- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഡിഎഫ് ഹർത്താലിന് ഓഫീസ് പൂർണമായും പൂട്ടിക്കിടന്നു; ജീവനക്കാർ അടുത്ത ദിവസമെത്തി ഹർത്താൽ ദിനത്തിലെ ഹാജർ രേഖപ്പെടുത്തി; കട്ടപ്പന കൃഷിഭവൻ ജീവനക്കാർക്കെതിരേ വിവരാവകാശ രേഖയുമായി സാമൂഹിക പ്രവർത്തകന്റെ പരാതി
കട്ടപ്പന: ഹർത്താൽ ദിനത്തിൽ ഹാജരാകാതിരുന്ന കൃഷിഓഫീസിലെ ജീവനക്കാർ പിറ്റേന്ന് വന്ന് തലേ ദിവസത്തെ ഹാജർ രേഖപ്പെടുത്തിയെന്ന പരാതിയുമായി സാമൂഹിക പ്രവർത്തകൻ. വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിൽ പരാതി മേലധികാരികൾക്ക് നൽകി. കഴിഞ്ഞ നവംബർ 28ന് നടന്ന യുഡിഎഫ് ഹർത്താലിനെ തുടർന്ന് പൂട്ടിയിട്ടിരുന്ന കട്ടപ്പന കൃഷിഭവനിലെ ജീവനക്കാർ അടുത്ത ദിവസം ഓഫീസിലെത്തി തലേദിവസത്തെ ഹാജർ രേഖപ്പെടുത്തിയതായിട്ടാണ് വിവരാവകാശ രേഖ ലഭിച്ചത്.
ഹർത്താൽദിവസം ഓഫീസ് പൂർണമായും അടച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ജനശക്തി സംസ്ഥാന കമ്മറ്റി അംഗം റോയി ജോർജ് സ്ഥാപനത്തിലെ ഹാജർബുക്കിന്റെ പകർപ്പ് വിവരാവകാശനിയമ പ്രകാരം ആവശ്യപ്പെട്ടു. ഹാജർബുക്ക് പരിശോധിച്ചപ്പോൾ 28ന് കാഷ്വൽ ലീവിലായിരുന്ന ഒരു ഉദ്യോഗസ്ഥൻ ഒഴികെ മറ്റു മുഴുവൻ പേരും ഹാജർ മാർക്കു ചെയ്തിരിക്കുന്നതായി ക.ണ്ടെത്തുകയായിരുന്നു.
അതേ തുടർന്ന് ഓഫീസിൽ ഹാജരാകാതെ അനധികൃതമായി ഹാജർ രേഖപ്പെടുത്തിയ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൃഷി അസി.ഡയറക്ടർക്ക് റോയി പരാതി നൽകിയിരിക്കുകയാണ് . അടച്ചിട്ടിരുന്ന ഓഫീസിന്റെ ചിത്രം സഹിതമാണ് പരാതി നൽകിയിരിക്കുന്നത്.
ഹൈറേഞ്ചിലെ മിക്ക ഓഫീസുകളിലെയും സ്ഥിതി ഇതുതന്നെയാണ് .കട്ടപ്പന നഗരസഭയിൽ ഇത്തരത്തിൽ അനധികൃതമായി ഹാജർ രേഖപ്പെടുത്തിയ സംഭവത്തിൽ ജനശക്തി നൽകിയ പരാതിയിൽ നാല് നഗരസഭ ജീവനക്കാർക്കെതിരെ ഓംബുഡ്സ്മാന്റെ നിർദ്ദേശാനുസരണം കഴിഞ്ഞ ഡിസംബറിൽ നിയമ നടപടിസ്വീകരിച്ചിരുന്നു. കട്ടപ്പനയിലെ പല ഓഫീസുകളിലെയും ജീവനക്കാർ വെള്ളിയാഴ്ച ഉച്ചയോടെ ഓഫീസ് കാലിയാക്കുന്നതായും പിന്നീട് തിങ്കളാഴ്ച ഉച്ചക്കു ശേഷമോ ചൊവ്വാഴ്ചയോ ആണ് ഓഫീസിലെത്തുന്നതെന്നും ആരോപണം ഉണ്ട്
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്