- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോന്നിയിൽ നിന്ന് ഒരു കിലോ കായ വറുത്തത് നോർവേയ്ക്ക് അയച്ചത് 2678 രൂപ മുടക്കി; അവിടെ ചെന്നപ്പോൾ എലി കരണ്ട നിലയിൽ; പോസ്റ്റ് മാസ്റ്റർ ജനറലിന് പരാതി
കോന്നി: ഒരു കിലോ കായവറുത്തത് ഇന്ത്യൻ തപാൽ വകുപ്പു മുഖേനെ കോന്നിയിൽ നിന്ന് നോർവേയ്ക്ക് അയച്ചത് 2678 രൂപ മുടക്കിയാണ്. മേൽവിലാസക്കാരന് രണ്ടാഴ്ചയ്ക്ക് ശേഷം സാധനം കിട്ടി. പക്ഷേ, പായ്ക്കറ്റ് എലി കരണ്ട നിലയിലാണ്.
എന്തായാലും പാഴ്സൽ അയച്ച കോന്നി പുളിക്കമണ്ണിൽ രവീന്ദ്രൻ പിള്ള പോസ്റ്റ് മാസ്റ്റർ ജനറലിന് പരാതി നൽകി. ജനുവരി 30 നാണ് കോന്നി പോസ്റ്റ് ഓഫീസിൽ നിന്ന് രവീന്ദ്രൻ പിള്ള ഒരു കിലോ ഏത്തക്കായ് ഉപ്പേരി നോർവേയ്ക്ക് അയയ്ക്കാൻ ബുക്ക് ചെയ്തത്. നോർവേയിൽ സ്ഥിരതാമസം ആക്കിയ ചെറുമകൾക്ക് വേണ്ടിയായിരുന്നു പാഴ്സൽ. വീട്ടിലുണ്ടാക്കിയ ഉപ്പേരി രണ്ടു പായ്ക്കറ്റുകളിലാക്കിയാണ് അയച്ചത്.
2678രൂപ 60പൈസ പോസ്റ്റ് ഓഫീസിൽ അടച്ചു. പാർസൽ ഇന്നലെ മേൽവിലാസക്കാരന് ലഭിച്ചു. പക്ഷേ, ഇത് എലി കരണ്ട രീതിയിൽ ആയിരുന്നു. നോർവീജിയൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് ഇത് ഉപയോഗിക്കരുത് എന്ന നിബന്ധനയോടെയാണ് മേൽവിലാസക്കാരിക്ക് കൈമാറിയത്. അയച്ചതിന് ശേഷം താൻ പായ്ക്കറ്റ് ട്രാക്ക് ചെയ്തിരുന്നുവെന്ന് രവീന്ദ്രൻ പിള്ള പറഞ്ഞു. കൊച്ചിയിലുും മുംബൈയിലും മൂന്നു ദിവസം വീതം പാഴ്സൽ കെട്ടിക്കിടന്നു. അതിന് ശേഷമാണ് നോർവേയിലേക്ക് അയച്ചത്. ഇതിനിടെയാകാം എലി കരണ്ടതെന്ന് പിള്ള പറയുന്നു. നോർവേയിൽ ഇപ്പോൽ താപനില -15 ഡിഗ്രി സെൽഷ്യസാണ്. അവിടെ കിട്ടിയ പായ്ക്കറ്റ് ഈ നിലയിലായിരുന്നു. അവിടെ വച്ച് എലി തിന്നാൻ ഒരു സാധ്യയതയുമില്ല. അതു കൊണ്ടാണ് അവിടുത്തെ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് പാഴ്സൽ രജിസ്റ്റർ ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു.
തനിക്കുണ്ടായ നഷ്ടം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എലി തിന്ന പാഴ്സലിന്റെ ചിത്രം സഹിതം പോസ്റ്റ് മാസ്റ്റർ ജനറലിന് പരാതി നൽകി.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്