ഹാരി രാജകുമാരനെതിരെ ആരോപണങ്ങളുമായി ഹാരി സഹസ്ഥാപകനായ സെന്റെബേല്‍ എന്ന സംഘടനയുടെ ചെയര്‍പേഴ്‌സണ്‍ ആയ ഡോക്ടര്‍ സോഫി ചാന്‍ഡൗക. ഹാരിയുടെ വലിയ തോതിലുള്ള പീഡനങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കും എതിരെ ശബ്ദമുയര്‍ത്തി രംഗത്ത് വന്നിരിക്കുകയാണ്. സസ്സെക്‌സ് ബ്രാന്‍ഡ് വിഷലിപ്തമായ ഒന്നാണെന്നാണ് അവര്‍ പറയുന്നത്. ഹാരി ഇല്ലെങ്കിലും ഉണ്ടെങ്കിലും, സെന്റെബേല്‍ നടന്നുപോകുമെന്നും ഹാരിക്ക് അയച്ച സന്ദേശത്തില്‍ അവര്‍ പറഞ്ഞു.

ഒരു വര്‍ഷം മുന്‍പാണ് തനിക്കും ഹാരിക്കും ഇടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കാന്‍ തുടങ്ങിയതെന്ന് ഡോ. ചന്‍ഡൗക ഒരു അഭിമുഖത്തില്‍ പറഞ്ഞു. നെഗറ്റീവ് പബ്ലിസിറ്റിക്കെതിരെ മേഗനെ പ്രതിരോധിക്കാന്‍ തന്നോട് സംഘടനയിലെ അംഗങ്ങളില്‍ ചിലര്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ താന്‍ അത് നിരാകരിച്ചുവെന്നും അവര്‍ പറയുന്നു. സിംബാബ്വേ വംശജയായ നിയമജ്ഞ, ഡോം ചന്‍ഡൗക്കയുമായുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് കലാപം ആരംഭിച്ച ട്രസ്റ്റികളോട് അനുഭാവം രേഖപ്പെടുത്തിക്കൊണ്ട് കഴിഞ്ഞയാഴ്ചയായിരുന്നു ഹാരി സംഘടനയില്‍ നിന്നും നാടകീയമായി രാജിവെച്ചൊഴിഞ്ഞത്.

മുഖ്യ രക്ഷാധികാരിയുടെ മുഖച്ഛായ തന്നെയാണ് ഇപ്പോള്‍ ചാരിറ്റിക്ക് പ്രധാന പ്രശ്‌നം എന്ന് ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഡോ ചാന്‍ഡൗക്ക പറയുന്നു. ഹാരി അമേരിക്കയിലേക്ക് താമസം മാറ്റിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ എല്ലാം ചാരിറ്റിയുടെ ഡോണര്‍ പൂള്‍ വിപുലീകരിക്കുന്നതിന് തടസ്സമായി എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതിനു പുറമെ സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഡോക്ടര്‍, ഹാരിക്കെതിരെ പീഢന ആരോപണം നടത്തിയത്. ഹാരിയുടെ മാധ്യമപ്രചരണ ശൃംഖല എന്നെ നേരിട്ട് ആക്രമിച്ചു' എന്ന് അവര്‍ പറഞ്ഞു. '540 ജീവനക്കാരുള്‍പ്പെടെയുള്ളവരെ ബാധിച്ച' ഒരു 'സുസ്സെക്‌സ് അറ്റാക്ക്' ആണ് ഉണ്ടായതെന്നും അവര്‍ ആരോപിച്ചു.

'സെന്‍ടെബാലെയുടെ ഭരണം സംബന്ധിച്ച പരാതി കമ്മീഷന്‍ പരിശോധിക്കുമെന്നു ചാരിറ്റി കമ്മീഷന്‍ അറിയിച്ചു.'ഹാരിയെ നേരിട്ട് നേരിടാന്‍ താന്‍ ഭയപ്പെടില്ല' എന്നും ഡോ. ചന്ദൗക പറഞ്ഞു.'ഞാന്‍ ഒരു ആഫ്രിക്കന്‍ സ്ത്രീയാണെന്നും, എന്തിനെങ്കിലും ഉറച്ചുനില്‌ക്കേണ്ടത് എന്റെ ബാധ്യതയാണെന്നും' അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതുവരെ, പ്രിന്‍സ് ഹാരി ഈ വിവാദത്തില്‍ പ്രതികരിച്ചിട്ടില്ല. ഹാരിയുടെ രാജിയോടെ സെന്‍ടെബാലെയുടെ ഭാവി എന്തായിരിക്കുമെന്ന് ആശങ്കയിലാണ് ആളുകള്‍.