- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശുഭയാത്ര ക്ലാസുകൾ ക്ലിക്കായപ്പോൾ താരമായി; കൊല്ലം ബൈപ്പാസിലെ അപകടങ്ങൾ കുറയ്ക്കാനുള്ള ജാഗ്രതിയും പങ്കാളിയായി; കാക്കിക്കുള്ളിലെ അദ്ധ്യാപകനും അവതാരകനും; വിക്ടേഴ്‌സ് ചാനലിൽ 'ഗ്രീൻ സിഗ്നൽ'; കൊല്ലം ഈസ്റ്റ് സ്റ്റേഷനിലെ എസ് ഐ ഷാനവാസ് റോഡ് സുരക്ഷയിൽ അറിവ് പകരുമ്പോൾ
കൊല്ലം: 'ഗ്രീൻ സിഗ്‌നൽ ' എന്ന റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടി വിക്ടേഴ്‌സ് ചാനലിൽ തുടങ്ങുമ്പോൾ താരമായി പൊലീസ് ഉദ്യോഗസ്ഥൻ . കൗമാരത്തിന്റെ പടിവാതിലിൽ എത്തിനില്കുന്ന കുട്ടികളെ ലക്ഷ്യമിട്ടാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ഈ പരിപാടി തയ്യാറാക്കി അവതരിപ്പിക്കുന്നത്. പരിപാടിയുടെ അവതാരകൻ വളരെ ലളിതമായി കുട്ടികളോട് കാര്യങ്ങൾ വിശദികരിക്കുന്നു. ഒരു അദ്ധ്യാപകന്റെ കൈയടക്കത്തോടെ ഈ പരിപാടി അവതരിപ്പിക്കുന്നത് ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് എന്ന് പറഞ്ഞാൽ അവിശ്വസനീയമായി തോന്നാം.
കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്‌പെക്ടർ ഷാനവാസാണ് ഈ പരിപാടി തയ്യാറാക്കി അവതരിപ്പിക്കുന്നത്. കുട്ടികളും മുതിർന്നവരും റോഡുകളിൽ പാലിക്കേണ്ട മര്യാദകളെ പറ്റിയും, റോഡ് നിയമത്തിന്റെ ശാസ്ത്രിയതയെ പറ്റി വിശദമായ സോദാഹരണ രീതിയിലാണ് ഓരോ എപ്പിസോഡും അവതരിപ്പിക്കുന്നത്. വേനലവധികാലത്ത് കുട്ടികൾക്ക് ഏറെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ പരിപാടി ചിട്ടപ്പെടുത്തിയിരിക്കുന്നത്.
കാക്കി കുള്ളിലെ ഈ അദ്ധ്യാപകൻ ഗതാഗത ബോധവൽക്കരണത്തിന്റെ 1500 ക്ലാസ്സ് കഴിഞ്ഞ വേളയിലാണ് പുതിയ ചുമതല ഏറ്റെടുത്തിരിക്കുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പ് ഈ അടുത്തിടെ വിദ്ധ്യാർത്ഥികൾക്കു വേണ്ടി തയ്യാറാക്കിയ ' സുരക്ഷിത യാത്ര ' എന്ന പാഠപുസ്തക നിർമ്മിതിയിലും ഈ സബ്ബ് ഇൻസ്‌പെക്ടർ പങ്കാളിയായി. റോഡപകടങ്ങൾ കുറയ്ക്കുന്നതിന് സംസ്ഥാന സർക്കാരിനും പൊലീസ് വകുപ്പിനും വേണ്ടി സ്റ്റോപ്പ്, ജാഗ്രത, സഞ്ചാരം എന്നി മൂന്ന് പുസ്തകങ്ങൾ തയ്യാറാക്കി പ്രസിദ്ധികരിച്ചിട്ടുണ്ട്.
റോഡ് സുരക്ഷ ജീവന്റെ രക്ഷ എന്ന പൊലീസ് വകുപ്പ് ഒരുക്കിയ ടെലിഫിലിം നിർമ്മിതിയിലും പങ്കാളിയായി പ്രവർത്തിച്ചു. ജില്ലാ ഭരണകൂടത്തിന്റെ ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെ പ്രകൃതിദുരന്തം നേരിടുന്നതിനുള്ള കർമ്മ സേനയുടെ ഫാക്കൽറ്റിയായും പ്രവർത്തിച്ച് വരുന്നു. സംസ്ഥാനത്ത് റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി സർക്കാർ ആവിഷ്‌കരിച്ച ശുഭയാത്ര പദ്ധതിയുടെ ഭാഗമായി 2014 മുതൽ കുട്ടികൾക്കും വാഹന യാത്രക്കാർക്കും വേണ്ടി ഷാനവാസ് ക്ലാസ്സുകൾ നല്കിവരുന്നു.
പി. പ്രകാശ് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ ആയിരിക്കെയാണ് ഷാനവാസിനെ പുതിയ ചുമതല ഏൽപ്പിക്കുന്നത്. തുടക്കത്തിൽ ഗതാഗത നിയമലംഘനം നടത്തുന്നവർക്കായിരുന്നു ക്ലാസ്സ് നടത്തിയിരുന്നത്. ആഴ്ചയിൽ ബുധൻ ശനി ദിവസങ്ങളിലായിരുന്നു ക്ലാസ്സ് . ക്ലാസ്സുകൾ പെട്ടെന്ന് ക്ലിക്കായതിനെ തുടർന്ന് കുടുബശ്രി പ്രവർത്തകർ. സ്‌കൂൾ കോളേജ് വിദ്ധ്യാർത്ഥികൾ പൊലീസ് ഉദ്യോഗസ്ഥർ ക്ലബുകൾ സന്നദ്ധ സംഘടനകൾ എന്നിവരിലേക്ക് ക്ലാസ്സുകൾ വ്യാപിപ്പിച്ചു. 2008, 2017 എന്നിവർഷങ്ങളിൽ കൊല്ലത്തെ പത്ര ഫോട്ടോഗ്രാഫർമാർ പകർത്തിയ റോഡപകടങ്ങളുടെ ചിത്രങ്ങൾ വച്ച് ' ജാഗ്രത ജീവന്റെ സുരക്ഷയ്ക്കായി ഒരു നേർ കാഴ്ച ' എന്ന ഗതാഗത ബോധവൽകരണ ഫോട്ടോ എക്‌സിബിഷൻ സംഘടിപ്പിച്ചു.
കൊല്ലം ബൈപ്പാസ്സ് ഉദ്ഘാടനം ചെയ്തതോടെ അപകടങ്ങൾ തുടർ കഥയായപ്പോൾ ഇത് കൂറയ്ക്കുക എന്ന ലക്ഷ്യത്തോടെ ബൈപ്പാസ് ജാഗ്രത സമിതിയുമായി ചേർന്ന് മേവറം മുതൽ കാവനാട് വരെയുള്ള ബൈപ്പാസ് മേഖലയിൽ വിവിധയിടങ്ങളിൽ ബോധവൽകരണ പരിപാടി നടത്തി. സ്വകാര്യ റേഡിയോയിൽ (റേഡിയോ ബെൻസിഗർ ) ഗതാഗത ബോധവൽക്കരണ പരിപാടികൾ അതരിപ്പിക്കുന്നുണ്ട്. സംസ്ഥാന സർക്കാർ ആദ്യമായി ട്രാഫിക്ക് മാനേജ്‌മെന്റിന് ഏർപ്പെടുത്തിയ പൊലീസ് മേധാവിയുടെ അവാര്ഡിനും 2017 ൽ അർഹനായി. 2018 ൽ ജില്ലാ ഭരണകൂടത്തിന്റെ ഗതാഗത മേഖലയ്ക്ക് ഏർപ്പെടുത്തിയ ശ്രേഷ്ഠ സേവന പുരസ്‌കാരം ലഭിച്ചു.
റോട്ടറി ക്ലബ് സംസ്ഥാന തലത്തിൽ നല്കിയ വൊക്കേഷണൽ എക്‌സലൻസ് അവാർഡ്. പ്രഫഷണൽ എക്‌സലൻസ് അവാർഡ് എന്നിവ മൂന്ന് പ്രാവശ്യം ലഭിച്ചു. വിവിധ സർക്കാർ ഏജൻസികളുടെ 50 ൽ അധികം അവാർഡുകൾ മികച്ച പൊലീസ് സേവനത്തിന് ലഭിച്ചിട്ടുണ്ട്. കൊല്ലം വാളത്തുഗൽ തെയ്യംസ് വീട്ടിലാണ് താമസം. മുബീനയാണ് ഭാര്യ. എംസ് സി വിദ്യാർത്ഥി അഹിൻ ,കേന്ദ്രിയ വിദ്യാലയത്തിലെ . ഒൻപതാം ക്ലാസ്സ് വിദ്ധ്യാർത്ഥി അഹദ് എന്നിവർ മക്കളാണ്.