റിയോ: ലോകത്ത് പാമ്പുകള്‍ക്ക് മാത്രമായി ഒരു ദ്വീപുണ്ട്. അവിടെ പ്രവേശനം ലഭിക്കാത്തത് മനുഷ്യര്‍ക്ക് മാത്രമാണ്. ബ്രസീലിലാണ് ഇല്‍ഹ ഡ ക്വിമാഡ ഗ്രാന്‍ഡെ എന്ന ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. വന്‍ വിഷമുള്ള ആയിരക്കണക്കിന് ഇനം പാമ്പുകളാണ് ഇവിടെയുള്ളത്. പാമ്പുകളെ സംരക്ഷിക്കുന്നതിനായി ബ്രസീല്‍ സര്‍ക്കാര്‍ ഇവിടേക്ക് ആളുകള്‍ക്ക് പ്രവേശനം വലിക്കിയിരിക്കുകയാണ്. എന്നാല്‍ വര്‍ഷങ്ങള്‍ കടന്നു പോകുമ്പോള്‍ ഇവിടെ, പാമ്പുകളുടെ എണ്ണത്തില്‍ വന്‍ തോതിലുള്ള കുറവാണ് ഉണ്ടായിരിക്കുന്നത്.

വിലക്ക് ലംഘിച്ച് പലരും ഇവിടേക്ക് കടന്നു കയറുന്ന വേട്ടക്കാരും ആവാസ വ്യവസ്ഥയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് ഇവയുടെ വംശനാശത്തിന് കാരണമായി തീരുന്നതെന്നാണ് കരുതപ്പെടുന്നത്. ആരോഗ്യപരമായ പല ആവശ്യങ്ങള്‍ക്കും വേണ്ടി

അധികൃതര്‍ പാമ്പിന്‍ വിഷമെടുക്കുന്നതിനും മറ്റുമായി ഇവയെ പിടികൂടാറുണ്ട്. ഏതായാലും ഇവയുടെ നിലനില്‍പ്പിനായി നിരവധി കാര്യങ്ങളാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

ബ്രസീലിലെ സാവോ പോളോ തീരത്ത് നിന്ന് ഏകദേശം 33 കിലോമീറ്റര്‍ അകലെ 106 ഏക്കര്‍ വിസ്തൃതിയില്‍ സ്ഥിതി ചെയ്യുന്ന പാറക്കെട്ടുളുള്ള

ഒരു മേഖലയാണ് ഇല്‍ഹ ഡ ക്വിമാഡ ഗ്രാന്‍ഡെ. എല്ലാവരും ഇതിനെ പാമ്പുകളുടെ ദ്വീപ് എന്നാണ് വിളിക്കുന്നത്. രണ്ടായിരം മുതല്‍ നാലായിരം വരെ അണലിപ്പാമ്പുകള്‍ ഇവിടെയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. മറ്റ് പല പാമ്പുകളേക്കാള്‍ അഞ്ചിരട്ടി വിഷം ഇതിനുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്.

1920 മുതല്‍ തന്നെ പൊതുജനങ്ങള്‍ക്ക് ഇവിടെ പ്രനവേശനമില്ല. ഇവിടെ സ്ഥിതി ചെയ്യുന്ന ലൈറ്റ്ഹൗസിന്റെ അറ്റപ്പണികള്‍ക്കായി വരുന്ന ജീവനക്കാര്‍ പോലും ഡോക്ടറിനെയും പാമ്പ് കടിയേറ്റാല്‍ നല്‍കേണ്ട മരുന്നുമായിട്ടാണ് എത്തുന്നത്. ഇവിടെ എത്തുന്ന ദേശാടന പക്ഷികളെ പാമ്പുകള്‍ ആഹാരമാക്കുന്നതും പതിവാണ്. ഇവിടെയുള്ള ഉഗ്രവിഷമുള്ള പാമ്പുകളുടെ കടിയേറ്റാല്‍ മരണം ഉറപ്പാണ്.

ആളുകള്‍ ഇങ്ങോട്ട് പ്രവേശിക്കാത്തത് ദുരന്തവാര്‍ത്തകള്‍ ഒന്നും ഇവിടെ സംഭവിക്കാറില്ല. ഇവിടെയുള്ള പാമ്പുകള്‍ക്ക് ഒന്നിന് മുപ്പതിനായിരം ഡോളര്‍ വരെ കള്ളക്കടത്തുകാര്‍ വിലയിട്ടിരുന്നു എങ്കിലും ആരും അതിനായി ഇങ്ങോട്ട് പ്രവേശിക്കാന്‍ ധൈര്യം കാട്ടിയിട്ടില്ല. സര്‍ക്കാര്‍ അംഗീകരിച്ച ഗവേഷകര്‍ക്ക് മാത്രമാണ് ഇവിടെ പ്രവേശനം അനുവദിച്ചിട്ടുളളത്.