- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്ന് അങ്ങനെഒരു സംഭവവും ഉണ്ടായിട്ടില്ല; അഡ്വ.ടി.പി.ഹരീന്ദ്രൻ ഇപ്പോൾ പറയുന്നത് പച്ചക്കള്ളം; അരിയിൽ ഷുക്കൂർ വധക്കേസിൽ പി.ജയരാജനെ രക്ഷിക്കാൻ പി.കെ.കുഞ്ഞാലിക്കുട്ടി ശ്രമിച്ചുവെന്ന അഭിഭാഷകന്റെ ആരോപണം തള്ളി മുൻ ഡി.വൈ.എസ്‌പി; ആരോപണം ഗുരുതരമെന്ന് കെ.സുധാകരൻ പറഞ്ഞതിലെ അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗ് നേതാക്കൾ
കണ്ണൂർ: അരിയിൽ ഷുക്കൂർ വധ കേസിൽ പി.ജയരാജനെ സംരക്ഷിക്കാൻ മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ഇടപെട്ടന്ന വാദം തള്ളി അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്‌പി പി.സുകുമാരൻ. സർവീസിൽ നിന്നും വിരമിച്ച പി.സുകുമാരൻ അന്ന് അങ്ങനെ ഒരു സംഭവവുമുണ്ടായില്ലെന്നാണ് പറയുന്നത്. കണ്ണൂരിലെ അഭിഭാഷകനായ ടി.പി ഹരീന്ദ്രൻ ഇപ്പോൾ പറയുന്ന കാര്യങ്ങൾ പച്ച കള്ളമാണ്.
അന്വേഷണ സംഘത്തിന്റെ പൂർണ ചുമതല തനിക്കായിരുന്നു. ടി.പി ഹരീന്ദ്രനോട് താൻ ഒരു ഘട്ടത്തിലും നിയമോപദേശം തേടിയിട്ടില്ല. കേസുമായി ബന്ധപ്പെട്ട് ഏതെങ്കിലും രാഷ്ട്രീയ ഇടപെടൽ ഉണ്ടായതായി അന്നത്തെ എസ്‌പി തന്നോട് പറഞ്ഞിട്ടില്ലെന്നും സുകുമാരൻ വ്യക്തമാക്കി. റിമാൻഡ് റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുൻപ് അഭിഭാഷകനെ കാണേണ്ട കാര്യമില്ല. യു.എ പി.എ കേസുകളിൽ മാത്രമാണ് സർക്കാർ അഭിഭാഷകന്റെ പോലും അഭിപ്രായം തേടേണ്ടത്. ഈ കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ ആരുടെയും നിയമോപദേശം തേടിയിട്ടില്ല അന്വേഷണ ഉദ്യോഗസ്ഥന് മാത്രമാണ് കേസിന്റെ പൂർണ ഉത്തര വാദിത്വമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ടു പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കണ്ണൂരിലെ അഭിഭാഷകനും മുൻ സി.എംപി നേതാവുമായ ടി.പി ഹരീന്ദ്രൻ ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുസ്ലിം ലീഗ് നേതൃത്വം രംഗത്തു വന്നിട്ടുണ്ട്. ആരോപണമുന്നയിച്ച ടി.പി ഹരീന്ദ്രൻ , വാർത്ത സംപ്രേഷണം ചെയ്ത പ്രദേശിക ചാനൽ പ്രവർത്തകർ എന്നിവർക്കെതിരെ ലീഗിന്റെ അഭിഭാഷക സംഘടനയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് 16 പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകി.ട
അതേസമയം ഹരീന്ദ്രന്റെ ആരോപണം ഗൗരവതരമാണെന്ന കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ പ്രതികരണത്തിൽ മുസ്ലിം ലീഗ് കടുത്ത അതൃപ്തിയിലാണ്. നാളെ നടക്കുന്ന യു.ഡി.എഫ് യോഗത്തിൽ പാർട്ടിയുടെ പ്രതിഷേധം അറിയിക്കും. ആരോപണത്തിന് പിന്നിൽ ഗുഡാലോചന നടന്നിട്ടുണ്ടെന്നും അതു മുന്നണിക്ക് അകത്തു നിന്നാണോ പുറത്തു നിന്നാണോയെന്നു ഇപ്പോൾ പറയാൻ കഴിയില്ലെന്നു ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പ്രതികരിച്ചിരുന്നു. യു.ഡി എഫിനെ താങ്ങി നിർത്തുന്നത് മുസ്ലിം ലീഗാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ അസ്വസ്ഥത മുള്ളവരാകാം ആരോപണത്തിന് പിന്നിലെന്ന് സലാം പറഞ്ഞു.
2012 ലാണ് മുസ്ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷുക്കൂർ കൊല്ലപ്പെടുന്നത്.
കേസിലെ ഗുഡാലോചന കുറ്റത്തിൽ നിന്നും സിപിഎം നേതാവ് പി.ജയരാജനെ രക്ഷിക്കാൻ പി.കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടുവെന്നായിരുന്നു ടി.പി ഹരീന്ദ്രന്റെ ആരോപണം. ഗുരുതരമായ ആരോപണത്തെ പൂർണമായി തള്ളാതെ കെ.സുധാകരൻ നടത്തിയ പ്രതികരണമാണ് ഇന്ന് ലീഗിനെ ചൊടിപ്പിച്ചത്. ഗൗരവമുള്ള വിഷയമാണെന്ന് പറഞ്ഞത് കാര്യമായിട്ടാണെങ്കിൽ ചർച്ച ചെയ്യണമെന്നും അതിനെ കുറിച്ചു ഹരീന്ദ്രനോട് ചോദിച്ചിട്ടു പറയാമെന്നായിരുന്നു സുധാകരന്റെ പ്രതികരണം ഇതു ആശയ കുഴപ്പമുണ്ടാക്കിയെന്നുമാണ് ലീഗിന്റെ പരാതി. നേരത്തെ ആർ.എസ്.എസുമായി ബന്ധപ്പെട്ടു നടത്തിയ പ്രസ്താവനയുടെ പേരിൽ ലീഗ് സുധാകരനെതിരെ രംഗത്തെത്തിയിരുന്നു. അന്ന് സുധാകരന്റെ വിശദീകരണത്തോടെയാണ് ലീഗ് തണുത്തത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്