തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ തീപ്പിടിത്തത്തിൽ ആശങ്ക വേണ്ടെന്ന് പൊലീസ്. നോർത്ത് സാൻവിച്ച് ബ്ലോക്കിലാണ് തീപ്പിടിത്തമുണ്ടായത്. ഫയർഫോഴ്‌സിന്റെ രണ്ടു യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു. എന്നാൽ തീപിടിച്ച സ്ഥലത്തേക്ക് മാധ്യമങ്ങളെ പ്രവേശിപ്പിച്ചില്ല. ഈ സ്ഥലത്തെ ഫോട്ടോയും വീഡിയോയും പുറത്തു പോകരുതെന്ന കർശന നിർദ്ദേശവും ഉന്നത തലത്തിൽ നൽകിയിട്ടുണ്ട്. നേരത്തെ സെക്രട്ടറിയേറ്റിലെ തീപിടിത്ത സ്ഥലത്തേക്ക് മാധ്യമങ്ങളെ പ്രവേശിപ്പിച്ചിരുന്നു. 2020ൽ ഫയലുകൾ കത്തിയതടക്കം ചർച്ചയാത് ഇതുകൊണ്ടാണ്.

മൂന്നാം നിലയിൽ മന്ത്രി പി.രാജീവിന്റെ ഓഫീസിന് സമീപമാണ് തീപ്പിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കർട്ടനും സീലിങ്ങും കത്തി നശിച്ചു. ഫയലുകൾ ഒന്നും കത്തിനശിച്ചിട്ടില്ല എന്ന് പൊലീസ് അറിയിച്ചു. രാവിലെ 7.55-ഓടെയാണ് നോർത്ത് സാന്റ്വിച്ച് ബ്ലോക്കിൽ തീപ്പിടിത്തമുണ്ടായത്. തീ ശ്രദ്ധയിൽപ്പെട്ട പ്യൂൺ സുരക്ഷാജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ചെങ്കൽചൂളയിൽ നിന്നും ഫയർഫോഴ്‌സ് എത്തി തീയണയ്ക്കുകയായിരുന്നു. അതീവ സുരക്ഷാ മേഖലയിലായിരുന്നു തീപിടിത്തം.

സെക്രട്ടേറിയേറ്റ് നോർത്ത് സാന്റ്വിച്ച് ബ്ലോക്കിലെ മൂന്നാം നിലയിലുണ്ടായ തീപിടിത്തം സംബന്ധിച്ച് ബന്ധപ്പെട്ട ഏജൻസികൾ അന്വേഷിക്കുമെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു നിലവിൽ തീ പൂർണമായും അണക്കാൻ കഴിഞ്ഞു. ഫയലുകൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരമെന്നും മന്ത്രി പറഞ്ഞു. ഓഫീസിലുള്ളത് ഇ ഫയലുകളാണെന്നും ക്യാമറ വിവാദമായി ബന്ധപ്പെട്ട ഫയലുകൾ ഒന്നും ഓഫീസിലില്ലെന്നും മന്ത്രി വിശദീകരിച്ചു. ക്യാമറ വിവാദം സംബന്ധിച്ചുള്ള അന്വേഷണം പൂർത്തീകരിച്ചതിനുശേഷമായിരിക്കും മുഹമ്മദ് ഹനീഷ് ചുമതലയൊഴിയുക. ഉടൻ റിപ്പോർട്ട് കിട്ടുമെന്നാണ് മനസിലാക്കുന്നത്. കെൽട്രോണിലെ ആദായ നികുതി വകുപ്പ് പരിശോധന സംബന്ധിച്ച ചോദ്യങ്ങൾക്ക് പരിശോധന സംബന്ധിച്ച് അവർ പറയട്ടേയെന്നായിരുന്നു മന്ത്രിയുടെ മറുപടി.

8.15-ഓയെ തീ പൂർണമായും അണയ്ക്കാൻ സാധിച്ചു. ജില്ലാ കളക്ടറും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമുൾപ്പടെയുള്ളവർ സ്ഥലത്തെത്തിയിരുന്നു. വൻ സുരക്ഷയാണ് സെക്രട്ടേറിയറ്റിനു മുന്നിലൊരുക്കിയത്. തീ പൂർണമായും അണച്ച ശേഷമാണ് ജീവനക്കാരെ അകത്തു കയറ്റിയത്. മറ്റുള്ളവർക്ക് പ്രവേശനം അനുവദിച്ചില്ല. തീ പിടിച്ച സ്ഥലത്തേക്ക് പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 2020-ലും ഇതേ ബ്ലോക്കിൽ തീപ്പിടിത്തമുണ്ടായിരുന്നു. അന്ന് ഫയലുകളും കമ്പ്യൂട്ടറുകളുമുൾപ്പടെ കത്തി നശിച്ചിരുന്നു. സ്വർണ്ണ കടത്തിലെ അന്വേഷണം സെക്രട്ടറിയേറ്റിലേക്ക് എത്തിയതിന് പിന്നാലെയായിരുന്നു ആ തീപിടിത്തം. അത് ഏറെ വിവാദമായിരുന്നു.

വ്യവസായ വകുപ്പിന് കീഴിലെ എഐ ക്യാമറാ വിവാദം കത്തി പടരുമ്പോഴാണ് വീണ്ടും തീ എത്തുന്നത്. ഇപ്പോൾ. നോർത്ത് സാൻവിച്ച് ബ്ലോക്കിലെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. പി രാജീവിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വിനോദിന്റെ മുറി കത്തിനശിച്ചത്. നിരവധി രഹസ്യ രേഖകൾ അടക്കം ഇവിടെയുണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ എഐ ക്യാമറയിലെ ഫയലെല്ലാം ഇ ഫയലുകളാണെന്നും അതുകൊണ്ട് തന്നെ നിർണ്ണായക വിവരങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും സർക്കാർ പറയുന്നു. സ്വർണ്ണ കടത്ത് കേസ് സമയത്ത് ക്ലിഫ് ഹൗസിലെ ക്യാമറകൾ ഇടിമിന്നലിൽ നശിച്ച സംഭവവും ഉണ്ടായിരുന്നു.