- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താങ്ക് യു ഇന്ത്യ, അൽഹംദുലില്ലാഹ്, പാക്കിസ്ഥാനിലെത്തി; കാൽനടയായി ഹജ്ജിന് പോകുന്ന മലയാളി തീർത്ഥാടകൻ ശിഹാബ് ചോറ്റൂർ പാക്കിസ്ഥാനിൽ; സ്വപ്നം നിറവേറ്റാൻ ശിഹാബ് യാത്ര തുടരുമ്പോൾ ഒപ്പമുള്ള ഇന്ത്യക്കാർ മടങ്ങും; ഇനി കൂട്ട് പാക് യുട്യൂബേഴ്‌സ് അടക്കമുള്ളവർ
അമൃത്സർ: നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം കാൽനടയായി ഹജ്ജിന് പോകുന്ന മലയാളി തീർത്ഥാടകൻ ശിഹാബ് ചോറ്റൂർ പാക്കിസ്ഥാനിൽ കടന്നു. ശിഹാബിന് ട്രാൻസിറ്റ് വിസ ലഭിച്ചതോടെയാണ് പഞ്ചാബിൽ നിന്ന് പാക്കിസ്ഥാനിലേക്ക് കടന്നത്. അതിർത്തി കടക്കുന്ന വേളയിൽ അദ്ദേഹത്തിന്റെ യൂട്യൂബ് ചാനൽ വഴി ദൃശ്യങ്ങൾ കാണിച്ചു. ഈ വേളയിൽ എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന് 'താങ്ക്യൂ ഇന്ത്യ' എന്നായിരുന്നു ശിഹാബിന്റെ മറുപടി.
Pakistan Entry first pic#shihabchottur#shahiimampunjab#shihabchotturinpakistan pic.twitter.com/8vgWOzLTwh
- Shehzadey Ali Ansari | شہزاد علی انصاری |???????? (@ShehzadeyAnsari) February 6, 2023
അൽഹംദുലില്ലാഹ്, പാക്കിസ്ഥാനിലെത്തി' എന്ന കുറിപ്പോടെ പാക്കിസ്ഥാനിലെത്തിയ ശേഷമുള്ള ചിത്രം ശിഹാബിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്. ശിഹാബിനൊപ്പമുള്ള ഇന്ത്യക്കാരെല്ലാം തിരിച്ചുപോരുമെന്നാണ് അദ്ദേഹത്തിന്റെ വീഡിയോയിൽ പറഞ്ഞിരിക്കുന്നത്. അതേസമയം, പാക്കിസ്ഥാനിലെ യൂട്യൂബേഴ്സടക്കമുള്ള നിരവധി പേർ അദ്ദേഹത്തിന്റെ കുടെയുണ്ട്. പഞ്ചാബിലെ വാഗ അതിർത്തിയിലെത്തിയ ശിഹാബിന് ട്രാൻസിറ്റ് വിസയില്ലാത്തതിനാൽ പാക് ഇമിഗ്രേഷൻ അധികൃതർ പ്രവേശനം നിഷേധിച്ചിരുന്നു.
MashAllah Shihab Chottur Bhai In Pakistan ????????????#ShihabChottur @SiyaShihab pic.twitter.com/iN1QsMiA6C
- Hassan Mehmood Awan حسن محمود اعوان ???????????? (@HassanMAwan786) February 6, 2023
ജൂൺ രണ്ടിനാണ് ശിഹാബ് വിശുദ്ധ ഹജ്ജ് കർമത്തിനായി കാൽനടയായി മക്കയിലേക്ക് യാത്ര തിരിച്ചത്. തന്നെക്കുറിച്ച് ആരോപണങ്ങൾ ഉന്നയിക്കുന്ന ആരോടും വെറുപ്പോ വിദ്വേഷമോ ഇല്ലെന്ന് ശിഹാബ് കഴിഞ്ഞ ദിവസം പറഞ്ഞു. ഇത് ആരെങ്കിലും അനുകരിക്കേണ്ട മാതൃകയാണെന്ന അഭിപ്രായമില്ല. കാൽനടയായി ഹജ്ജ് ചെയ്യുക എന്നത് തന്റെ ഒരു സ്വപ്നമാണ്. അതിന് എല്ലാവരുടെയും പ്രാർത്ഥന വേണം. ഇന്ത്യയിലും പാക്കിസ്ഥാനിലും തന്റെ കൂടെ വരാൻ ആരോടും പറഞ്ഞിട്ടില്ലെന്നും ശിഹാബ് വ്യക്തമാക്കി.
പാക്കിസ്ഥാൻ തനിക്ക് വിസ നിഷേധിച്ചിട്ടില്ലെന്നും കാറ്റഗറിയിൽ വന്ന പ്രശ്‌നം മൂലമാണ് തടസ്സം നേരിട്ടതെന്നും നേരത്തെ ശിഹാബ് വ്യക്തമാക്കിയിരുന്നു. ട്രാൻസിറ്റ് വിസയാണ് തനിക്ക് ആവശ്യമുള്ളത്. പാക്കിസ്ഥാൻ സന്ദർശിക്കാനാണെങ്കിൽ ടൂറിസ്റ്റ് വിസ മതിയാകുമായിരുന്നു. ഇത് മണിക്കൂറുകൾക്കുള്ളിൽ ലഭിക്കും. എന്നാൽ പാക്കിസ്ഥാനിലൂടെ ഇറാനിലേക്ക് പോകാൻ ട്രാൻസിറ്റ് വിസയാണ് വേണ്ടത്. അതുകൊണ്ടാണ് വിസ ലഭിക്കാൻ വൈകുന്നതെന്ന് ശിഹാബ് നേരത്തെ പോസ്റ്റ് ചെയ്ത വീഡിയോയിൽ വ്യക്തമാക്കിയിരുന്നു.
അതസമയം ശിഹാബ് പഞ്ചാബിൽ നിന്നും അപ്രത്യക്ഷമായെന്നും കഥ പ്രചരിച്ചരുന്നു. ശിഹാബ് രഹസ്യമായി നാട്ടിൽ തിരിച്ചെത്തി വളാഞ്ചേരിയിലെ ഒരു കുടുംബവീട്ടിൽ അഭയം പ്രാപിച്ചിരിക്കുകയാണന്നും പാക്കിസ്ഥാൻ വിസ റെഡി ആയാൽ വീണ്ടും അതിർത്തിയിലേക്ക് പോയി നടത്തം തുടരുമെന്നാണ് പറയപ്പെടുന്നതെന്നുമായിരുന്നു പുറത്തുവന്ന വാർത്തകൾ.
നടന്നുകൊണ്ടുള്ള ഹജ്ജ് എന്ന ആഗ്രഹം ആദ്യം വെളിപ്പെടുത്തിയത് ഉമ്മയോട്
മാതാവ് സൈനബയോടാണ് ശിഹാബ് ആദ്യം ആ ആഗ്രഹം പറഞ്ഞത്, എനിക്ക് നടന്നുപോയിത്തന്നെ ഹജ്ജ് ചെയ്യണമെന്ന ആഗ്രഹം അറിയിച്ചപ്പോൾ പടച്ച തമ്പുരാനേ മക്കവരെ നടക്കാനോ എന്നായിരുന്നു ഉമ്മ സൈനബയുടെ പ്രതികരണം. കേട്ടപാട് അമ്പരന്നെങ്കിലും അടുത്ത നിമിഷം സമ്മതവും നൽകി മോൻ പോയിക്കോളൂ എന്ന ഉമ്മയുടെ സമ്മതത്തോടൊപ്പം ഭാര്യ ഷബ്നയും അതു ശരിവെച്ചു. അങ്ങനെയാണ് ശിഹാബ് ചോറ്റൂർ കാൽനടയായി ഹജ്ജിനുപോകാൻ തീരുമാനിച്ചതെന്നാണ് യാത്രയ്ക്ക് മുമ്പ് ശിഹാബ് അവകാശപ്പെട്ടത്.
യാത്രയ്ക്ക് മുമ്പുള്ള ഒൻപതു മാസം യാത്രയുടെ ആസൂത്രണത്തിൽതന്നെയായി ചിലവഴിച്ചു എന്നാണ് ശിഹാബ് പറഞ്ഞത്. വാഗാ അതിർത്തി വഴി പാക്കിസ്ഥാൻ, ഇറാൻ, ഇറാഖ്, കുവൈത്ത് എന്നിവിടങ്ങളിലൂടെ സൗദിയിലേക്ക് പ്രവേശിക്കാൻ റൂട്ട് മാപ്പ് തയ്യാറാക്കി. ബെംഗളൂരുവിലുള്ള ട്രാവൽ ഏജന്റ് ഹസീബ് വഴി അഞ്ച് രാജ്യങ്ങളുടെയും വിസ ശരിയാക്കി എന്ന് ശിഹാബ് അവകാശപ്പെട്ടിരുന്നു.
അതേസമയം പാക്കിസ്ഥാനിലേക്ക് വിസ കിട്ടാനായിരുന്നു വലിയ ബുദ്ധിമുട്ട് നേരിട്ടിരുന്നു. രേഖകൾ ശരിയാക്കാൻ റംസാൻകാലത്തുൾപ്പെടെ 40-ലേറെ ദിവസങ്ങൾ ജ്യേഷ്ഠൻ അബ്ദുൾ മനാഫിനൊപ്പം ഡൽഹിയിൽ തങ്ങി. ഇ.ടി. മുഹമ്മദ് ബഷീർ എംപി.യുടെയും കുറുക്കോളി മൊയ്തീൻ എംഎൽഎ.യുടെയും കേന്ദ്ര മന്ത്രി മുരളീധരന്റെ സെക്രട്ടറിയുടെയും സഹായം കിട്ടി. പ്രവാസി സംഘടനയായ കേരള മുസ്ലിം കൾച്ചറൽ സെന്ററും(കെ.എം.സി.സി.) സഹായിച്ചു. ആദ്യമായാണ് രാജ്യത്തുനിന്നൊരാൾ ഇങ്ങനെയൊരു യാത്രയ്ക്കായി ബന്ധപ്പെടുന്നതെന്ന് വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ആശ്ചര്യപ്പെട്ടിരുന്നതായി ശിഹാബ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
ശിഹാബ് നടത്തം ആരംഭിച്ചത് ഇങ്ങനെ..
വളാഞ്ചേരിക്കടുത്ത് ചോറ്റൂരിലുള്ള ചേലമ്പാടൻ തറവാട്ടിൽനിന്ന് ശിഹാബ് 2022 ജൂൺ മാസം മൂന്നാം തീയതി പുലർച്ചെയാണ് യാത്ര ആരംഭിച്ചത്.29കാരനായ ശിഹാബ് സുബ്ഹി നമസ്‌കാരത്തിനുശേഷം ( പ്രഭാത നമസ്‌കാരം) ദുആ ചൊല്ലി, ഉറ്റവരോടെല്ലാം യാത്രപറഞ്ഞ മക്ക ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു. കുറച്ചുദൂരം നാട്ടുകാരും ബന്ധുക്കളും ശിഹാബിനെ അനുഗമിച്ചു. പിന്നെ എല്ലാവരും പിരിഞ്ഞു. അത്യാവശ്യസാധനങ്ങൾ മാത്രമേ ശിഹാബിന്റെ കൈയിലുള്ളൂ. ഭക്ഷണവും അന്തിയുറക്കവും വഴിയരികിലെ പള്ളികളിലും ആയിരിക്കുമെന്നാണ് ആദ്യഘട്ടത്തിൽ പറഞ്ഞത്. ദിവസവും 25 കിലോമീറ്ററെങ്കിലും നടക്കുമെന്നും നാട്ടിൽനിന്ന് മക്കയിലേക്ക് 8640 കിലോമീറ്റർ യാത്രയ്ക്ക് 280 ദിവസമടുക്കുമെന്നും 2023 ലെ ഹജ്ജ് ലക്ഷ്യം ശിഹാബ് മാധ്യമങ്ങളോട് പറഞ്ഞാണ് യാത്ര തുടങ്ങിയത്.
പ്ലസ്ടു, അക്കൗണ്ടൻസി കോഴ്സുകൾ കഴിഞ്ഞശേഷം സൗദിയിൽ ആറു വർഷം ജോലി ചെയ്തു ശിഹാബ്. അക്കാലത്ത് ഉംറ ചെയ്തിട്ടുണ്ടെങ്കിലും ഹജ്ജ് ചെയ്തിട്ടില്ല. സൗദിയിൽനിന്ന് വന്നശേഷം നാട്ടിൽ സൂപ്പർമാർക്കറ്റ് തുടങ്ങി. ഇതിനിടയിൽ നിരവധി യൂട്യൂബ് ചാനലുകൾ ആരംഭിച്ചു. മാപ്പിളപ്പാട്ടിൽ നിന്നും തുടങ്ങി മൊബൈൽ യൂട്യൂബ് ട്രിക്കുകളും ചാനലിലൂടെ ശിഹാബ് നൽകി വരികയായിരുന്നു. എന്നാൽ സബ്‌സ്‌ക്രൈബറുടെ എണ്ണവും കാഴ്ചക്കാരും ചാനലിന് ഉണ്ടായിരുന്നില്ല.
ഇതിനിടയിലാണ് ഹജ്ജ് ചെയ്യാനായി കാൽനട യാത്രയായി പുറപ്പെട്ടത്. ഇതോടെ യൂട്യൂബ് സബ്‌സ്‌ക്രൈബർ ഒരു മില്യൺ കടന്നു ശരാശരി രണ്ട് ലക്ഷം മുതൽ 7 ലക്ഷം പേർ കാഴ്ചക്കാരായി ദിനേനെ ചാനൽ സന്ദർശിക്കുകയും ചെയ്തിരുന്നു. ശിഹാബ് നേരിട്ട് ചലിപ്പിക്കുന്ന മൂന്ന് യൂട്യൂബ് ചാനലുകളും 9 യൂട്യൂബ് ബ്ലോഗർമാരുടെ ചാനലുകളും ശിഹാബിനോടൊപ്പം ഉണ്ടായിരുന്നു.
വിവാദം ആരംഭിച്ചത് ഇങ്ങനെ..
ഏറ്റവും പുണ്യമാക്കപ്പെട്ട രീതിയിൽ ചെയ്തു വരണ്ട കർമ്മം ആയിട്ടാണ് ഹജ്ജിനെ ഇസ്ലാം മത വിശ്വാസികൾ കാണുന്നത്. എന്നാൽ മത നിയമങ്ങളും നിയന്ത്രണങ്ങളും മറികടന്ന് ആഘോഷമാക്കി ഹജ്ജിനെ മാറ്റിയെന്നാണ് വിമർശകർ പറയുന്നത്. ഇസ്ലാമിൽ നിഷിദ്ധമായ റോഡ് ബ്ലോക്ക് ഉൾപ്പെടെ നടത്തി യാത്ര കടന്നുപോയതോടെയാണ് വിമർശനം ആദ്യം ഉയർന്നത്. മാത്രമല്ല ഈ കാലഘട്ടത്തിൽ നടന്ന ഹജ്ജിനു പോകേണ്ട ഒരു കാര്യമില്ലെന്നും ഇത് ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല എന്നു പറഞ്ഞു മുജാഹിദ് ബാലുശ്ശേരി 'മകനെ തിരിച്ചുവരു' എന്ന് ആവശ്യപ്പെട്ടതോടെ വിവാദം കത്തിപ്പടർന്നു.
ഇതോടെ ഈ യാത്ര സുന്നി മുജാഹിദ് വിഷയമായി മാറി. മാത്രമല്ല അജ്മീറിൽ വച്ച് ദർഗപരിപാലകനെ അവഹളിച്ചു എന്ന് പറഞ്ഞ് മറ്റൊരു വിവാദം കൂടി ഉണ്ടായതോടെ സുന്നി വിഭാഗവും അകൽച്ച ആരംഭിച്ചു. എന്നാൽ ഇതൊന്നും ശിഹാബിന്റെ യൂട്യൂബ് ചാനലിലെ ബാധിച്ചിരുന്നില്ല.ഓരോ ദിവസം കഴിയുന്തോറും ശിഹാബിന്റെ സ്വീകാര്യതയും പ്രശസ്തിയും കൂടി വരികയായിരുന്നു. വാഗ അതിർത്തി വരെ ആഘോഷപൂർവ്വമാണ് ഓരോ പ്രദേശവും കടന്നുപോയത്.എന്നാൽ വാഗ അതിർത്തിയിൽ എത്തിയതോടെ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു.
മറുനാടന്‍ മലയാളി ബ്യൂറോ