ടെൽ അവീവ്: ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഒരു മൃതദേഹവുമായി ഹമാസ് സംഘം തെരുവിൽ വാഹനത്തിൽ പരേഡ് നടത്തുന്ന ദൃശ്യങ്ങൾ ഇന്നലെ മുതൽ സമൂഹ്യ മാധ്യമങ്ങളിലെല്ലാം വ്യാപകമായി പ്രചരിച്ചിരുന്നു. തുപ്പിയും ചവിട്ടിയും ഹമാസ് സംഘം പരേഡ് നടത്തിയ ആ മൃതദേഹം ജർമ്മൻ പൗരയുടേതാണെന്ന വാർത്തയും പിന്നാലെയെത്തി. സാമൂഹ്യ മാധ്യമങ്ങളിൽ ആ ഭീകരദൃശ്യം കണ്ടാണ് ആളെ തിരിച്ചറിഞ്ഞത്. ഷാനീ ലൂക്ക് എന്ന യുവതിയെ അമ്മ തിരിച്ചറിഞ്ഞത് ദേഹത്തെ ടാാറ്റു കണ്ടായിരുന്നു.

ടാറ്റു കലാകാരി ആയിരകുന്നു ഷാനി ലൂക്ക്. തന്റെ മകളാണ് കൊല്ലപ്പെട്ടതെന്നും ടാറ്റു കണ്ടാണ് തിരിച്ചറിഞ്ഞതെന്നും അവർ കണ്ണീരോടെ പറഞ്ഞു. ഫലസ്തീൻ ഇസ്രയേൽ അതിർത്തിക്ക് സമീപം നടന്ന സംഗീത പരിപാടിയിൽ പങ്കെടുക്കാനാണ് ഷാനി ലൂക് എത്തിയത്. എന്നാൽ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ ഷാനിയടക്കം നിരവധി പേർ കൊല്ലപ്പെടുകയാണ് ഉണ്ടായത്. തുടർന്നാണ് ചിലരുടെ മൃതദേഹവുമായി നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ ഷാനി അടക്കം നിരവധി പേർക്കാണ് ജീവൻ നഷ്ടമായത്.

അതിൽ ചിലരുടെ മൃതദേഹങ്ങളുമായി ഹമാസ് പരേഡ് നടത്തുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചത്. അർധനഗ്‌നമായ ഷാനിയുടെ മൃതദേഹത്തിൽ ഹമാസ് തീവ്രവാദികൾ ചവിട്ടുകയും തുപ്പുന്നതും ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. ഹമാസിന്റെ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധമുണ്ടായത്. ഒരു യുവതിയുടെ മൃതദേഹവുമായി ഹമാസ് സംഘം നടത്തിയ പരേഡിനിടെ, അതു സ്വന്തം മകളാണെന്നു തിരിച്ചറിഞ്ഞ് ഹൃദയം തകർന്ന ഒരു അമ്മയാണ് ലോകത്തിന്റെയാകെ നൊമ്പരക്കാഴ്ചയായത്.

ർധനഗ്‌നമായ യുവതിയുടെ മൃതദേഹത്തിൽ ഹമാസിന്റെ ആളുകൾ ചവിട്ടുന്നതും തുപ്പുന്നതും ദൃശ്യങ്ങളിലുണ്ട്. മൃതദേഹം ഇസ്രയേൽ സൈന്യത്തിലെ വനിതയുടേതാണെന്ന് അവകാശപ്പെട്ടായിരുന്നു മൃതദേഹത്തോടും ഹമാസ് സംഘത്തിന്റെ ക്രൂരത. അതിനിടെ, മകളുടെ മൃതദേഹമെങ്കിലും തിരികെ നൽകണമെന്ന് അപേക്ഷിച്ച് റിക്കാർഡ സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവച്ചു.

'ഇന്നു രാവിലെ എന്റെ മകൾ ഷാനി ലൂക്കിനെ തെക്കൻ ഇസ്രയേലിൽനിന്ന് ഹമാസ് സംഘം തട്ടിക്കൊണ്ടുപോയി. ഫലസ്തീനികൾക്കൊപ്പം അവൾ കാറിൽ അബോധാവസ്ഥയിൽ കിടക്കുന്നത് വിഡിയോയിൽ വ്യക്തമായി കാണാം. അവളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഞങ്ങളെ അറിയിക്കണം.' മൊബൈൽ ഫോണിൽ ഷാനിയുടെ ചിത്രം കാണിച്ച് റിക്കാർഡ പറഞ്ഞു.