- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വന്യജീവി സംഘര്‍ഷത്തില്‍ മനുഷ്യ ജീവനെടുക്കുന്നതില്‍ മുന്നില്‍ പാമ്പുകള്‍; വനംവകുപ്പിന്റെ കണക്ക് പ്രകാരം നാല് വര്‍ഷത്തിനിടെ പാമ്പു കടിയേറ്റ് മരിച്ചത് 1,158 പേര്‍; കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത് 290 പേരും; പാമ്പുകടി മരണം പൂര്‍ണമായി ഇല്ലാതാക്കാനുള്ള ദൗത്യത്തിലെന്ന് വനംവകുപ്പ്
വന്യജീവി സംഘര്‍ഷത്തില്‍ മനുഷ്യ ജീവനെടുക്കുന്നതില്‍ മുന്നില്‍ പാമ്പുകള്‍
കൊച്ചി: വന്യജീവി - മനുഷ്യ സംഘര്‍ഷം ഏറ്റവും കൂടുതല്‍ നടക്കുന്ന പ്രദേശമാണ് കേരളം. ഇത് സര്‍ക്കാറിനും വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. വന്യജീവി ആക്രമണത്തില്‍ ജീവന്‍ നഷ്ടമാകുന്നവരുടെ എണ്ണം ദിവസം ചെല്ലുംതോറും കൂടി വരികയാണ്. കണക്കുകള്‍ പ്രകാരം കേരളത്തില്‍ മനുഷ്യ ജീവനെടുക്കുന്നതില്‍ മുന്‍പന്തിയില്‍ പാമ്പുകളാണ്.
വനംവകുപ്പിന്റെ കണക്ക് പ്രകാരം 2011 മുതല്‍ 2025 വരെ 1,158 പേര്‍ പാമ്പുകടിയേറ്റ് മരിച്ചു. ആന, കാട്ടുപന്നി എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്. ആന- 290, കാട്ടുപന്നി- 69, കടുവ- 12, കാട്ടുപോത്ത്- 17, മറ്റുള്ളവ- 17 എന്നിങ്ങനെയാണ് മരണസംഖ്യ.അഞ്ചുവര്‍ഷത്തിനകം പാമ്പുകടി മരണം പൂര്‍ണമായി ഇല്ലാതാക്കാനുള്ള ദൗത്യത്തിലാണ് വനംവകുപ്പ്. 'സര്‍പ്പ മിഷന്‍' ആപ്പ് വളരെയധികം ഗുണം ചെയ്തിട്ടുണ്ട്.
പാമ്പുകളെ കണ്ടാല്‍ പൊതുജനങ്ങള്‍ക്ക് വിവരം നല്‍കാനും അംഗീകാരമുള്ളവരെത്തി പിടികൂടാനും സഹായിക്കുന്നതാണ് സര്‍പ്പ. പദ്ധതിയില്‍ അരലക്ഷം പാമ്പുകളെ പിടികൂടി കാട്ടില്‍ വിട്ടു. 123പേര്‍ പാമ്പുകടിയേറ്റ് മരിച്ച 2019ലാണ് സര്‍പ്പ നടപ്പാക്കിയത്. 2024- 25ല്‍ 34 പേരും 2025 ആഗസ്റ്റ് വരെ ആറുപേരുമാണ് പാമ്പുകടിയേറ്റ് മരിച്ചത്.സര്‍പ്പ ഭാവി ദൗത്യങ്ങള്‍? പാമ്പ് വിഷ പ്രതിരോധമരുന്ന് ആഭ്യന്തരമായി നിര്‍മ്മിക്കുക, എല്ലാ ആശുപത്രികളിലും ലഭ്യമാക്കുക? സ്‌കൂളുകളില്‍ സര്‍പ്പപാഠം ഉള്‍പ്പെടുത്തി ബോധവത്കരണം? പാമ്പുകടിയേറ്റുള്ള മരണം സമ്പൂര്‍ണമായി ഇല്ലാതാക്കുക എന്നതാണ്.
സ്വയം ചികിത്സ അരുതെനന്ന നിര്‍ദേശം അടക്കം വിദഗ്ധര്‍ നല്‍കാറുണ്ട്. പാമ്പ് കടിയേറ്റാല്‍ സ്വയം ചികിത്സ അരുത്. ടൂര്‍ണിക്യൂട്ട് കെട്ടുകയോ, ഐസ് പുരട്ടുകയോ, വിഷം ശ്വസിക്കുകയോ ചെയ്യരുത്. ഇത് പ്രശ്‌നം കൂടുതല്‍ വഷളാക്കും. ഏറ്റവും നല്ല മാര്‍ഗം ആ വ്യക്തിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയി ഒരു ആന്റി-വെനം ഇഞ്ചക്ഷന്‍ എടുക്കുക എന്നതാണ്.
ഇന്ത്യയില്‍ പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരാന്‍ കാരണം കാലാവസ്ഥാ വ്യതിയാനം അടക്കം കാരണമാണ്. കാലാവസ്ഥാ വ്യതിയാനം മൂലം മഴയും വെള്ളപ്പൊക്കവും മൂലം പാമ്പുകള്‍ പുതിയ പ്രദേശങ്ങളിലേക്ക് എത്തുകയാണ് ചെയ്യുന്നുണ്ട്. പാമ്പിനെ കണ്ടയുടനെ പരിഭ്രാന്തരാകുന്നതും ആശയക്കുഴപ്പത്തിലാകുന്നതും ഉത്കണ്ഠാകുലരാകുന്നതും വളരെ അപകടകരമാണ്. നിങ്ങള്‍ ഭയന്ന് ഉച്ചത്തില്‍ നിലവിളിച്ചാലും അലറി ഓടിയാലും പാമ്പ് ആശയക്കുഴപ്പത്തിലാകും. ഇന്ത്യയിലെ 70 ശതമാനം പാമ്പുകടികളും അത്തരം ഭയം മൂലമാണ്. നിങ്ങള്‍ ശാന്തമായും സ്ഥിരതയോടെയും നില്‍ക്കുകയാണ് വേണ്ടത്.
വടികൊണ്ട് പാമ്പിനെ കൊല്ലാനോ പിടിക്കാനോ ശ്രമിക്കരുത്. ഭയം കാരണം പലരും വടികൊണ്ടോ മറ്റ് വസ്തുക്കള്‍ കൊണ്ടോ അടിക്കാന്‍ ശ്രമിക്കുന്നു. ഇത് ചെയ്യരുത്. അങ്ങനെ ചെയ്യുന്നത് പാമ്പിനെ കൂടുതല്‍ കോപിപ്പിക്കുകയേയുള്ളൂ. ഇന്ത്യയില്‍, 50 ശതമാനം പാമ്പുകടിയേറ്റതും വടികൊണ്ട് അടിക്കാന്‍ ശ്രമിക്കുന്നതുകൊണ്ടാണെന്നാണ് പഠനങ്ങള്‍.




