മോണ്ടിസിറ്റോ: ഗായിക സെലീന ഗേമസും മ്യൂസിക് പ്രൊഡ്യൂസര്‍ ബെണി ബ്ലാങ്കോയും വിവാഹിതരായി. ഗൊലേറ്റയിലെ 70 ഏക്കര്‍ വരുന്ന സ്വകാര്യ പ്ലാന്റേഷനിലാണ് വിവാഹത്തിനുള്ള വേദി ഒരുക്കിയത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ സെലീന തന്നെയാണ് ഇന്‍സ്റ്റായിലൂടെ പങ്കുവെച്ചത്. new bride '9.27.25'' എന്നാണ് ക്യാപ്ഷന്‍ നല്‍കിയാണ് സെലീന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ചടങ്ങിന് മുന്‍പ് നടന്ന റീഹേഴ്സല്‍ ഡിന്നറില്‍ ഹോപ് റാഞ്ചിലെ 10-ബെഡ്‌റൂം മാന്‍ഷനില്‍ താരങ്ങള്‍ പങ്കെടുത്തു. അതിഥികള്‍ ബ്ലാക്ക് മെര്‍സിഡിസ് വാനുകളില്‍ കയറി ക്ലിഫ്ടോപ്പ് വേദിയിലേക്ക് എത്തുകയും, വിസ്മയകരമായ സൗകര്യങ്ങള്‍ അനുഭവിക്കുകയും ചെയ്തു. എറിക് ആന്ദ്രെ, എഡ് ഷീറാന്റെ മാനേജര്‍ സ്റ്റ്യുവര്‍ട്ട് ക്യാമ്പ് തുടങ്ങി പല പ്രശസ്ത പേരും ചടങ്ങില്‍ പങ്കെടുത്തു.

അതിമനോഹരിയായിട്ടാണ് ഗോമസ് വിവാഹത്തിന് എത്തിയത്. നിറയെ പച്ച നിറഞ്ഞ സ്ഥലത്ത് തിളങ്ങുന്ന വൈറ്റ് ഗൗണിലാണ് ഗോമസ് എത്തിയത്. റാല്ഫ് ലോറന്‍ വെഡ്ഡിങ് ഗൗണ്‍ ധരിച്ച്, ഫ്ളോറല്‍ ഹാല്റ്റര്‍-നെക്, സ്ട്രക്‌ചേര്‍ഡ് ബോഡീസ്, ഓപ്പണ്‍ ബാക്ക്, നൈസായ ഫ്ളോറല്‍ ഡിസൈന്‍ എന്നിവയായിരുന്നു ഗൗണിന്റെ പ്രത്യേകത. പ്രത്യേകമായ ഹെയര്‍ സ്റ്റെയിലും ഡയമണ്ട് അക്‌സസറീസുമായിരുന്നു ആഭരണങ്ങളായി ധരിച്ചിരുന്നത്. വരന്‍ ബ്ലാങ്കോയും ലോറന്‍ സ്യൂട്ടില്‍ എലഗന്റ് ലുക്കിലാണ് വന്നത്. 300-ഓളം അതിഥികളെ സ്വീകരിക്കാന്‍ മാര്‍കീസ്, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ ഒരുക്കിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

വിവാഹത്തില്‍ ടെയ്‌ലര്‍ സ്വിഫ്റ്റ്, പാരിസ് ഹില്‍ട്ടണ്‍, സ്റ്റീവ് മാര്‍ട്ടിന്‍, മാര്‍ട്ടിന്‍ ഷോര്‍ട്ട് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. ഇരുവരും പ്രണയബന്ധം ഔദ്യോഗികമായി പ്രഖ്യാപിച്ചത് 2023 ഡിസംബറില്‍ ആയിരുന്നു, ആ സമയത്തേക്ക് ഇരുവരും ആറ് മാസം രഹസ്യമായി ഉമശേിഴ നടത്തിയിരുന്നതായി ഗോംസ് വെളിപ്പെടുത്തിയിരുന്നു. അടുത്ത വര്‍ഷം, ബെണി ബ്ലാങ്കോ ഗോംസിനെ 1 മില്യണ്‍ ഡോളര്‍ മൂല്യമുള്ള മാര്ക്വിസ് ഡയമണ്ട് റിംഗ് നല്‍കി പ്രപോസ് ചെയ്തു. ഏകദേശം 300,000 ഡോളറാണ് വിവാഹത്തിനായി സെലീന ചിലവഴിച്ചത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഫെയറി ലൈറ്റുകള്‍ പകര്‍ന്നിട്ടുള്ള മാര്‍കീസുകള്‍ ഒരുക്കിയിട്ടുണ്ട്. സെക്യൂരിറ്റി ശക്തമാക്കിയിരുന്നു.

രണ്ട് പേരും വിവാഹത്തിലൂടെ പുതിയൊരു അധ്യായം തുറക്കുകയാണ്. 2023ലാണ് രണ്ട് പേരും പ്രണയത്തിലാകുന്നത്. എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം എന്നാണ് സെലീന ബ്ലാങ്കേയെക്കുറിച്ച് ഒരിക്കല്‍ പറഞ്ഞത്. 2023 ജൂണ്‍ മുതല്‍ സെലീനയും ബെന്നിയും പ്രണയത്തിലാണ്. ഡിസംബറിലാണ് ഇരുവരും ബന്ധം ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചത്. മുമ്പ് ദി വീക്കെന്‍ഡ്, സെഡ്, നിക്ക് ജോനാസ്, ടെയ്ലര്‍ ലോട്ട്നര്‍ തുടങ്ങിയവരുമായി സെലീന പ്രണയത്തിലായിരുന്നു. ജസ്റ്റിന്‍ ബീബറുമായുള്ള എട്ട് വര്‍ഷത്തെ ബന്ധം 2018ലാണ് താരം അവസാനിപ്പിച്ചത്. ഒരു ദശാബ്ദത്തിലേറെയായി സെലീനയും ബെന്നിയും സുഹൃത്തുക്കളാണ്. സംഗീത മേഖലയിലും ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐ കാന്റ്റ് ഗെറ്റ് ഇനഫ്, സേം ഓള്‍ഡ് ലവ് തുടങ്ങിയ ഗാനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.