- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹെൽമറ്റ് വണ്ടിമേൽ വച്ചേക്കുവാ..നിങ്ങളിപ്പോ..ഹെൽമറ്റ് വയ്‌പ്പിക്കാൻ നിക്കുവാണോ? പാർട്ടിക്കാരെ കാണുമ്പോൾ ഇയാൾക്ക് സോക്കേടെന്തുവാ; എന്നെ തല്ലണോ...തല്ലണോ...എങ്കിൽ തല്ലിനോക്ക്; ഹെൽമറ്റ് വയ്ക്കാൻ പറഞ്ഞ എസ്ഐക്ക് സിപിഎം നേതാവിന്റെ ഭീഷണി; പിന്നാലെ കായംകുളം എസ്ഐക്ക് ഹരിപ്പാടേക്ക് സ്ഥലംമാറ്റം
ആലപ്പുഴ: ആലപ്പുഴയിൽ എസ്‌ഐയെ നടുറോഡിൽ ഭീഷണിപ്പെടുത്തി സിപിഎം നേതാവ്. ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ഹെൽമറ്റ് വയ്ക്കണമെന്ന് നിർദ്ദേശിച്ചതിനെ തുടർന്നാണ് കായംകുളം എസ്‌ഐ ശ്രീകുമാറിനെ നടുറോഡിൽ വച്ച് സിപിഎം ചേരവള്ളി ലോക്കൽ കമ്മിറ്റി അംഗം അഷ്‌ക്കർ നമ്പലശേരി ഭീഷണിപ്പെടുത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. അധികം വൈകാതെ എസ് ഐ ശ്രീകുമാറിനെ സ്ഥലംമാറ്റി ഉത്തരവിറങ്ങി. കായംകുളത്ത് നിന്ന് ഹരിപ്പാടേക്കാണ് സ്ഥലംമാറ്റം. ഭരണകക്ഷിയുടെ തിണ്ണമിടുക്ക് കാട്ടിയെന്ന് മാത്രമല്ല, എസ്‌ഐയെ സ്ഥലംമാറ്റി ലോക്കൽ കമ്മിറ്റി അംഗം പാർട്ടിക്കാരെ തൊട്ടാൽ വിവരം അറിയുമെന്ന ഭീഷണി നടപ്പാക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതോടെ നിരവധി പേരാണ് സിപിഎമ്മിനെ വിമർശിച്ച് കമന്റുകൾ ഇടുന്നത്.
ഇരുവരും തമ്മിലുള്ള സംഭാഷണം ഇങ്ങനെ:
ഇവിടെ ട്രാഫിക് ചെയ്യാൻ പോവാന്നോ..ഇല്ല..അങ്ങനെ വേണ്ട അങ്ങനെ ആക്കണ്ട..നിങ്ങൾ..ഞങ്ങൾ പോട്ടെ പോട്ടെ എന്നുവച്ച് നിൽക്കുന്നതാ..ഞങ്ങളെന്തുവാ ട്രാഫിക് നിയമം ലംഘിച്ചതെന്ന് പറ...
എസ്‌ഐ ഹെൽമറ്റിന്റെ കാര്യം സൂചിപ്പിക്കുന്നു
ഹെൽമറ്റ് വണ്ടിമേൽ വച്ചേക്കുവാ..നിങ്ങളിപ്പോ..ഹെൽമറ്റ് വയ്‌പ്പിക്കാൻ നിക്കുവാണോ?
അതെ
അങ്ങനെ ആക്കണ്ടാ..അങ്ങനെ ആക്കണ്ടാണ്.. ആഹാ.. അങ്ങനെ ആക്കിയാൽ, നമ്മളും പ്രതികരിച്ചുതുടങ്ങും പറഞ്ഞേക്കാം..പറഞ്ഞ കേട്ടല്ലോ..ഞങ്ങള് പ്രതികരിക്കും..
ആ പ്രതികരിക്ക് എന്ന് ഉച്ചത്തിൽ എസ്‌ഐയും.
പ്രതികരിച്ചുകഴിഞ്ഞാൽ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരും....പിന്നെന്തുവാ..ഈ പോകുന്നവരൊക്കെ ഹെൽമറ്റ് വച്ചോണ്ടാണോ പോന്നത്...ഇയാൾക്ക് കാണാൻ വയ്യേ...ഞാൻ മാത്രമേ പ്രതിയായി കണ്ടുള്ളോ...എടുക്കത്തില്ലെന്ന്..പാർട്ടിക്കാരെ കാണുമ്പോൾ ഇയാൾക്ക് സോക്കേടെന്തുവാ..ഇവിടെ ഇത്രേം ആൾക്കാര് പോയല്ലോ..
എന്നെ തല്ലണോ...തല്ലണോ...തല്ലണോ...എങ്കിൽ തല്ലിനോക്ക് എന്ന് കയർത്തുകൊണ്ട് എസ്‌ഐയോട് അടുക്കുന്നു... ഒരു പൊലീസുകാരൻ വന്ന് ലോക്കൽ കമ്മിറ്റി അംഗത്തെ പിടിച്ചുമാറ്റുന്നു.
വെള്ളിയാഴ്ച, പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ പൊതുപരിപാടിയിൽ പങ്കെടുക്കാൻ പോകുമ്പോഴാണ് അഷ്‌കറിനെ എസ്‌ഐ തടഞ്ഞത്. ഭീഷണിക്കു പിന്നാലെ മന്ത്രിയുടെ പരിപാടി അലങ്കോലപ്പെടുത്താൻ എസ്‌ഐ ശ്രമിച്ചുവെന്ന് ആരോപിച്ച് അഷ്‌കർ ഫേസ്‌ബുക്കിൽ പോസ്റ്റുമിട്ടു.
മറുനാടന് മലയാളി ബ്യൂറോ