- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശിവഗിരി നവതി തീർത്ഥാടനത്തിനു ഒഴികിയെത്തുന്നത് വിശ്വാസ സമൂഹം; വികസനത്തിന് എഴുപത് കോടിയുടെ കേന്ദ്രപദ്ധതിയിലൂടെ ആദ്യദിനം ഗുരുവിനുള്ള രാജ്നാഥ് സിംഗിന്റെ കാണിക്ക; സമ്മേളനങ്ങളിൽ നിറയുന്നത് ഗുരുസന്ദേശത്തിന്റെ പ്രസക്തി; അന്ധവിശ്വാസവും അനാചാരങ്ങളും നേരിടുന്നതിൽ ഗുരു മാതൃകയെന്ന് മുഖ്യമന്ത്രി
വർക്കല: ശിവഗിരി നവതി തീർത്ഥാടനത്തിന് ഭക്തിനിർഭരമായ തുടക്കം. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തീർത്ഥ യാത്രികരായി ആയിരക്കണക്കിന് ഗുരുഭക്തരാണ് ശിവഗിരിയിലേക്ക് ഒഴുകിയെത്തുന്നത്. മഹാ തീർത്ഥാടനത്തിന്റെ നവതിയും, ശിവഗിരി ബ്രഹ്മവിദ്യാലയത്തിന്റെ കനകജൂബിലിയും, വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ ശിവഗിരി സന്ദർശനത്തിന്റെ ശതാബ്ദിയും സംഗമിക്കുന്നതാണ് ഇത്തവണത്തെ ശിവഗിരി തീർത്ഥാടനത്തിന്റെ മാറ്റ് കൂട്ടുന്നത്.
'തീർത്ഥാടന സമ്മേളനം' മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. അന്ധവിശ്വാസവും അനാചാരങ്ങളും നേരിടുന്ന കാര്യത്തിൽ ശ്രീ നാരായണ ഗുരു മാതൃകയായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന സമ്മേളനത്തിൽ പറഞ്ഞു. ഗുരു പെരുമാറിയത് ജനാധിപത്യബോധത്തോടെയാണ്. എന്നാൽ ഗുരു അവസാനിപ്പിക്കാൻ ശ്രമിച്ച ദുരാചാരങ്ങൾ മടങ്ങി വരാൻ ശ്രമിക്കുകയാണ്.
അന്ധവിശ്വാസം മനുഷ്യനെ ക്രിമിനലാക്കി മാറ്റുന്നുവെന്നത് നരബലിയിൽ കാണാം. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ നിയമ നിർമ്മാണം നടത്താൻ ആലോചിക്കുന്നുണ്ട്. ഗുരുവിന്റെ നിലപാട് തുടരണം, സമൂഹത്തെ പിന്നോട്ടടിപ്പിക്കാൻ അനുവദിച്ച് കൂടാ. നവോത്ഥാന ചിന്ത ഉയർത്തിപ്പിടിക്കണം. ഈ ദൗത്യം ഏറ്റെടുക്കേണ്ട മേഖലയിൽ നിന്ന് അതില്ല എന്നത് ഖേദകരം.
മാധ്യമങ്ങൾ അയഥാർത്ഥ വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിക്കരുത്. മനുഷ്യരുടെ ജീവിതത്തിലേക്ക് മാധ്യമങ്ങൾ ശ്രദ്ധ തിരിക്കണം. മന്ത്രവാദം, ചാത്തൻസേവ തുടങ്ങിയ പരസ്യങ്ങൾ പ്രസിദ്ധീകരിക്കരുത്. ജനങ്ങൾ കൂട്ടത്തോടെ ഇതിന് പിറകെ പോവുകയാണ്. ദുരാചാരത്തിന്റെ ദുർമൂർത്തികൾ ഉറഞ്ഞുതുള്ളുകയാണ്. നാടിന്റെ വികസനത്തെ കൂട്ടിയോജിപ്പിച്ച് മുന്നോട്ട് പോകേണ്ട ഗുരുവിന്റെ കാഴ്ചപ്പാടാണ് സർക്കാരിനുമുള്ളത്. ശിവഗിരിക്ക് വേണ്ട പരിഗണന നൽകി വന്നിട്ടുണ്ട്. അത് ഇനിയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശ്രീനാരായണഗുരുവിന്റെ ജീവിതം മുന്നോട്ട് വെച്ച സന്ദേശം കൂടുതൽ ആഴത്തിൽ മനസ്സിലാക്കുന്നിടത്തും ജീവിതത്തിൽ പകർത്തുന്നിടത്തും ആണ് ശിവഗിരി തീർത്ഥാടനം അർത്ഥവത്താകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശിവഗിരി തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തി ജീവിതത്തെയും പൊതു ജീവിതത്തെയും ശുദ്ധീകരിക്കാൻ ഗുരുവിന്റെ സന്ദേശം ഉപയോഗിക്കാനാകുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ശിവഗിരി തീർത്ഥാടനം എന്തിന് വേണ്ടിയെന്ന് ഗുരു തന്നെ പറഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസം, തൊഴിൽ, കൃഷി, ആരോഗ്യം തുടങ്ങിയവക്ക് വേണ്ടിയാണിത്. സാമൂഹ്യ പുരോഗതി ഈ രീതിയിൽ മാത്രമേ വരുത്താനാകൂ എന്ന് ഗുരു പറഞ്ഞു. മഞ്ഞ വസ്ത്രം എന്തിനാണെന്നതിന് ഗുരു തന്നെ പറഞ്ഞു. കാഷായ വസ്ത്രം എന്നത് അറിയാതെയല്ല മഞ്ഞ വസ്ത്രം എന്ന് പറഞ്ഞത്. തീർത്ഥാടനത്തിൽ ആർഭാടം പാടില്ലെന്ന് ഗുരു പറഞ്ഞു.
മഞ്ഞ പട്ട് വേണ്ടെന്നും പറഞ്ഞു.വെള്ള മുണ്ട് മഞ്ഞളിൽ മുക്കിയെടുത്താൽ മതി എന്ന് പറഞ്ഞു. ആർഭാടവും ഒച്ചപ്പാടുമുണ്ടാക്കി മലിനപ്പെടുത്തരുതെന്നും ഗുരു പറഞ്ഞു. ശിവഗിരി തീർത്ഥാടനം ഗുരുവിന്റെ നിർദ്ദേശ പ്രകാരം തന്നെയാണ് നടത്തുന്നത്. തീർത്ഥാടനത്തിൽ പാളിച്ചയുണ്ടെങ്കിൽ സന്യാസി ശ്രേഷ്ഠന്മാർ ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ശിവഗിരിയിൽ നിന്നു പുറപ്പെട്ട വർണശബളമായ തീർത്ഥാടക ഘോഷയാത്രയിൽ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു തീർത്ഥ യാത്രികരായി എത്തിയ ആയിരക്കണക്കിന് ഗുരുഭക്തരാണ് അണിനിരന്നത്. അലങ്കരിച്ച ഗുരുദേവ റിക്ഷയെ മഠത്തിലെ മുതിർന്ന സന്യാസിമാർ, ബ്രഹ്മചാരികൾ, പീതാംബരധാരികകൾ എന്നിവർ അനുഗമിച്ചു.
നിരവധി ഫ്‌ളോട്ടുകൾ ഘോഷയാത്രയിൽ അണിനിരന്നു. മഹാസമാധി മന്ദിരത്തിൽ നിന്നു ഘോഷയാത്ര മൈതാനം, റെയിൽവേ സ്റ്റേഷൻ ചുറ്റി ശിവഗിരിയിലെത്തിച്ചേർന്നു. തുടർന്നു ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ തീർത്ഥാടന സന്ദേശം നൽകി. തീർത്ഥാടന ഘോഷയാത്രയെ കണക്കാക്കി വിവിധ ജില്ലകളിൽ നിന്നുള്ള നൂറോളം പദയാത്രകളും പ്രയാണങ്ങളും ശിവഗിരിയിൽ സന്ധിച്ചിരുന്നു.
തീർത്ഥാടന സമ്മേളനത്തിൽ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിച്ചു. സഹകരണ, സാംസ്‌കാരിക വകുപ്പ് മന്ത്രി വി. എൻ വാസവൻ, എസ്.എൻ.ഡി.പി യോഗം ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. അടൂർ പ്രകാശ് എം പി, എ. ഐ. സി. സി. ജനറൽ സെക്രട്ടറി ്രെക.സി. വേണുഗോപാൽ എംപി, മാതൃഭൂമി മാനേജിങ് എഡിറ്റർ പി. വി. ചന്ദ്രൻ, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ്, മുരളിയ ഫൗണ്ടേഷൻ ചെയർമാൻകെ.മുരളീധരൻ എന്നിവർ വിശിഷ്ടാതിഥികളായി.
മഹാ തീർത്ഥാടനം ഉദ്ഘാടനം ചെയ്ത പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വർക്കലയുടെ വികസനത്തിന് 70 കോടിയുടെ കേന്ദ്രപദ്ധതി പ്രഖ്യാപിച്ചിരുന്നു. പദ്ധതി എത്രയും വേഗം പൂർത്തിയാക്കുമെന്ന് രാജ്‌നാഥ് സിങ് അറിയിച്ചു.
ശിവഗിരി തീർത്ഥാടന സർക്യൂട്ടിന്റെ ജോലികൾ തുടങ്ങി വച്ചെങ്കിലും ഇടയ്ക്ക് സാവധാനത്തിലായി. ഉടൻ പുനഃപരിശോധന ഉണ്ടാകും. ശിവഗിരി മഠത്തിന് നൽകിയ ഉറപ്പ് വേഗത്തിൽ പാലിക്കുമെന്നും ശിവഗിരിയിൽ നവതി തീർത്ഥാടനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസം, കച്ചവടം, കൃഷി, ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ മുന്നേറ്റം തുടങ്ങി 8 പ്രധാന ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഗുരു ശിവഗിരി തീർത്ഥാടനം വിഭാവനം ചെയ്തത്. രാജ്യം എത്തിച്ചേരേണ്ട ഈ മേഖലകളിലെ മുന്നേറ്റം 90 വർഷങ്ങൾക്കു മുൻപ് വിഭാവനം ചെയ്യാൻ യുഗപ്രഭാവനായ ഗുരുദേവനു സാധിച്ചു. വ്യവസായ രംഗത്തെ 'ആത്മനിർഭർ ഭാരത്' പദ്ധതിയുടെ ആശയം ഗുരു ദർശനത്തിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. കാശി വടക്കേയിന്ത്യയിലെ ആത്മീയ ചൈതന്യമുള്ള പുണ്യഭൂമിയാണെങ്കിൽ തെക്കേയിന്ത്യയിൽ അത് ശിവഗിരിയാണ്. ഭാരത മണ്ണിൽ സാംസ്‌കാരികമായ ഏകത്വം നടപ്പാക്കിയത് ശ്രീനാരായണഗുരുവാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിന് ആരംഭിക്കുന്ന 'സംഘടന സമ്മേളനം' മന്ത്രി .എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. .പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അധ്യക്ഷനായിരിക്കും. .ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യാതിഥിയും അഭിവന്ദ്യ ഡോ.തിയോഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത, പത്മവിഭൂഷൻ അടൂർ ഗോപാലകൃഷ്ണൻ, കാനം രാജേന്ദ്രൻ, സന്ദീപാനന്ദ സരസ്വതി , ജസ്റ്റിസ് കമാൽ പാഷ എന്നിവർ പങ്കെടുക്കും. കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, ഐ.എം.എ പ്രസിഡന്റ് ഡോ.സുൾഫി, ശ്രീനാരായണ ഫെഡറേഷൻ കോയമ്പത്തൂർ ജനറൽ സെക്രട്ടറി ഹരീഷ് കുമാർ, ഡോ.എം എ.സിദ്ദിഖ്, ഗുരുധർമ്മപ്രചരണസഭ രജിസ്ട്രാർ അഡ്വ.പി.എം.മധു എന്നിവർ പ്രഭാഷണങ്ങൾ നടത്തും. സമ്മേളനത്തിൽ സാന്ദ്രാനന്ദ സ്വാമികൾ സ്വാഗതവും സത്യാനന്ദതീർത്ഥ സ്വാമികൾ കൃതജ്ഞതയും രേഖപ്പെടുത്തും.
ഉച്ചയ്ക്കുശേഷം മൂന്ന് മണിക്ക് നടക്കുന്ന 'കൃഷി കൈത്തൊഴിൽ' സമ്മേളനത്തിൽ മന്ത്രി പി.പ്രസാദ് അധ്യക്ഷനായിരിക്കും. സമ്മേളനം .കേന്ദ്ര കൃഷി ശോഭാ കരന്തലേജ് ഉദ്ഘാടനം നിർവ്വഹിക്കും. മന്ത്രി ചിഞ്ചുറാണി മുഖ്യാതിഥിയായി പങ്കെടുക്കും. ന്യൂഡൽഹി സിഎജി ഓഫ് ഇന്ത്യ പ്രിൻസിപ്പൽ ഡയറക്ടർ സുബു റഹ്മാൻ ഐ.എ.എ.എസ്, സംസ്ഥാന കാർഷിക കടാശ്വാസ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് എബ്രഹാം മാത്യു, എഴുത്തുകാരനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ.എം.കുഞ്ഞാമൻ, സംസ്ഥാന കൃഷി വകുപ്പ് ഡയറക്ടർ ടി.വി.സുഭാഷ് ഐ.എ.എസ്, സാമൂഹ്യ സുരക്ഷാ മിഷൻ ഡയറക്ടർ ഷിബു ഐ.എ.എസ്, കയർ ബോർഡ് ഡയറക്ടർ & സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണർവി.ആർ.വിനോദ് ഐ.എ.എസ്, സംസ്ഥാന ഹാന്റിക്രാഫ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ മുൻ ചെയർമാൻ കെ.എസ്.സുനിൽകുമാർ, വെള്ളായണി കാർഷിക കോളേജ് ഡീൻ ഡോ. റോയി സ്റ്റീഫൻ എന്നിവർ പ്രഭാഷണങ്ങൾ നടത്തും. ബോധിതീർത്ഥ സ്വാമികൾ സ്വാഗതവും അംബികാനന്ദ സ്വാമികൾ കൃതജ്ഞതയും രേഖ പ്പെടുത്തും. സംസ്ഥാന സർക്കാരിന്റെ മികച്ച കർഷകർക്കുള്ള 2022 ലെ പുരസ്‌കാരങ്ങൾ ലഭിച്ചവരെ ആദരിക്കും.
വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിക്കുന്ന 'വ്യവസായം ടൂറിസം സമ്മേളനം' മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി.കെ. കൃഷ്ണൻകുട്ടി അധ്യക്ഷനായിരിക്കും. ഭീമ ജൂവലറി ഗ്രൂപ്പ് ചെയർമാൻ ഡോ.ബി.ഗോവിന്ദൻ, സഫാരി ചാനൽ മാനേജിങ് ഡയറക്ടർ സന്തോഷ് ജോർജ് കുളങ്ങര,കിംസ് ഹോസ്പിറ്റൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഇ.എം.നജീബ്, കേരള ട്രാവൽസ് ഇന്റർസെർവ്വ് മാനേജിങ് ഡയറക്ടർ കെ.സി. ചന്ദ്രഹാസൻ, നോർക്ക റൂട്ട്‌സ് സിഇഒ കെ.ഹരികൃഷ്ണൻ നമ്പൂതിരി, ദേവി ഫാർമ മാനേജിങ് ഡയറക്ടർ കെ.എസ്.ബാലഗോപാൽ, ട്രിവാൻഡ്രം ചേംബർ ഓഫ് കോമേഴ്‌സ് & ഇൻഡസ്ട്രീസ് പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ, എസ്‌പി ഫോർട്ട് ഹോസ്പിറ്റൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ.പി.അശോകൻ, ന്യൂരാജസ്ഥാൻ മാർബിൾസ് മാനേജിങ് ഡയറക്ടർ വിഷ്ണുഭക്തൻ, ദുബൈ ഗ്ലോബൽ ബിസിനസ് ഹെഡ് & മാനേജിങ് ഡയറക്ടർ ശ്രീ.ജിജുരാജ് ജോർജ്, ചടഠങ ീള ജവ്യഴശരമൃ.േരീാ ശ്രീ.അതുൽനാഥ്, നിംസ് ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ശ്രീ.ഫൈസൽഖാൻ, ടൂറിസം ഇന്ത്യ മീഡിയ ഗ്രൂപ്പ് എംഡി & മാനേജിങ് എഡിറ്റർ രവിശങ്കർ എന്നിവർ പ്രഭാഷണങ്ങൾ നടത്തും. അനപേക്ഷാനന്ദ സ്വാമികൾ സ്വാഗതവും വിഖ്യാതാനന്ദ സ്വാമികൾ കൃതജ്ഞതയും രേഖപ്പെടുത്തും.
ജനുവരി ഒന്നിന് രാവിലെ പത്ത് മണിക്ക് നടക്കുന്ന 'ശിവഗിരി തീർത്ഥാടന നവതി സമാപന സമ്മേളനം' ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉദ്ഘാടനം ചെയ്യും. മന്ത്രി പി.രാജീവ് അധ്യക്ഷത വഹിക്കും. സച്ചിദാനന്ദ സ്വാമികൾ ആമുഖപ്രഭാഷണം നടത്തും. മന്ത്രി എ.കെ.ശശീന്ദ്രൻ, കുമ്മനം രാജശേഖരൻ എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും.പ്രഭാവർമ്മ, സൂര്യകൃഷ്ണമൂർത്തി,വി.ടി.ബൽറാം, കെ.യു.ജനീഷ്‌കുമാർ എംഎൽഎ, .എ.വി.അനൂപ്, വി.അജിത് കുമാർ ഐ.പി.എസ് എന്നിവർ പ്രഭാഷണങ്ങൾ നടത്തും. ഗുരുപ്രകാശം സ്വാമികൾ സ്വാഗതവുംശിവനാരായണതീർത്ഥ സ്വാമികൾ കൃതജ്ഞതയും രേഖപ്പെടുത്തും.
ഉച്ചയ്ക്ക് പന്ത്രണ്ടിന് നടക്കുന്ന 'ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ആഗോള സംഗമം സമ്മേളനം' മന്ത്രി .കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ.എം.എൻ സോമൻ അധ്യക്ഷത വഹിക്കും. കെ. പി. സി. സി. പ്രസിഡന്റ് കെ. സുധാകരൻ എംപി, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ എന്നിവർ പങ്കെടുക്കും. പിന്നോക്ക സമുദായ വകുപ്പ് മുൻ ഡയറക്ടർ ശ്രീ.വി.ആർ. ജോഷി വിഷയാവതരണം നടത്തും. തീർത്ഥാടന കമ്മിറ്റി വൈസ് ചെയർമാൻ സുരേഷ് കുമാർ മധുസൂദനൻ, സ്‌പൈസസ് ബോർഡ് മെമ്പർ എ.ജി. തങ്കപ്പൻ, സേവനം യു.എ.ഇ. ചെയർമാൻ അമ്പലത്തറ രാജൻ, തീർത്ഥാടന കമ്മിറ്റി രക്ഷാധികാരി കിളിമാനൂർ ചന്ദ്രബാബു, ഐ.ടി.ഡി.സി ഡയറക്ടർ കെ.പത്മകുമാർ, ശ്രീലങ്കയിലെ ഇന്ത്യൻ സിഇഒ ഫോറം പ്രസിഡന്റ് ടി.എസ്. പ്രകാശ്, എസ്.എൻ.ജി. സി പ്രസിഡന്റ് ഡോ.കെ.കെ. ശശിധരൻ, ഗുരുധർമ്മപ്രചരണസഭ വൈസ് പ്രസിഡന്റ് വി.കെ. മുഹമ്മദ് ഭിലായ്, മാതൃസഭ യു.എ.ഇ ചീഫ് പാട്രൺ അജിതാരാജൻ, ഗുരുദേവ സോഷ്യൽ സൊസൈറ്റി ബഹറിൻ ചെയർമാൻ കെ.ചന്ദ്രബോസ്, ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ബഹറിൻ ചെയർമാൻ സുനീഷ് സുശീലൻ, ബഹറിൻ ബില്ലവാസ് രക്ഷാധികാരിയുമായബി.രാജ്കുമാർ, എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് പച്ചയിൽ സന്ദീപ്, എസ്.എൻ.ഡി.പി യോഗം വനിതാ സംഘം പ്രസിഡന്റ് കൃഷ്ണകുമാരി, സഹോദരസംഘം എറണാകുളം സെക്രട്ടറി പി.പി.രാജൻ, ഗുരുധർമ്മപ്രചരണസഭ മുൻ രജിസ്ട്രാർ ടി.വി. രാജേന്ദ്രൻ, ഗുരുധർമ്മപ്രചരണസഭ തമിഴ്‌നാട് സ്റ്റേറ്റ് പ്രസിഡന്റ് അഡ്വ.ഇളങ്കോ എന്നിവർ പ്രഭാഷണങ്ങൾ നടത്തും.ബ്രഹ്മസ്വരൂപാനന്ദ സ്വാമികൾ സ്വാഗതവും ് ദേവാത്മാനന്ദസരസ്വതി സ്വാമികൾ കൃതജ്ഞതയും രേഖപ്പെടുത്തും.
ഉച്ചകഴിഞ്ഞ് നടക്കുന്ന 'സാഹിത്യ സമ്മേളനം' ടി.പത്മനാഭൻ ഉദ്ഘാടനം ചെയ്യും. .സച്ചിദാ നന്ദൻ അധ്യക്ഷനായിരിക്കും. പ്രശസ്ത മലയാളം തമിഴ് സാഹിത്യകാരൻ ശ്രീ. ബി.ജയമോഹൻ, കവയത്രി ശ്രീമതി. റോസ്‌മേരി എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. സുഭാഷ്ചന്ദ്രൻ, ജി.ആർ. ഇന്ദുഗോപൻ, കേരള യൂണിവേഴ്‌സിറ്റി ഡീൻ പ്രൊഫ.മീന ടി.പിള്ള, ഡോ. കെ.എസ്. രവികുമാർ, ഡോ.ഇന്ദ്രബാബു, ഡോ.ബി. ഭുവനേ ന്ദ്രൻ എന്നിവർ പ്രഭാഷണങ്ങൾ നടത്തും. ് അവ്യയാനന്ദ സ്വാമികൾ സ്വാഗതവും സുരേശ്വരാനന്ദതീർത്ഥ സ്വാമികൾ കൃതജ്ഞതയും രേഖപ്പെടുത്തും.
വൈകുന്നേരം നാലിന് നടക്കുന്ന 'തീർത്ഥാടന സമാപന സമ്മേളനം' മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ആന്റണി രാജു അധ്യക്ഷനായിരിക്കും. .എം വിഗോവിന്ദൻ മാസ്റ്റർ മുഖ്യാതിഥിയായി പങ്കെടുക്കും. പി.എം.എ ഇന്റർനാഷണൽ എൽ.എൽ.സി സുൽത്താനേറ്റ് ഓഫ് ഒമാൻ ചെയർമാൻ ഡോ.പി. മുഹമ്മദ് അലിയെ ആദരിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ ശാരദാനന്ദ സ്വാമികൾ അനുഗ്രഹപ്രഭാഷണം നടത്തും. വിശിഷ്ടാതിഥികളായി എം.കെ. രാഘവൻ എംപി, എ.എ റഹീം എംപി, പ്രമോദ് നാരായൺ എംഎൽഎ, യു. പ്രതിഭ എംഎൽഎ, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്. ശോഭ സുരേന്ദ്രൻ, എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, ശിവഗിരി എസ്.എൻ.ഡി.പി യൂണിയൻ സെകട്ടറി അജി എസ്.ആർ.എം, ശിവഗിരി വാർഡ് കൗൺസിലർ രാജി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ശുഭാംഗാനന്ദ സ്വാമികൾ സ്വാഗതവും വിശാലാനന്ദ സ്വാമികൾ കൃതജ്ഞതയും രേഖപ്പെടുത്തും.
മറുനാടന് മലയാളി ബ്യൂറോ