- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അശ്ലീല പരാമർശ വിവാദത്തിൽ ഉണ്ണി മുകുന്ദനോട് പരസ്യമായി മാപ്പു പറഞ്ഞ് ഷെയ്ൻ നിഗം
ദുബായ്: സിനിമാ പ്രമോഷൻ പരിപാടിക്കിടെ നടൻ ഉണ്ണി മുകുന്ദനെ അവഹേളിക്കും വിധത്തിൽ നടൻ ഷെയിൻ നിഗം നടത്തിയ പരാമർശം ഏറെ വിവാദമായിരുന്നു. ഈ പരാമർശത്തിന്റെ പേരിൽ വിവിധ കോണുകളിൽ സൈബർ ആക്രമണവും ഷെയിൻ നേരിടേണ്ടി വന്നു. ഇപ്പോൾ ഈ വിവാദം അവസാനിപ്പിച്ചു കൊണ്ട് ഷെയിൻ തന്നെ രംഗത്തുവന്നു. ഉണ്ണി മുകുന്ദനോട് ക്ഷമാപണം നടത്തിയാണ് ഷെയിൻ വിവാദം അവസാനിപ്പിച്ചത്.
ഉണ്ണി മുകുന്ദനോോടും അദ്ദേഹത്തിന്റെ ആരാധകരോടും പരസ്യമായി മാപ്പുപറഞ്ഞു ഷെയിൻ നിഗം. ഉണ്ണി മുകുന്ദൻ ഫിലിംസ് പ്രൊഡക്ഷൻ ഹൗസിനെ കുറിച്ച് നടത്തിയ പരാമർശത്തിലാണ് ഷെയ്ൻ ദുബായിൽവച്ച് മാപ്പ് പറഞ്ഞത്. ഉണ്ണിമുകുന്ദൻെ നിർമ്മാണ കമ്പനിയെ കുറിച്ച് ഷെയ്ൻ അശ്ലീല പരാമർശം നടത്തിയെന്നായിരുന്നു സമൂഹ മാധ്യമങ്ങളിൽ അടക്കമുള്ള വിമർശനം. തമാശയായി പറഞ്ഞതാണെന്നും ഒരാളെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഷെയ്ൻ നിഗം വ്യക്തമാക്കി. ഇത് വ്യക്തമാക്കികൊണ്ട് ഉണ്ണിമുകുന്ദന് മെസേജും അയച്ചിരുന്നു. ഇത്തരം കാര്യങ്ങളിൽ മറുപടി പറയുമ്പോൾ ഇനി കൂടുതൽ ശ്രദ്ധിക്കുമെന്നും ഷെയ്ൻ പറഞ്ഞു.
സമൂഹ മാധ്യമങ്ങളിൽ തന്റെ മാതാവിനെതിരെയുണ്ടായ അധിക്ഷേപങ്ങളെക്കുറിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. തന്നെ മട്ടാഞ്ചേരി ഗ്യാങ് എന്ന് വിശേഷിപ്പിക്കുന്നതിൽ അടിസ്ഥാനമില്ല. അങ്ങനെയൊരു ഗ്യാങ്ങിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും മട്ടാഞ്ചേരിയിൽ കളിച്ചു വളർന്ന ആളാണ് താനെന്നും ഷെയ്ൻ കൂട്ടിച്ചേർത്തു.
ഷെയ്ൻ നിഗം, മഹിമാ നമ്പ്യാർ, സാന്ദ്രാ തോമസ് എന്നിവർ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു ്യു ഫോട്ടോ: അറേഞ്ച്ഡ്
സ്വതന്ത്ര നിർമ്മാതാക്കൾക്ക് മലയാള സിനിമയിൽ പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത നിരമ്മാതാവ് സാന്ദ്രാ തോമസ് അഭിപ്രായപ്പെട്ടു. വൻകിട നിർമ്മാണ കമ്പനികൾ വരുമ്പോൾ സ്വതന്ത്ര നിർമ്മാതാക്കൾക്ക് മലയാളത്തിൽ തുടരാൻ കഴിയാത്ത അവസ്ഥയുണ്ട്. നടന്മാരായ നിർമ്മാതാക്കളെ സഹായിക്കാൻ നിരവധി പേരുണ്ടാകും. വനിതാ നിർമ്മാതാവ് ആയതിനാൽ തന്നെ സഹായിക്കാൻ പോലും ആരും തയ്യാറാകുന്നില്ലെന്നും സാന്ദ്ര തോമസ് വ്യക്തമാക്കി.
പുതിയ ചിത്രമായ ലിറ്റിൽ ഹാർട്‌സിന്റെ ഗൾഫ് റിലീസുമായി ബന്ധപ്പെട്ടായിരുന്നു വാർത്താ സമ്മേളനം. നടി മഹിമ നമ്പ്യാരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ഈ മാസം 7-നാണ് ലിറ്റിൽ ഹാർട്‌സ് തിയേറ്ററുകളിലെത്തുന്നത്.