- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പന്തളം എൻഎസ്എസ് കോളജിൽ എസ്എഫ്ഐ-എബിവിപി സംഘർഷം തെരുവിലേക്ക്; എസ്എഫ്ഐ നേതാവിന് കുത്തേറ്റു; എംസി റോഡിൽ ലാത്തിച്ചാർജ്; ബിജെപി നേതാക്കൾക്കും അടികിട്ടി
പന്തളം: എൻഎസ്എസ് കോളജിൽ എസ്എഫ്ഐ-എബിവിപി സംഘർഷം തെരുവിലേക്ക് വ്യാപിച്ചു.എസ്എഫ്ഐ നേതാവിന് കുത്തേറ്റു. എംസി റോഡിൽ പ്രതിഷേധവുമായി ഇറങ്ങിയവരെ പൊലീസ് പൊതിരെ തല്ലി. വിവരമറിഞ്ഞ് സ്ഥലത്ത് വന്ന ബിജെപി നേതാക്കൾക്കും പൊലീസിന്റെ തല്ലു കിട്ടി.
വെള്ളിയാഴ്ച രാവിലെ കാമ്പസിൽ തുടങ്ങിയ സംഘർഷം വൈകിട്ട് പൊലീസ് ലാത്തി ചാർജോടെയാണ് സമാപിച്ചത്. ഇരുപക്ഷത്തും നിരവധി പേർക്ക് പരുക്കേറ്റു. റാഗിങിനെച്ചൊല്ലിയുള്ള തർക്കമാണ് കോളജിനുള്ളിൽ കത്തിക്കുത്തിൽ കലാശിച്ചത്.
എസ്എഫ്ഐ കോളജ് യൂണിറ്റ് അംഗവും രണ്ടാം വർഷം ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിയുമായ നിധിനാ(20)ണ് കുത്തേറ്റത്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇരുവിഭാഗത്തിലുംപെട്ട ആറ് പേർക്ക് പരുക്കേറ്റു. വൈകിട്ട് ഇതേച്ചൊല്ലി കോളജിന് പുറത്ത് എം.സി.റോഡിൽ വീണ്ടും സംഘർഷമുണ്ടായപ്പോൾ പൊലീസ് ലാത്തിവീശി ഇരുവിഭാഗത്തെയും വിരട്ടിയോടിച്ചു. കഴിഞ്ഞ ദിവസം റാഗിങ്ങിനെച്ചൊല്ലിയുണ്ടായ തർക്കമാണ് വാക്കേറ്റത്തിലും കൈയേറ്റത്തിലും കലാശിച്ചത്.
വെള്ളിയാഴ്ച രാവിലെ കോളേജിനുള്ളിൽ ഇരുവിഭാഗവും ഏറ്റുമുട്ടുമ്പോഴാണ് നിധിന് കുത്തേറ്റത്. എസ്.എഫ്.ഐ. പ്രവർത്തകരായ അനന്തു, പ്രണവ്, വൈഷ്ണവ്, വിഷ്ണു, എ.ബി.വി.പി. പ്രവർത്തകരായ ഹരി, അഖിൽ എന്നിവർക്കും പരുക്കേറ്റിരുന്നു. ഇവരെ പന്തളത്തെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ശുശ്രൂഷ ശേഷം വിട്ടയച്ചു. വൈകിട്ട് നാലുമണിയോടെ കോളേജിന് പുറത്ത് എം.സി.റോഡിൽ എസ്.എഫ്.ഐ. പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തുന്നതിനിടെയാണ് വീണ്ടും സംഘർഷമുണ്ടായത്.
ഇരുവിഭാഗവും കോളേജിന് മുൻവശം കെട്ടിയിരുന്ന കൊടികൾ നശിപ്പിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്. തുടർന്ന് റോഡിൽ തടിച്ചുകൂടിയ പ്രവർത്തകരെ പൊലീസ് ലാത്തികൊണ്ട് അടിച്ചോടിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ബിജെപി നേതാക്കന്മാർക്കും ലാത്തിയടി കൊണ്ടു. അടൂർ ഡിവൈ.എസ്‌പി ആർ. ബിനുവിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് എബിവിപി പ്രവർത്തകനായ അഭിരാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്