- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രിയപ്പെട്ട ടൊവിനോ, ആസിഫ്, പെപ്പെ ''പവര്‍ ഗ്രൂപ്പുകള്‍ 'പ്രവര്‍ത്തിക്കുന്നത് എങ്ങനെ എന്ന് കാണിച്ച് തന്നതിന് നന്ദി ! ഷീലു എബ്രഹാമിന്റെ പോസ്റ്റ് ഓണ ചിത്രങ്ങള്‍ക്ക് മുമ്പേ ഹിറ്റ്; മൂന്ന് നടന്മാരുടെ അനീതി ചര്‍ച്ചകളില്‍
ഓണ ചിത്രങ്ങളെന്ന തരത്തില്‍ മൂന്ന് ചിത്രങ്ങള്‍ മാത്രമാണ് നടന്മാര്‍ ചര്‍ച്ചയാക്കുന്നത്.
കൊച്ചി: മലയാള സിനിമയിലെ ഒരു മോശം പ്രവണതയിലേക്ക് വിരല്‍ ചൂണ്ടുകയാണ് ഷീലു എബ്രഹാം. കഴിഞ്ഞ ദിവസം തങ്ങളുടെ ഓണം റിലീസ് ചിത്രങ്ങളെ പ്രമോട്ട് ചെയ്ത് മലയാളത്തിന്റെ യുവതാരങ്ങളായ ടൊവിനോ തോമസ്, ആന്റണി വര്‍ഗ്ഗീസ്, ആസിഫ് അലി എന്നിവര്‍ ഒരു മീഡിയ വീഡിയോ ചെയ്തിരുന്നു. ഓണം റിലീസായി തീയറ്ററില്‍ എത്തുന്ന കൊണ്ടല്‍, എആര്‍എം, കിഷ്‌കിന്ധകാണ്ഡം എന്നീ ചിത്രങ്ങളെ പ്രമോട്ട് ചെയ്യുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഇതിലും ഒരു പവര്‍ ഗ്രൂപ്പിനെ കാണാമെന്ന് ഷീലു എബ്രഹാം പറയുന്നു.
ഓണ ചിത്രങ്ങളെന്ന തരത്തില്‍ മൂന്ന് ചിത്രങ്ങള്‍ മാത്രമാണ് നടന്മാര്‍ ചര്‍ച്ചയാക്കുന്നത്. വേറെയും ചിത്രങ്ങളുണ്ട്. ആ ചിത്രങ്ങളും വിജയിക്കേണ്ടത് സിനിമാ വ്യവസായത്തിന് അനിവാര്യതയാണ്. ഇതിന് യുവ നടന്മാര്‍ ശ്രമിക്കാത്താണ് ഷീലു എബ്രഹാം ചര്‍ച്ചയാക്കുന്നത്. യുവ നടന്മാരിലെ സൂപ്പര്‍ താരങ്ങളാണ് ടൊവിനോയും ആന്റണിയും ആസിഫും. ഓണത്തിന് സിനിമയ്ക്ക് പുത്തനുണര്‍വ്വ് നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് മൂന്ന് ചിത്രങ്ങളുടെ പ്രെമോഷന്‍ വീഡിയോ എത്തിയത്. എന്നാല്‍ അതിലൊരു പവര്‍ ഗ്രൂപ്പിനെ കാണാമെന്ന് ഷീലു പറയുന്നു.
ഉത്രാടം നാളിന് രണ്ടുദിവസം മുന്‍പ് മലയാള സിനിമയിലെ ഓണക്കാലത്തിന് തുടക്കമാകുന്നു. ആദ്യ ദിവസം ടൊവിനോ തോമസ്, ആസിഫ് അലി എന്നിവര്‍ നായകന്മാരായ അജയന്റെ രണ്ടാം മോഷണം, കിഷ്‌ക്കിന്ധാ കാണ്ഡം തുടങ്ങിയ ചിത്രങ്ങളാണ് ആദ്യം തിയേറ്ററില്‍ എത്തുക. പിന്നാലെ ആന്റണി വര്‍ഗീസ് നായകനായ കൊണ്ടലും റിലീസിന് വരുന്നു. ഇവ മൂന്നും പ്രധാന യുവതാരങ്ങള്‍ അണിനിരക്കുന്ന ചിത്രങ്ങള്‍ എന്ന് വിശേഷിപ്പിക്കാം. എന്നാല്‍ വലിയ ഹൈപ്പ് ഇല്ലാത്ത ചിത്രങ്ങളും ഇതേസമയം തിയേറ്ററില്‍ എത്തുന്നു എന്നുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്.
മറ്റു ചിത്രങ്ങളില്‍ വേഷമിടുന്നവരില്‍ താരപുത്രന്മാരായ മാധവ് സുരേഷ്, റുഷിന്‍ ഷാജി കൈലാസ് എന്നിവരുമുണ്ട്. കൂടാതെ യൂത്തിനിടയില്‍ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഒമര്‍ ലുലുവിന്റെ ബാഡ് ബോയ്‌സ് മറ്റൊരു ചിത്രമാണ്. ഇതെല്ലാം യുവ പവര്‍ ഗ്രൂപ്പ് മറന്നതിനെയാണ് ഷീലു തുറന്ന് എതിര്‍ക്കുന്നത്.
ഷീലൂ എബ്രഹാമിന്റെ പോസ്റ്റ് ചുവടെ
പ്രിയപ്പെട്ട ടൊവിനോ ,ആസിഫ് , പെപ്പെ , ''പവര്‍ ഗ്രൂപ്പുകള്‍ 'പ്രവര്‍ത്തിക്കുന്നത് എങ്ങനെ എന്ന് കാണിച്ച് തന്നതിന് നന്ദി !നിങ്ങളുടെ ഐക്യവും സ്‌നേഹവും കാണിക്കാന്‍ നിങ്ങള്‍ ചെയ്ത ഈ വീഡിയോയില്‍ ,നിങ്ങളുടെ മൂന്നു ചിത്രങ്ങള്‍ മാത്രമാണ് ഓണത്തിന് റിലീസ് ചെയ്യുന്നത് എന്ന തെറ്റിദ്ധാരണ ആണ് നിങ്ങള്‍ പ്രേക്ഷകരിലേക്ക് കൊടുക്കുന്നത്... എന്നാല്‍ ഞങ്ങളുടെ 'BAD BOYZ ഉം പിന്നെ കുമ്മാട്ടിക്കളിയും , GANGS ഓഫ് സുകുമാരക്കുറുപ്പും നിങ്ങള്‍ നിര്‍ദ്ദാക്ഷണ്യം തഴഞ്ഞു. ഈ ചിത്രങ്ങളും ഓണത്തിന് തന്നെ ആണ് റിലീസ്...സ്വാര്‍ത്ഥമായ പവര്‍ ഗ്രൂപ്പുകളെക്കാള്‍ പവര്‍ഫുള്‍ ആണ് മലയാളി പ്രേക്ഷകര്‍ ..! നാളെ ഞങ്ങളുടെ ചിത്രം റിലീസ് ചെയ്യുകയാണ് .ഓണത്തിന് റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും വിജയിക്കട്ടെ ,എല്ലാവര്ക്കും ലാഭവും ,മുടക്കുമുതലും തിരിച്ച് കിട്ടട്ടെ .??