- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംവിധായകൻ പ്രിയദർശന്റേയും ലിസിയുടേയും മകൻ സിദ്ധാർഥ് വിവാഹിതനായി; വധു അമേരിക്കൻ സ്വദേശിനിയായ വിഷ്വൽ പ്രൊഡ്യൂസർ മെർലിൻ; ചെന്നൈയിലെ ഫ്ളാറ്റിൽ തീർത്തും ലളിതമായി വിവാഹ ചടങ്ങുകൾ; മകന്റെ വിവാഹത്തിനായി വീണ്ടും ഒരുമിച്ചു പ്രിയദർശനും ലിസിയും; നാത്തൂൻ റോളിൽ തിളങ്ങി കല്യാണി പ്രിയദർശനും
ചെന്നൈ: പ്രശസ്ത സംവിധായകൻ സംവിധായകൻ പ്രിയദർശന്റേയും നടി ലിസിയുടേയും മകൻ സിദ്ധാർഥ് പ്രിയദർശൻ വിവാഹിതനായി. ചന്തുവെന്ന വിളിപ്പേരിൽ അറിയപ്പെടുന്ന സിദ്ധാർഥ് തന്റെ ജീവിത പങ്കാളിയാക്കിയത് അമേരിക്കക്കാരിയായ വിഷ്വൽ എഫക്റ്റ്സ് പ്രൊഡ്യൂസർ മെർലിനെയാണ്. തീർത്തും ലളിതമായ ചടങ്ങിലാണ് വിവാഹം നടന്നത്. ചെന്നൈയിലെ പുതിയ ഫ്ളാറ്റിൽ വളരെ ലളിതവും സ്വകാര്യവുമായിരുന്നു വിവാഹ ചടങ്ങുകൾ. കേരളീയ ശൈലിയിലായിരുന്നു വിവാഹം.
പ്രിയദർശനും ലിസിയും കല്ല്യാണി പ്രിയദർശനും ഉൾപ്പെടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വെള്ളിയാഴ്‌ച്ച വൈകുന്നേരമായിരുന്നു വിവാഹം. അമേരിക്കയിൽ വിഷ്വൽ എഫക്റ്റ്‌സ് പ്രൊഡ്യൂസറാണ് മെർലിൻ. അതേ ഫീൽഡിൽ തന്നെയാണ് സിദ്ധാർഥും ജോലി നോക്കുന്നത്. ഒരേ മേഖലയിലെ അടുപ്പമാണ് ഇരുവരെയും ജീവിതത്തിലേക്ക് അടുപ്പിച്ചത്്.
പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ സിദ്ധാർഥ് ആയിരുന്നു വി.എഫ്.എക്സ് ചെയ്തിരുന്നത്. അമേരിക്കയിലാണ് സിദ്ധാർഥ് ഗ്രാഫിക്സ് കോഴ്സ് ചെയ്തത്. മരയ്ക്കാറിൽ വിഎഫ്എക്‌സ് സൂപ്പർവൈസറായി ചേരുകയായിരുന്നു സിദ്ധാർഥ്. ഈ ചിത്രത്തിന് സിദ്ധാർഥിന് ദേശീയപുരസ്‌ക്കാരം ലഭിച്ചിരുന്നു. വിവാഹത്തിൽ സിദ്ധാർഥിന്റെ അനുജത്തിയും പ്രശസ്ത നടിയുമായി കല്യാണിയും പങ്കെടുത്തു.
വിവാഹത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ ആരാധകരും ഇത് ഏറ്റെടുത്തിട്ടുണ്ട്. മകന്റെ വിവാഹത്തിനായി ലിസിയും പ്രിയദർശനും വീണ്ടും ഒരുമിച്ചു എന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. വിവാഹ മോചിതരായ ലിസിയും പ്രിയദർശനും മക്കളുടെ എന്ത് കാര്യത്തിന് വേണ്ടിയും ഒരുമിക്കും എന്ന് നേരത്തെ പറഞ്ഞിരുന്നു. മകന്റെ കല്യാണത്തിന് ഒരുമിച്ച ഇരുവരും അച്ഛന്റെയും അമ്മയുടെയും സ്ഥാനത്ത് നിന്ന് ചടങ്ങുകൾ എല്ലാം ഭംഗിയായി ചെയ്തു.
22 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച ശേഷം ലിസിയും പ്രിയദർശനും വെവ്വേറെയാണ് ഇപ്പോൾ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് സംവിധായകനാണ് പ്രിയദർശൻ. ഒട്ടേറെ ഹൃദയഹാരിയായ ചലച്ചിത്രങ്ങളാണ് പ്രിയദർശൻ ഒരുക്കിയത്. അക്കാലത്ത് പ്രിയദര്ശന് മോഹൻലാൽ കൂട്ടുകെട്ട് ചിത്രങ്ങൾക്ക് ഒരു പ്രത്യേക ഭംഗിതന്നെ ഉണ്ടായിരുന്നു. പ്രിയദർശന്റെ ഭാര്യയും നടിയുമായ ലിസിയുടെ സിനിമ അരങ്ങേറ്റവും പ്രിയദർശൻ ചിത്രത്തിലൂടെയായിരുന്നു.
1984ൽ പ്രിയദർശൻ സംവിധാനം ചെയ്ത 'ഓടരുതമ്മാവാ ആളറിയാം' എന്ന ചിത്രത്തിലൂടെ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുമ്പോൾ 16 വയസ്സ് മാത്രമായിരുന്നു ലിസിക്ക് പ്രായം. തുടർന്ന് പ്രിയദർശന്റെ ഒട്ടേറെ ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാൻ ലിസിക്ക് കഴിഞ്ഞു. ലിസിയുമായി വളരെ വേഗത്തിൽ സൗഹൃദം സ്ഥാപിച്ച പ്രിയദർശന്റെ സിനിമകളിലെ സ്ഥിര സാന്നിധ്യമായി ലിസി മാറി.
ആറ് വർഷത്തിനിടയിൽ 22 പ്രിയദർശൻ സിനിമകളിലാണ് ലിസി അഭിനയിച്ചത്. പ്രിയദർശനാണ് പ്രണയം ആദ്യം അറിയിച്ചത്. തുടർന്ന് 1990 ഡിസംബറിൽ ഇരുവരും വിവാഹിതരായി. എന്നാൽ നീണ്ട 22 വർഷത്തെ ദാമ്പത്യം ഇരുവരും ഒരു ഒപ്പിൽ അവസാനിപ്പിക്കുകയായിരുന്നു. ഇപ്പോഴും ലിസിക്കായി താൻ കാത്തിരിക്കുകയാണ് എന്നും ലിസിയെ പ്രണയിക്കുന്നതായും പ്രിയദർശൻ പറഞ്ഞിരുന്നു. ഒരിക്കലും ആ ബന്ധത്തിലേക്ക് ഒരു തിരിച്ചുപോക്ക് ഉണ്ടാകില്ല എന്ന നിലപാടിലാണ് ലിസി. കുടുംബകാര്യങ്ങളിൽ പ്രിയദർശൻ അലസനായിരുന്നെന്നും ലിസിക്ക് യാതൊരു ബഹുമാനവും നൽകിയിരുന്നില്ലെന്നും അതാണ് പിന്നീട് വിവാഹമോചനത്തിലേക്ക് നയിച്ചതെന്നും അക്കാലത്ത് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അതേസമയം എന്തുകൊണ്ടാണ് ഇരുവരും വേർപിരിഞ്ഞതെന്ന് മക്കളായ സിദ്ധാർഥിനും കല്യാണിക്കും അറിയാമെന്നാണ് ലിസി പറഞ്ഞിരുന്നത്. പ്രിയദർശനുമായുള്ള വിവാഹത്തോടെ ക്രിസ്ത്യാനിയായ ലിസി മതം മാറി ലക്ഷ്മി എന്ന പേര് സ്വീകരിച്ചിരുന്നു.
മറുനാടന് ഡെസ്ക്