- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചതിച്ചും കുതികാല് വെട്ടിയും പാര്‍ട്ടിയില്‍ അതിവേഗം വളര്‍ന്നു; കാലിബറുള്ള നേതാക്കളെ വെട്ടിവീഴ്ത്തിയത് സമര്‍ത്ഥമായി; എ ഗ്രൂപ്പില്‍ ജെ സ് അഖിലിനെയും അഭിജിത്തിനെയും ഒതുക്കിയത് ചതിയിലൂടെ; നിര്‍ണായക ഘട്ടത്തില്‍ ഉമ്മന്‍ചാണ്ടിയെയും തള്ളിപ്പറഞ്ഞു; മറ്റുള്ളവരെ വെട്ടി വളര്‍ത്തിയെടുത്ത രാഹുല്‍ മാങ്കൂട്ടം കൊമ്പൊടിഞ്ഞു വീഴുമ്പോള്‍ ഓടിയൊളിച്ചു ഷാഫി പറമ്പില്‍
രാഹുല്‍ മാങ്കൂട്ടം കൊമ്പൊടിഞ്ഞു വീഴുമ്പോള്‍ ഓടിയൊളിച്ചു ഷാഫി പറമ്പില്‍
തിരുവനന്തപുരം: ലൈംഗിക അപവാദ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കേണ്ടി വരുമ്പോള്‍ ഇതാദ്യമായി ഷാഫി പറമ്പില്‍ എന്ന രാഷ്ട്രീയ നേതാവിന്റെ കരയറിനുമാണ് പരിക്കേല്‍ക്കുന്നത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കെ.എസ്.യു എന്ന വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന നേതാവാണ് ഷാഫി പറമ്പില്‍. ഇപ്പോള്‍, കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് പ്രസിഡന്റ് എന്ന നിര്‍ണായക ചുമതലയും ഷാഫിക്കുണ്ട്. പലരെയും വെട്ടിവീഴ്ത്തിയാണ് രാഹുലിനെ ഷാഫി തന്റെ പിന്‍ഗാമിയായി യൂത്ത് കോണ്‍ഗ്രസിലും പാലക്കാട് മണ്ഡലത്തിലും പ്രതിഷ്ഠിച്ചത്. അതുകൊണ്ട് തന്നെ രാഹുല്‍ വിവാദത്തില്‍ പെടുമ്പോള്‍ ഷാഫിക്കെതിരെ നിരവധിപേര്‍ രംഗത്തുണ്ട്.
ഷാഫി കാരണം പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടവരെല്ലാം ഇപ്പോള്‍ അദ്ദേഹത്തിനെതിരെ കരുനീക്കങ്ങളുമായി രംഗത്തുണ്ട്. ഇവര്‍ തങ്ങള്‍ ഒതുക്കപ്പെട്ട കഥകള്‍ പങ്കുവെച്ചുകൊണ്ട് രംഗത്തുവരികയും ചെയ്യുന്നു. ജെ എസ് അഖില്‍ മുതല്‍ ഏറ്റവും ഒടുവില്‍ കെ എം അഭിജിത്ത് വരെ ഷാഫി കാരണം ഒതുക്കപ്പെട്ടവരാണ്. ഇക്കൂട്ടരെല്ലാം ഇപ്പോള്‍ രാഹുല്‍ പാര്‍ട്ടിക്കുണ്ടാക്കിയ നാണക്കേടിന്റെ ഉത്തരവാദി ഷാഫി കൂടിയാണെന്ന് ആരോപിക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായി അറിപ്പെട്ട് ഷാഫി പില്‍ക്കാലത്ത് അദ്ദേഹത്തെ ചതിച്ച കഥയും ഓര്‍മ്മപ്പെടുത്തുന്നു.
സ്വന്തം വളര്‍ച്ചക്കായി പലരെയും ചതിയില്‍ വീഴ്ത്തിയാണ് ഷാഫി വളര്‍ന്നത്. ഈ ചതിക്ക് ഇരയായി സ്ഥാനം നഷ്ടമായവരുടെ കൂട്ടത്തിലാണ് ജെ എസ് അഖിലെന്ന നേതാവും. ഇപ്പോള്‍ രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കുമ്പോള്‍ ആ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ കൂട്ടത്തിലുണ്ട് അഖിലുമുണ്ട് എന്ന കാലത്തിന്റെ നീതിയാകാം. വി എസ് ജോയി കെ.എസ്.യുവിന്റെ അധ്യക്ഷ സ്ഥാനം ഒഴിയുമ്പോള്‍ ആ സ്ഥാനത്തേക്ക് അന്നത്തെ എ ഗ്രൂപ്പ് താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചത് ജെ എസ് അഖിലിന്റെ പേരായിരുന്നു. എന്നാല്‍, കഴിവുള്ള നേതാവായി അഖില്‍ വളരുമെന്ന് കണ്ട് ഷാഫിയാണ് അഖിലിനെ സമര്‍ഥമായി വെട്ടിയത് എന്നാണ് അന്ന് ഉയര്‍ന്ന ആരോപണം.
ഇതിനായി ഒരു അഖിലിന് വ്യാജബിരുദമാണെന്ന ആക്ഷേപം കെട്ടിച്ചമക്കുകയിരുന്നു. സ്ഥാനാര്‍ഥി പ്രഖ്യാപന ദിവസമാണ് ഇത്തരമൊരു ആരോപണം ഉയര്‍ന്നത്. ഇതോടെ ഉമ്മന്‍ചാണ്ടിയും സമ്മര്‍ദ്ദത്തിലായി. തന്റെ ഒറിജിനല്‍ ബിരുദമാണെന്ന് സര്‍ട്ടിഫിക്കറ്റുകള്‍ കാണിക്കാമെന്ന് പറഞ്ഞ് രേഖകള്‍ എടുക്കാന്‍ തിരുവനന്തപുരത്ത് എത്തിയ അഖിലിന് ആ രേഖകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടായി. അന്ന് സര്‍ട്ടിഫിക്കറ്റുകള്‍ കാണാതെ പോകുകയാണ് ഉണ്ടായത്. ഇത് ഷാഫിയുടെ ഒരു അനുയായി എടുത്തുമാറ്റിയെന്ന ആരോപണം അക്കാലത്ത് ഉയര്‍ന്നിരുന്നു.
പിന്നീട് നിയമപോരാട്ടം നടത്തി അഖില്‍ വിജയിച്ചിരുന്നു. എന്നാല്‍, അന്ന് കെഎസ്.യു അധ്യക്ഷനാകാനുള്ള അവസരമാണ് നഷ്ടമായത്. പിന്നീട് നിയമപോരാട്ടം വിജയിച്ചപ്പോള്‍ അഖിലിന് എന്‍.എസ്.യു ദേശീയ സെക്രട്ടറി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അവിടെയും ഷാഫി ചതികാട്ടി. അന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് വളഞ്ഞ വഴിയിലൂടെ ഷാഫി നിര്‍ദേശിച്ചു. അന്ന് കെ.എസ്.യുവിന്റെ ഉന്നത പദവിയില്‍ പ്രവര്‍ത്തിക്കാതെയാണ് രാഹുല്‍ ആ പദവിയില്‍ എത്തിയത്. ഇങ്ങനെ ഷാഫി ചതിയിലൂടെ വളര്‍ത്തിയ നേതാവാണ് രാഹുലെന്നാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ ആരോപിക്കുന്നു.
യൂത്ത് കോണ്‍ഗ്രസിനെ കുറച്ചുകാലമായി തന്നെ ഷാഫി കൈപ്പിടിയില്‍ ഒതുക്കിയിരിക്കയാണ്. യൂത്ത് കോണ്‍ഗ്രസിനെ സീനിയോരിറ്റി അടക്കം മറികടന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഷാഫി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് വിജയിപ്പിച്ചെടുത്തത്. ഇതിനായി ക്രമക്കേടുകള്‍ നടന്നുവെന്ന ആരോപണം ഇപ്പോഴും ശക്തമാണ്. ഇതിന് ശേഷം നിര്‍ണായക ഘട്ടത്തിലെ തന്നെ രാഷ്ട്രീയ ഗുരുവായ ഉമ്മന്‍ചാണ്ടിയെയും ഷാഫി ചതിച്ചു. വി ഡി സതീശന് പകരം പ്രതിപക്ഷ നേതാവ് സ്ഥാനത്ത് ചെന്നിത്തലയെ പിന്തുണക്കാന്‍ അന്നത്തെ എ ഗ്രൂപ്പു എംഎല്‍എമാരോട് ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഉമ്മന്‍ചാണ്ടിയുടെ അനാരോഗ്യം ചൂണ്ടിക്കാട്ടി ആ നിര്‍ദേശം ഷാഫി തള്ളി. ഈ വിവരം അറിഞ്ഞ ഉമ്മന്‍ചാണ്ട് അന്ന് ഏറെ വിഷമിച്ചിരുന്നു.
പില്‍ക്കാലത്ത് ഉമ്മന്‍ചാണ്ടിയുടെ യഥാര്‍ഥ അവകാശിയെന്ന് അവകാശപ്പെട്ട് രംഗത്തുവന്നത് ഷാഫിയായിരുന്നു. ചാണ്ടി ഉമ്മനെ പോലും സൈഡാക്കാന്‍ നീക്കം നടന്നു. എ ഗ്രൂപ്പിലെ ഒരു വിഭാഗം ചാണ്ടിക്ക് പിന്നില്‍ ശക്തമായി നിലകൊണ്ടു. ഇതിനിടെ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പു വേളയിലാണ് ചാണ്ടി ഉമ്മന്‍നാണ് റീലില്ലാത്ത യഥാര്‍ഥ പൈതൃക അവകാശിയെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. ഏറ്റവും ഒടുവിലായി അഭിജിത്തിനെ തീര്‍ത്തും തഴഞ്ഞ് യൂത്ത് കോണ്‍ഗ്രസ്് ഭാരവാഹി പട്ടിക പുറത്തിറക്കിയതും ഷാഫിയുടെ തന്ത്രങ്ങളാണ്.
യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് സൗത്ത് മണ്ഡലം സമ്പര്‍ക്ക പരിപാടിയില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ പങ്കെടുക്കാത്ത വിഷയത്തിലും വിവാദത്തിന് പിന്നില്‍ ഷാഫിയുണ്ടെന്ന ആരോപണങ്ങളുണ്ട്. അടുത്തകാലത്തിയി കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് എന്ന നിലില്‍ സ്വന്തം ഗ്രൂപ്പിനെ വളര്‍ത്തിയെടുത്തിരുന്നു ഷാഫി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് നേട്ടമുണ്ടാക്കുമെന്ന വ്യാമോഹത്തില്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ നീക്കവുമായിട്ടായിരുന്നു ഷാഫി പറമ്പില്‍ എംപി പാലക്കാട്ട് ഗ്രൂപ്പ് യോഗം വിളിച്ചത്. വീണ്ടും പാലക്കാട് നിന്നും മത്സരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വെളിപ്പെടുത്തലുകള്‍ ഉണ്ടായതും.
തന്റെ അനുയായി ആയ സി ചന്ദ്രനെ പാലക്കാട്ടെ ഡിസിസി പ്രസിഡണ്ടാക്കാന്‍ ഷാഫി സമ്മര്‍ദ്ദം ചൊലുത്തിയിരുന്നു.പി.വി രാജേഷിനെ ഡിസിസി പ്രസിഡന്റ് ആക്കണമെന്നായിരുന്നു വി കെ ശ്രീകണ്ഠന്‍ എംപിയുടെ ആവശ്യം. പാലക്കാട് സ്ഥാനാര്‍ഥിയാകാന്‍ ഷാഫി ചരടുവലിക്കുന്നതില്‍ ഉള്‍പ്പെടെ നേതാക്കള്‍ക്ക് അര്‍ഷമുണ്ട്. ഇക്കാര്യത്തില്‍ യൂത്ത് കോണ്‍ഗ്രസിനും അതൃപ്തിയുണ്ട്. മന്ത്രിസ്ഥാനം മുന്നില്‍കണ്ട് വീണ്ടും പാലക്കാട്ടേക്ക് മത്സരിക്കാന്‍ വരാനുള്ള ഷാഫിയുടെ നീക്കങ്ങള്‍ തുടരുമ്പോഴാണ് കോണ്‍ഗ്രസിലും യൂത്ത് കോണ്‍ഗ്രസിലും അതൃപ്തി പുകയുന്നത്.
ലൈംഗികാരോപണങ്ങളെത്തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചപ്പോള്‍ രാഷ്ട്രീയ ജീവിതത്തില്‍ കടുത്ത പ്രതിസന്ധി നേരിടുകയാണ് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിലും. ഷാഫിയുടെ ഉറ്റചങ്ങാതിയാണ് രാഹുല്‍. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്കും പാലക്കാട് എംഎല്‍എയായും രാഹുലിനെ കൈപിടിച്ചുയര്‍ത്തിയത് ഷാഫിയായിരുന്നു. ശരിക്കും പറഞ്ഞാല്‍ എല്ലാ അര്‍ത്ഥത്തിലും രാഹുലിന്റെ രക്ഷകന്‍.
പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്ന എതിര്‍പ്പുകളെ എല്ലാം മറികടന്നാണ് രാഹുലിന് ഷാഫി പാലക്കാട് സീറ്റ് വെച്ചുനീട്ടിയത്. അന്ന് കടുത്ത എതിര്‍പ്പ് ഉര്‍ന്നിട്ടും അതിനെയെല്ലാം തട്ടിയകറ്റി. ഷാഫിയുടെ ഇടപെടല്‍ കാരണം പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയവര്‍ പോലുമുണ്ട്. ഇപ്പോള്‍ രാഹുല്‍ വെട്ടിലായതോടെ കോണ്‍ഗ്രസിനുള്ളില്‍ ഷാഫിക്കും കരുത്തുചോരിക്കുയാണ്. രാഹുലിന്റെ ഇരകളില്‍ പലരും ഷാഫിയോട് പരാതിപറഞ്ഞിരുന്നു എന്നു വരുമ്പോള്‍ വിഷയത്തിന്റെ ഗൗരവം വര്‍ധിക്കുന്നു.
ഇന്നലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാതെ ഡല്‍ഹിയിലെ ഫ്‌ലാറ്റില്‍ തന്നെ കഴിഞ്ഞ ഷാഫി, വൈകീട്ടോടെ ബിഹാറിലേക്ക് പോയതായാണ് വിവരം. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനും ഷാഫി പറമ്പില്‍ പോയിരുന്നില്ല. അതിനിടെ രാഹുലിന് പിന്നാലെ ഷാഫി പറമ്പിലിനെതിരെയും കോണ്‍ഗ്രസിനുള്ളില്‍ പടയൊരുക്കം തുടങ്ങിയിട്ടുണ്ട്. രാഹുലിനെതിരായ പരാതി അറിയിച്ചിട്ടും ഷാഫി സംരക്ഷണം ഒരുക്കിയെന്നാണ് ആക്ഷേപം. പാലക്കാട് നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിനായി ഷാഫി സമ്മര്‍ദ്ദം ചെലുത്തിയെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു. പാലക്കാട്ടെ ഒരു വിഭാഗം കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഷാഫിക്കെതിരെ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയത്.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ യുത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെ പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള ചര്‍ച്ചകളും സജീവമാണ്.നിലവിലെ വൈസ് പ്രസിഡന്റുമാരായ അബിന്‍ വര്‍ക്കി, ഒ ജെ ജനീഷ് , ദേശീയ സെക്രട്ടറി ബിനു ചുള്ളിയില്‍ കെഎസ്യു മുന്‍ സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. കെപിസിസി പ്രസിഡന്റ്, കെഎസ്യു , മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍ എന്നിവര്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നായതിനാല്‍ അബിന്‍ വര്‍ക്കിയെ പരിഗണിക്കാന്‍ സാധ്യത കുറവാണ്.
കെ സി വേണുഗോപാല്‍ പക്ഷക്കാരനായ ബിനു ചുള്ളിയില്‍ രാഹുല്‍ പ്രസിഡന്റായ സമയത്ത് തന്നെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പറഞ്ഞു കേട്ട പേരുകളിലൊന്നാണ്. ദേശീയ കമ്മിറ്റി പുനസംഘടനയില്‍ പരിഗണിക്കപ്പെടാതെ പോയ കെ എം അഭിജിത്തിനായി കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ നീക്കം നടത്തുന്നുണ്ട്. സ്ഥിരം പ്രസിഡന്റിനെ വെയ്ക്കണോ ആര്‍ക്കെങ്കിലും താത്കാലിക ചുമതല നല്‍കണോ എന്നകാര്യത്തില്‍ ദേശീയ നേതൃത്വം തീരുമാനമെടുക്കും. ഇവിടെയും ഷാഫി തന്റെ വ്യക്തിരാഷ്ട്രീയം കളിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്.