- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രൂരകൃത്യം ഒറ്റയ്ക്ക് ചെയ്യാൻ ഗ്രീഷ്മയ്ക്ക് സാധിക്കുമോ? കൂട്ടാളികൾ ആരൊക്കെ? കീടനാശിനി എത്തിച്ച് നൽകിയത് അടുത്ത ബന്ധുവോ? ഗ്രീഷ്മ പറഞ്ഞ കള്ളങ്ങൾ പൊളിഞ്ഞതോടെ ആ സഹായികളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്; ഗ്രീഷ്മയുടെ മാതാപിതാക്കളും അടുത്ത സുഹൃത്തും സംശയത്തിന്റെ നിഴലിൽ
തിരുവനന്തപുരം: പാറശാല ഷാരോൺ രാജിന്റെ ദുരൂഹ മരണം കൊലപാതകമെന്ന് പെൺസുഹൃത്ത് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയതോടെ ക്രൂരകൃത്യത്തിന് ഗ്രീഷ്മയെ സഹായിച്ചവരിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. മാതാപിതാക്കൾ, അടുത്ത ബന്ധു, ഒരു സുഹൃത്ത് എന്നിവരിലേക്കാണ് പൊലീസിന്റെ അന്വേഷണം. കുറ്റകൃത്യത്തിൽ ഗ്രീഷ്മയ്ക്കൊപ്പം ഒരാൾക്ക് കൂടി നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
സംഭവത്തിൽ ഗ്രീഷ്മയുടെ മാതാപിതാക്കൾക്കും പങ്കുണ്ടെന്നാണ് കൊല്ലപ്പെട്ട ഷാരോണിന്റെ കുടുംബത്തിന്റെ ആരോപണം. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കീടനാശിനി എത്തിച്ച് നൽകിയത് അടുത്ത ബന്ധുവാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഗ്രീഷ്മയുടെ അടുത്ത സുഹൃത്തും പൊലീസിന്റെ സംശയനിഴലിലുണ്ട്. ഒറ്റയ്ക്ക് ഇത്തരമൊരു കൃത്യം ചെയ്യാൻ ഗ്രീഷ്മയ്ക്ക് സാധിക്കില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.
ഷാരോണിനെ വിഷം നൽകി കൊന്നതാണെന്ന് ഗ്രീഷ്മ ഇന്ന് പൊലീസിന് മുൻപിൽ കുറ്റസമ്മതം നടത്തുകയായിരുന്നു. എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഗ്രീഷ്മയുടെ കുറ്റസമ്മതം. വിഷം കലർത്തുന്നത് സംബന്ധിച്ച് ഗൂഗിളിൽ ഗ്രീഷ്മ പരതിയെന്നും പൊലീസ് കണ്ടെത്തി. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നും കഷായത്തിൽ വിഷം കലർത്തി നൽകുകയായിരുന്നുവെന്നുമാണ് ഗ്രീഷ്മയുടെ കുറ്റസമ്മതം. സ്വകാര്യ കോളേജിലെ എംഎ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് 22കാരിയായ ഗ്രീഷ്മ.
ദിവസങ്ങൾ നീണ്ട ദുരൂഹതയ്‌ക്കൊടുവിലാണ് ഷാരോൺ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പെൺസുഹൃത്ത് ഗ്രീഷ്മയെ ഓഫീസിലേക്ക് വിളിച്ചുവരുത്തി അന്വേഷണ സംഘം നടത്തിയ എട്ട് മണിക്കൂർ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സംശയമുന ആദ്യം മുതലെ നീണ്ട ഗ്രീഷ്മയെക്കൊണ്ട് എട്ടു മണിക്കൂറിൽ സത്യം പറയിക്കുകയായിരുന്നു പൊലീസ്.
ഗ്രീഷ്മ പറഞ്ഞ കള്ളങ്ങൾ പൊളിഞ്ഞു, ഒടുവിൽ സത്യം പുറത്ത്
ഷാരോൺ ജീവിച്ചിരുന്നപ്പോൾ ഗ്രീഷ്മ പറഞ്ഞ നുണകൾ എണ്ണിയെണ്ണിചോദിച്ചും ശാസ്ത്രീയ തെളിവും മൊഴിയിലെ വൈരുദ്ധ്യവുമാണ് കേസന്വഷണത്തിൽ വഴി തിരിവായത്. ഗ്രീഷ്മ പ്രധാനമായും പറഞ്ഞ 9 നുണകളും എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ പച്ചക്കള്ളമാണെന്ന് തെളിഞ്ഞു. ഇതിനൊപ്പം തെളിവുകൾ കൂടി നിരത്തിയതോടെ ഗ്രീഷ്മ സത്യം പറയാൻ നിർബന്ധിതയാകുകയായിരുന്നു.
ഈ മാസം പതിനാലാം തിയതിയാണ് ഷാരോണിന്റെ പഠനസംബന്ധമായ പ്രോജക്ട് റിപ്പോർട്ട് നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയത്. പാനീയം കുടിച്ച ശേഷം പച്ചനിറത്തിലാണ് ഛർദ്ദിച്ചതെന്ന് ഷാരോൺ പറയുമ്പോൾ കഷായത്തിന്റെ നിറം അങ്ങനെയായതുകൊണ്ടാകാം എന്നാണ് ഗ്രീഷ്മ പറഞ്ഞത്. ഛർദ്ദിച്ചതിന്റെ കാരണം ജ്യൂസ് പഴകിയതായതിനാൽ ആയിരിക്കാം എന്നാണ് ഗ്രീഷ്മ പറഞ്ഞത്.
അമ്മയെ കൊണ്ടുവന്ന ഓട്ടോ ഡ്രൈവർക്കും ജ്യൂസ് നൽകിയെന്നും അയാളും ഛർദ്ദിച്ചെന്നും ഗ്രീഷ്മ പറഞ്ഞു. എന്നാൽ കാരക്കോണം സ്വദശിയായ പ്രദീപ് അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്ന് പറഞ്ഞതോടെ ആ കള്ളം പൊളിഞ്ഞു.
ഏതെങ്കിലും തരത്തിൽ വീട്ടുകാർ ഉപദ്രവിക്കുമോയെന്ന ചോദ്യമുയർന്നപ്പോൾ ഷാരോണിനോട് തന്നെ ഗ്രീഷ്മ പറഞ്ഞത്, ഷാരോണുമായുള്ള ബന്ധം വിട്ടെന്നാണ് വീട്ടുകാർ കരുതുന്നതെന്നും അതുകൊണ്ട് വീട്ടുകാർ ഒന്നും ചെയ്യില്ല, അങ്ങനെ പേടിക്കേണ്ട കാര്യമില്ല എന്നുമാണ്.
ജ്യൂസും കഷായവും ഏതാണെന്ന് ചോദിക്കുമ്പോൾ ഗ്രീഷ്മ ഉത്തരം നൽകിയില്ല. ആയൂർവേദ ഡോക്ടർ കൂടിയായ ഷാരോണിന്റെ സഹോദരൻ കഷായത്തെക്കുറിച്ച് പലതവണ ചോദിച്ചപ്പോഴും ഗ്രീഷ്മ ഒഴിഞ്ഞുമാറാനാണ് ശ്രമിച്ചത്.
എന്ത് കഷായമാണെന്നതിൽ ഗ്രീഷ്മ ഒരു ഘട്ടത്തിലും വ്യക്തമായ ഒരു ഉത്തരവും പറഞ്ഞില്ല. കഷായ കുപ്പിയുടെ അടപ്പിൽ അതിന്റെ നമ്പറുണ്ടാകുമെന്ന് പറഞ്ഞപ്പോൾ കഷായക്കുപ്പി കഴുകി കളഞ്ഞെന്നും ആക്രിക്ക് കൊടുത്തെന്നും അമ്മ ഗ്ലാസിൽ തനിക്ക് ഒഴിച്ചുവെച്ചതാണ് ഷാരോണിന് കൊടുത്തത് എന്നൊക്കെയായിരുന്നു ഗ്രീഷ്മയുടെ മറുപടി.
ഷാരോണിന്റെ മരണത്തിന് ശേഷം ഗ്രീഷ്മ പറഞ്ഞ കള്ളങ്ങളും കേസിൽ വഴിത്തിരിവായി. ഷാരോൺ ആവശ്യപ്പെട്ടതുകൊണ്ടാണ് കഷായം നൽകിയതെന്നായിരുന്നു മരണ ശേഷം ഗ്രീഷ്മ പറഞ്ഞത്. ഷാരോണാണ് തന്നോട് സഹായം ചോദിച്ചതെന്നും പറഞ്ഞു.
ഷാരോണിനെ അപായപ്പെടുത്താൻ ഉള്ള എന്തെങ്കിലും ഉദ്ദേശം ഉണ്ടായിരുന്നോ എന്ന മാതാപിതാക്കളുടെ ചോദ്യത്തിന് സുഹൃത്തായ റെജിൻ കൂടെയുണ്ടായിരുന്നില്ലേ, റെജിൻ കൂടെയുള്ളവർ താൻ എന്തെങ്കിലും ചെയ്യുമോ എന്നായിരുന്നു മറുപടി. പുത്തൻകട ആയുർവേദ ആശുപത്രിയിലെ ഡോക്ടർ നടുവേദനയ്ക്ക് കഷായം കുറിച്ച് നൽകിയെന്നും ഗ്രീഷ്മ പറഞ്ഞു. ഡോക്ടർ ഇത് നിഷേധിച്ചതും കേസിൽ വഴിത്തിരിവായി
മറുനാടന് മലയാളി ബ്യൂറോ