- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുടിയിൽ പിടിച്ചു വലിച്ചിഴച്ചു; മുഖത്ത് അടിച്ചതിന് പിന്നാലെ തല മതിലിന്റെ ഭിത്തിയിൽ ഇടിച്ചു; വസ്ത്രങ്ങൾ വലിച്ച് കീറി പീഡിപ്പിക്കാനും ശ്രമം; തിരുവനന്തപുരത്ത് വീണ്ടും വീട്ടമ്മക്ക് നേരെ ലൈംഗിക അതിക്രമം; വിവരമറിയിച്ചിട്ടും പൊലീസ് സഹായിച്ചില്ലെന്ന് യുവതി; കേസെടുത്തത് തന്നെ ദിവസങ്ങൾ കഴിഞ്ഞെന്നും ആക്ഷേപം
തിരുവനന്തപുരം: സ്ത്രീ സുരക്ഷയെ കുറിച്ച് വാതോരാതെ പറയുമ്പോഴും തലസ്ഥാനത്ത് സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാ അതിക്രമം തുടർക്കഥയാകുന്നു.സമീപകാലത്ത് തന്നെ സമാനമായ നിരവധി സംഭവങ്ങളാണ് ഇത്തരത്തിൽ ആവർത്തിക്കപ്പെടുന്നത്.നടപടിയിലെ കാലതാമസം കൊണ്ടോ മറ്റോ ഇ്ത്തരം അതിക്രമങ്ങൾക്ക് കുറവ് വന്നിട്ടില്ലെന്ന് മാത്രമല്ല.. ആവർത്തിക്കപ്പെടുകയും ചെയ്യുന്നുണ്ട്.
പാറ്റൂർ മൂലവിളാകത്ത് വീടിന് അരികിലായുള്ള മെഡിക്കൽ ഷോപ്പിലേക്ക് പോയി മടങ്ങി വരികയായിരുന്ന വീട്ടമ്മയ്ക്ക് നേരെയാണ് ഇത്തവണ അതിക്രൂരമായ ലൈംഗിക അതിക്രമം ഉണ്ടായത്.പൊലീസിൽ വിവരമറിയിച്ച് നടപടിയുണ്ടായില്ലെന്നും വീട്ടമ്മ പറയുന്നു. കേസെടുത്തത് തന്നെ ദിവസങ്ങൾ കഴിഞ്ഞാണെന്നും ആക്ഷേപമുണ്ട്.
സംഭവം ഇങ്ങനെ.. രാത്രിയിൽ മരുന്നു വാങ്ങി ഇടവഴിയിലൂടെ സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുമ്പോൾ മറ്റൊരു സ്‌കൂട്ടറിൽ എത്തിയ അജ്ഞാതൻ വാഹനം ചേർത്തുനിർത്തി കടന്നാക്രമിക്കുകയും മുഖത്ത് ഇടിക്കുകയും ചെയ്തു.എതിർത്തപ്പോൾ മുടിയിൽ കുത്തിപ്പിടിച്ച് വലിച്ചിഴച്ച് തൊട്ടടുത്തുള്ള മതിലിൽ തല ഇടിക്കുകയും മുഖം നിലത്ത് ഉരയ്ക്കുകയും ചെയ്തു. പിന്നാല വസ്ത്രം വലിച്ചു കീറി പീഡന ശ്രമം നടത്തുകയായിരുന്നുവെന്നും വീട്ടമ്മ പറയുന്നു. ഉച്ചത്തിൽ നിലവിളിച്ചതിനെ തുടർന്ന് തിടുക്കത്തിൽ അയാൾ കടന്നുകളയുകയായിരുന്നു. എന്തുചെയ്യണമെന്ന് അറിയാതെ ആകെ ഷോക്കിൽ ആയിപോയതായി ആക്രമണത്തിനിരയായ വീട്ടമ്മ പറയുന്നു.
വീട്ടിലെത്തി മകളോട് ദുരനുഭവം പറഞ്ഞു. കണ്ണ് തുറക്കുവാൻ പോലും കഴിയാത്ത രീതിയിൽ കലങ്ങി പോയിരുന്നു.മകൾ ഭയന്നു ഗൂഗിളിൽ നിന്നും പേട്ട പൊലീസ് സ്റ്റേഷൻ നമ്പർ കണ്ടെത്തി. അമ്മയെ ഒരാൾ ആക്രമിച്ചന്നും സഹായത്തിനായി മറ്റാരും ഇല്ലെന്നും, ദയവായി സഹായിക്കണമെന്നു പറഞ്ഞെങ്കിലും കാര്യമായ ഫലം ഉണ്ടായില്ല. അമ്മയെ ഉടനെ ആശുപത്രിയിൽ എത്തിക്കണം ഒരു ആംബുലൻസ് പറഞ്ഞു വിടാമോ എന്നും ചോദിച്ചിരുന്നു. പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് പിന്നീട് സ്‌കൂട്ടറിലാണ് അമ്മയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതെന്ന് മകളും പറയുന്നു.
പിന്നാലെ സ്റ്റേഷനിൽ നിന്നും വിളിച്ച് നേരിട്ടെത്തി സ്റ്റേറ്റ്‌മെന്റ് നൽകണമെന്നായിരുന്നു ആവശ്യപ്പെട്ടത്.അതിനാൽ തന്നെ ചികിത്സയ്ക്കുശേഷം കമ്മീഷണർ ഓഫീസിൽ എത്തി പരാതി നൽകുകയായിരുന്നു.അതിനുശേഷം ആണ് പൊലീസ് എത്തി സിസിടിവി പരിശോധനയും വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തത് എന്നും പറയുന്നു.സ്വന്തം അനുഭവത്തിൽ നിന്നും പറയാനുള്ളത് സ്ത്രീ സുരക്ഷയ്ക്കായി ഒരുപാട് കാര്യങ്ങൾ ചെയ്യുന്നു എന്ന് പറയുന്നുണ്ടെങ്കിലും എല്ലാം പ്രഹസനം മാത്രമാണ്. കാര്യത്തോട് അടുക്കുമ്പോൾ ഒരു ഡിപ്പാർട്ട്‌മെന്റ് നിന്നും സഹായം ലഭിക്കുമെന്ന് തോന്നുന്നില്ല.തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽ നിന്നുമാണ് തനിക്ക് ഇത്തരം ഒരു അനുഭവം ഉണ്ടായത് എന്നും വീട്ടമ്മ പറയുന്നു.
എന്ത് സംരക്ഷണമാണ് ഗവൺമെന്റ് പൊലീസും സ്ത്രീകൾക്കായി ഒരുക്കുന്നത്. വിളിച്ചപ്പോൾ തന്നെ പൊലീസ് എത്തിയിരുന്നു എങ്കിൽ പ്രതിയെ ഉറപ്പായും പിടിക്കാൻ സാധിക്കുമായിരുന്നു. നമ്മുടെ നിയമങ്ങളും ഒട്ടും ശക്തമല്ല അതുകൊണ്ടുതന്നെയാണ് വീണ്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്. മയക്കുമരുന്ന് ഉപയോഗവും ഇതിനൊരു കാരണമാണ്. ലൈംഗികതയ്ക്കായി കൊല്ലാനും മടിയില്ല. ഞാനും മകളും മാത്രമാണ് താമസിക്കുന്നത്. മകളുടെ കാര്യത്തിലും ആശങ്കയുണ്ട്.എങ്ങനെ ജീവിക്കും എന്ന ഭയത്തിലാണ് ഇപ്പോഴുള്ളതെന്ന് അക്രമണത്തിനിരയായ സ്ത്രീ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ