്കലില്‍ ഏതാണ്ട് മഹാത്ഭുതം പോലെ ആഘോഷിച്ചു ' ദാ വന്നു വികസനം ' ജനകീയ വികസനം എന്നു പറഞ്ഞാല്‍ ചിലര്‍ വിഴുങ്ങും. അങ്ങനെ ആരംഭം ശൂരത്വ ഫാന്റസി കണ്ടു. ഫന്റാസ്റ്റിക് എന്ന് പറയാന്‍ പ്രയാസമാണ് മന്ത്രി സാറുമാരെ.
6. സീ പ്ലെയിന്‍ ലാഭകരമായി നടത്താന്‍ മൂന്നു കാര്യങ്ങള്‍ വേണം. ഒന്ന് അത് അല്ലാതെ വേറെ ലളളശരശലി േയാത്ര മാര്‍ഗം ഇല്ല. രണ്ട്. ഇക്കൊന്മി ഓഫ് സ്‌കയില്‍. ( അഥവാ അനേകം പ്ലയിന്‍ ) മൂന്ന്. ഇകൊണോമിക് വയബിലിറ്റി യുള്ള ബിസിനസ് മോഡല്‍. ലാഭകരമല്ലാത്ത ഒരു ബിസിനസും സര്‍ക്കാര്‍ സബ്‌സിഡിയില്‍ പിടിച്ചു നില്‍ക്കില്ല.
ലോകത്തെ ഏറ്റവും വലിയ സീ പ്ലെയിന്‍ ഹബ് അമേരിക്കയല്‍ അലാസ്‌കയിലെ ലേക്ക് ഹുഡ് സീ പ്ലെയ്ന്‍ ഹബ് ആണ്. കാരണം അലാസ്‌കയില്‍ ഒരു പാട് എയര്‍ പോര്‍ട്ടിനു പറ്റിയ ഭൂ പ്രകൃതിയും കാലാവസ്ഥയും അല്ല.അവിടയുള്ള രണ്ടു തടാകങ്ങള്‍ ബന്ധിപ്പിച്ചാണ് വാട്ടര്‍ പ്ലെയിന്‍ സൗകര്യമുള്ളത്. ഏഷ്യയില്‍ സീ പ്ലയിന്‍ ലാഭകരമായി നടത്തുന്നത് മാല ദീപില്‍ ദൂരയുള്ള ഏറ്റവും കൂടുതല്‍ വാടക വാങ്ങുന്ന ഐലാന്‍ഡ് ഹൈ ഏന്‍ഡ് റിസോര്‍ട്ടിട്ടുകളിലേക്കാണ്. അവിടെ ദിവസം വാടക അഞ്ഞൂറ് മുതല്‍ ആയിരയ്ത്തി അഞ്ഞൂറ് ഡോളര്‍ വരെയാണ്. അങ്ങനെ ഉള്ളവര്‍ക്ക് മൂന്നൂറ് മുതല്‍ അഞ്ഞൂറ് ഡോളര്‍ ആണ് സീ പ്ലെയിന്‍ യാത്ര ചിലവ്.പലപ്പോഴും അതു റിസോറ്റ് പാക്കേജ് ഡീലിന്റെ ഭാഗം. മാലദീപില്‍ ഐലന്‍ഡ് റിസോര്‍ട്ടില്‍ പോകാന്‍ സീ പ്ലെയ്ന്‍ ഉപയോഗിച്ച അനുഭവമെനിക്കുണ്ട്..കാരണം ദൂരെയുള്ള ഐലിന്‍ഡ് റോസോര്‍ട്ടില്‍ രണ്ടോ മൂന്നോ മണിക്കൂറില്‍ ബോട്ടില്‍ പോകുന്നതിനെക്കാള്‍ വേഗം എത്താം. വേറെ മാര്‍ഗം ഇല്ല
എന്നാല്‍ മാലദീപില്‍ ഒഴിച്ച് എഷ്യയിലെ ഒരൊറ്റ രാജ്യങ്ങളിലും സീ പ്ലെയിന്‍ ഇക്കൊണമിക്കല്ലി വയബില്‍ ആയി നടത്തുന്നില്ല. ഒരിക്കല്‍ പസഫിക്കലെ സോളമന്‍ ഐലാന്‍ഡില്‍ എത്താന്‍ സീ പ്ലെയിന്‍ ടാക്സി എടുത്തു. സിംഗിള്‍ എഞ്ചിന്‍ സിക്സ് സീറ്റ് പ്ലെയിനില്‍ പോയത് സാഹസം ആയിരുന്നു. അന്ന് ആകെയുള്ള ഓപ്ഷന്‍ ബോട്ട്, ഹെലികോപറ്റര്‍, സീ പ്ലെയിന്‍ ടാക്സി ആയിരുന്നു.
ലോകത്തു ഇന്ന് പത്തോ പന്ത്രണ്ട് രാജ്യങ്ങളില്‍ മാത്രമാണ് എഫക്റ്റീവ് സീ പ്ലെയിന്‍ സര്‍വീസ് നടന്നത്. അമേരിക്ക, കാനഡ, മാല്‍ദീപ്, ന്യൂസിലണ്ട്, പാസിഫക് ഐലന്‍ഡ്, കാരീബിയന്‍ ഐലണ്ട്സ് ( മാലദീപ് പോലെ ഹൈ ഏന്‍ഡ് ഐലന്‍ഡ് റിസോറ്റ് യാത്രക്ക് ) ഞാന്‍ സാന്‍സിബാറില്‍ മാത്രമാണ് ജോയി റെയ്ഡ് സീ പ്ലെയിന്‍ കണ്ടത് ചുരുക്കി പറഞ്ഞാല്‍ ഒരു സീ പ്ലെയിന്‍ വന്നു പരീക്ഷണപ്പറക്കല്‍ നടത്തിയാല്‍ ദാ വന്നേ വികസനം എന്ന് വിളിച്ചു കൂവില്ല. അഞ്ചു വര്‍ഷം ഇവിടെ ലാഭാകരമായി നടത്തിയിട്ട് പറയാം ഇവിടെ അതു വയബിളാണെന്നു.
എന്തായാലും ഇന്ത്യയില്‍ ഇതു വരെ ഒരിടത്തും സീ പ്ലെയിന്‍ വയബില്‍ ആയില്ല. വല്യ വാദ്യഘോഷങ്ങളോടെ 2020 ല്‍ ഗുജറാത്ത് തെരെഞ്ഞെടുപ്പിന് മുമ്പ് നര്‍മദായില്‍ സീ പ്ലെയിന്‍ ഇറക്കി വികസനം വിപ്ലവംമോഡി സര്‍ കാണിച്ചു. രണ്ടാഴ്ചയില്‍ ആരും ഉപയോഗിക്കാന്‍ ഇല്ലാതായപ്പോള്‍ ലീസിന് എടുത്തു സീ പ്ലെയിന്‍ തിരിച്ചു പോയി. 13 കോടി പോയത് മിച്ചം .2013 ല്‍ ഉമ്മന്‍ ചാണ്ടി സീ പ്ലെയിന്‍ കൊണ്ടു വരാന്‍ 14 കോടി ചിലവാക്കി .എന്തായാലും ടൂറിസം വികസിക്കാന്‍ വീറും വൃത്തി ഇല്ലാത്തിടത്തു സീ പ്ലേയന്‍ കൊണ്ടു വന്നത് കൊണ്ടു അത്ഭുതമുണ്ടാകില്ല.
പിന്നെ കേരളത്തില്‍ വരുന്ന ബഹു ഭൂരിപക്ഷം ടൂരിസ്റ്റുകള്‍ ഇന്ത്യയില്‍ നിന്നുള്ള മിഡില്‍ ക്ലാസ് അപ്പര്‍ മിഡില്‍ ക്ലാസ് യാത്രക്കാരാണ്. ഒരു ദിവസം രണ്ടായിരം മുതല്‍ ആറായിരം വരെ ചിലവാക്കുവര്‍. പിന്നെ വരുന്നത് ആയുര്‍വേദ ടൂറിസം. കേരളത്തില്‍ ദിവസം ആയിരം ഡോളറോ അതില്‍ അധികമൊ ചിലവാക്കുന്ന ഹൈ ഏന്‍ഡ് ടൂറിസ്റ്റ്കള്‍ കുറവാണ്.മാര്‍ക്കറ്റ് അറിഞ്ഞാണ് ടൂറിസം വളര്‍ത്തേണ്ടത്. ആ കാര്യത്തില്‍ സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് പഠിക്കാം. ഒരു പരിധി വരെ ശ്രീ ലങ്കയില്‍ നിന്നും''- ഇങ്ങനെയാണ് ജെ എസ് അടൂര്‍ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.