- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
തിരക്കേറിയ റോഡിലൂടെ മുന്നോട്ട് പോകുന്ന കാർ; പൊടുന്നനെ സൈഡ് മിററിൽ അസാധാരണ ചലനം; മിറർ കവറിൽ നിന്ന് പുറത്തുവരാൻ ശ്രമിക്കുന്ന കുഞ്ഞൻ അതിഥി; ആ അപ്രതീക്ഷിത കാഴ്ച കണ്ട് ഞെട്ടി ഡ്രൈവറും യാത്രക്കാരും; പിന്നീട് സംഭവിച്ചത്
നാമക്കൽ: സേലം ദേശീയ പാതയിൽ ഓടുന്ന കാറിന്‍റെ സൈഡ് മിററിൽ നിന്ന് ഒരു പാമ്പ് പുറത്തേക്ക് വരുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. തിരക്കേറിയ റോഡിലൂടെ വാഹനം ഓടിക്കുന്നതിനിടെയാണ് ഡ്രൈവർ സൈഡ് മിററിൽ അസാധാരണമായ ചലനം ശ്രദ്ധിച്ചത്. തുടർന്ന്, ഒരു പാമ്പ് മിററിന്‍റെ കവറിൽ നിന്ന് പുറത്തേക്ക് വരാൻ ശ്രമിക്കുന്നതായി ഡ്രൈവർ കണ്ടു.
ഈ അപ്രതീക്ഷിത കാഴ്ച കണ്ട് അമ്പരന്നെങ്കിലും, ഡ്രൈവർ കാർ ഓടിക്കുന്നതിനിടയിൽ തന്നെ പാമ്പ് പുറത്തേക്ക് വരാൻ ശ്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പകർത്തി. അദ്ദേഹത്തിന്‍റെ കാറിനെ മറികടന്നുപോയ ബൈക്ക് യാത്രക്കാരും പാമ്പിനെ കണ്ട് അമ്പരന്ന് തിരിഞ്ഞുനോക്കുന്നതായി വീഡിയോയിൽ കാണാം. ടുവില്‍ വഴിയാത്രക്കാര്‍ വിവരം നല്‍കിയതിനെ തുടർന്ന് രക്ഷാപ്രവര്‍ത്തകരെത്തി പാമ്പിനെ സുരക്ഷിതമായി പുറത്തെടുത്തെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
സംഭവത്തെ തുടർന്ന്, വന്യജീവി വിദഗ്ധർ വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. തണുപ്പുള്ളതോ മഴയുള്ളതോ ആയ സമയങ്ങളിൽ മൃഗങ്ങൾ ചൂടുള്ളതും സുരക്ഷിതവുമായ ഇടങ്ങൾ തേടി വാഹനങ്ങളിൽ കയറാൻ സാധ്യതയുണ്ട്. അതിനാൽ, യാത്ര പുറപ്പെടുന്നതിന് മുമ്പ് സൈഡ് മിററുകൾ, എഞ്ചിൻ കമ്പാർട്ട്‌മെന്‍റുകൾ, വീൽ ആർച്ചുകൾ തുടങ്ങിയ ഭാഗങ്ങൾ വിശദമായി പരിശോധിക്കണമെന്ന് അവർ നിർദ്ദേശിക്കുന്നു.
ഇത്തരം ചെറിയ മുൻകരുതലുകളിലൂടെ വലിയ അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു. വാഹനം ഓടിക്കുന്നതിന് മുമ്പ്, പ്രത്യേകിച്ച് തണുപ്പും മഴയുമുള്ള സമയങ്ങളിൽ, വാഹനത്തിൻ്റെ ബോണറ്റിനടിയിലും സൈഡ് മിററുകളിലും ശ്രദ്ധിച്ച് പരിശോധിക്കണമെന്ന് നിർദ്ദേശമുണ്ട്. ഈ ദൃശ്യങ്ങൾ വൈറലായതോടെ സമൂഹ മാധ്യമങ്ങളിൽ വിവിധ പ്രതികരണങ്ങളും ഉയർന്നു. ചിലർ ഡ്രൈവറുടെ സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും, ഇനിയുള്ള യാത്രകളിൽ കൂടുതൽ ശ്രദ്ധിക്കുമെന്നും അറിയിച്ചു.




