തിരുവനന്തപുരം: ചികിത്സാപിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന് ആരോപിച്ച് പ്രതിഷേധം. അരുവിക്കര സ്വദേശി അഖിൽ മോഹൻ ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചിട്ടും ചികിത്സ നൽകാൻ വൈകിയതിനെ തുടർന്ന് അഖിൽ മരിച്ചുവെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. തിരുവനന്തപുരം എസ്.കെ ഹോസ്പിറ്റലിനെതിരെയാണ് പരാതി. ഇതിനൊപ്പം തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരേയും ആക്ഷേപമുണ്ട്. കേരള ആരോഗ്യ മോഡലിന് നാണക്കേടാണ് ഇതെല്ലാം.

അഖിൽ മോഹൻ യുവാവാണ്. അഖിലിന്റെ കുട്ടിക്ക് മുപ്പതു ദിവസം പ്രായം മാത്രമേയുള്ളൂ. ചെറിയൊരു നെഞ്ചുവേദനയുമായി ആദ്യമെത്തിയത് മെഡിക്കൽ കോളേജിലാണ്. എന്നാൽ അത്യാഹിതത്തിലെ ഡോക്ടർമാണ് ഒന്നും ചെയ്തില്ല. വാർഡിൽ ബെഡില്ലെന്ന് പറഞ്ഞു കൈമലർത്തി. ഇതോടെ അഖിലിനെ ശാസ്തമംഗലത്തെ ശ്രീരാമകൃഷ്ണ മിഷൻ ആശുപത്രിയിൽ എത്തിച്ചു. പരിശോധനകൾ നടത്തി. ഇതോടെ രണ്ടു ബ്ലോക്കിനുള്ള സാധ്യത കണ്ടെത്തി. വിദഗ്ധ ചികിൽയ്ക്ക് എസ് കെ യിലേക്ക് അവിടെ നിന്നും അഖിലിനെ എത്തിച്ചു. ഇതാണ് ജീവനെടുക്കുന്ന ചികിൽസാ പിഴവിന് കാറണമായത്.

ചികിത്സയ്ക്കായി എസ് കെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഞ്ചുമണിക്കൂറോളം ചികിത്സ നൽകാതെ വൈകിപ്പിച്ചു. ആൻജിയോഗ്രാം ചെയ്യാൻ തയ്യാറായില്ല. അവസാനം പെട്ടെന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് മണിക്കൂറുകൾക്ക് ശേഷം ആവശ്യപ്പെട്ടപ്പോഴേക്കും അഖിൽ മരണത്തിന് കീഴടങ്ങിയെന്നാണ് വിവരം. സംഭവത്തിൽ ആശുപത്രിക്കെതിരെ പരാതി നൽകിയിട്ടുണ്ട്. മൃതദേഹം വിട്ടുകൊടുക്കുന്നതിലും താമസമുണ്ടാക്കി. ആശുപത്രിക്ക് പഴുതില്ലാ റിപ്പോർട്ട് എഴുതി തയ്യാറാക്കാനായിരുന്നു ഇതെന്നും ആക്ഷേപമുണ്ട്.

നെഞ്ച് വേദനയെ തുടർന്ന് ആദ്യം മെഡിക്കൽ കോളേജിലേക്കാണ് അഖിലിനെ കൊണ്ടുപോയത്. എന്നാൽ, ഐസിയുവിലും വാർഡിലും കിടക്ക ഇല്ലാത്തതിനെ തുടർന്ന് ആവിടുന്ന് പറഞ്ഞതനുസരിച്ചാണ് അഖിലിനെ ശാസ്തമംഗലം ആശുപത്രിയിലേക്ക് മാറ്റിയത്. ഉടനെ ആൻജിയോഗ്രാം ചെയ്യണമെന്ന് പറഞ്ഞതോടെയാണ് ഇവിടെ നിന്നും എസ് കെയിൽ കൊണ്ടു വന്നത്. ആശുപത്രിയിലെ ആൻജിയോഗ്രാം മെഷിൻ തകരാറിലായിരുന്നുവെന്നത് മറച്ചുവെച്ചുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ ആശുപത്രിക്ക് മുന്നിൽ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിക്കുകയാണ്.

മണിക്കൂറുകൾ ചികിത്സ വൈകിപ്പിച്ച ശേഷം ഒടുവിൽ മൃതദേഹം വെറ്റിലേറ്ററിൽ ഇട്ടു. പിന്നാലെ ആൻജിയോഗ്രം ചെയ്‌തെന്നാണ് ആശുപത്രി പറയുന്നതെങ്കിലും അതിന്റെ തെളിവ് കൈമാറാൻ അധികൃതർ തയാറാകുന്നില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. അഖിലിന് കുഞ്ഞുണ്ടായിട്ട് വെറും 30 ദിവസം മാത്രമേ ആയിട്ടുള്ളു. അവരുടെ ഭാര്യയെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്നും കുടംബം കണ്ണീരോടെ ചോദിക്കുന്നു.