- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു മനുഷ്യന് ഇങ്ങനെയൊക്കെ മാറാന്‍ കഴിയുമോ? കേള്‍വിക്കാരുടെ ചോദ്യങ്ങള്‍ക്ക് മുന്പില് വിയര്‍ത്ത് സന്ദീപ് വാര്യര്‍; പ്രമുഖരുടെ പ്രഭാഷണം ഉള്‍പ്പെടുത്തിയുള്ള സൂര്യ ഫെസ്റ്റിവലില്‍ ചോദ്യശരങ്ങള്‍ നേരിട്ട് മുന്‍ ബിജെപി നേതാവ്; ഇന്ന് ഷാജന്‍ സ്‌കറിയയുടെ പ്രഭാഷണം
തിരുവനന്തപുരം: സൂര്യ ഫെസ്റ്റിവലിലെ സംവാദ വേദിയില്‍ എത്തിയ കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ക്ക് നേരെ ചോദ്യശരങ്ങളുമായി സദസ് സജീവമായത് സോഷ്യല്‍ മീഡിയാ ചര്‍ച്ചകളിലേക്ക്. സന്ദീപിന്റെ പാര്‍ട്ടി മാറ്റത്തെ വിമര്‍ശിച്ചുകൊണ്ടായിരുന്നു പലരുടെയും ചോദ്യങ്ങള്‍. ഒരു മനുഷ്യന് ഇങ്ങനെയും മാറാന്‍ കഴിയുമോ എന്നും, അടുത്ത തവണ ഏത് പാര്‍ട്ടിയുടെ ആളായി വരുമെന്നും പലരും ചോദിച്ചു. എല്ലാ ചോദ്യങ്ങള്‍ക്കും സന്ദീപ് വാര്യര്‍ മറുപടി പറയുകയും ചെയ്തു. എന്നാല്‍ പല ചോദ്യങ്ങള്‍ക്ക് മുന്നിലും സന്ദീപ് വിയര്‍ത്തു. ഈ സംവാദ പരമ്പരയില്‍ ഇന്ന് മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ പ്രഭാഷണമാണ്. പ്രേക്ഷകരുമായി സംസാരിക്കുകയും ചെയ്യും.
സന്ദീപ് വാര്യരുചെ പ്രസംഗവും ചര്‍ച്ചയും സോഷ്യല്‍ മീഡിയിയില്‍ ചര്‍ച്ചയാണ്. പരിപാടി ഏല്‍ക്കുന്ന സമയത്ത് തന്റെ രാഷ്ട്രീയം എന്തായിരുന്നോ ആ രാഷ്ട്രീയ നിലപാടല്ല ഇപ്പോള്‍ ഉള്ളത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു സന്ദീപ് പ്രസംഗം ആരംഭിച്ചത്. പിന്നീട് പഴയ പാര്‍ട്ടിയെ വിമര്‍ശിച്ചും പുതിയ തട്ടകത്തെ പുകഴ്ത്തിയും ആദ്യത്തെ അരമണിക്കൂര്‍ പ്രസംഗം. ഏതെങ്കിലും ഒരു പാര്‍ട്ടി ഇല്ലാതായി തീരണമെന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. നല്ല ജനാധിപത്യത്തിന് നല്ല ബിജെപിയും, നല്ല കോണ്‍ഗ്രസും, നല്ല സിപിഎമ്മും ഉണ്ടാകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് സന്ദീപ് പറഞ്ഞു.
ബിജെപി പറയുന്നതെല്ലാം നുണയും കോണ്‍ഗ്രസ് പറയുന്നത് മാത്രമാണ് ശരിയുമെന്ന പുതിയ നയത്തിലൂടെ ജനങ്ങളെ പറ്റിക്കുന്നതിന് ഒരു പരിധിയില്ലേ എന്ന ചോദ്യത്തിന്, കള്ളവും സത്യവും ഓരോരുത്തരുടെയും ദൃഷ്ടിലുള്ളതാണെന്നും, ആപേക്ഷികമാണെന്നുമായിരുന്നു സന്ദീപിന്റെ മറുപടി. പലപ്പോഴും അഭിപ്രായങ്ങള്‍ തനിക്ക് പ്രകടിപ്പിക്കാന്‍ കഴിയാതെ പോയിട്ടുണ്ട് എന്നത് വസ്തുതയാണ്. അത് അംഗീകരിക്കുന്നു. താന്‍ പറഞ്ഞ കാര്യങ്ങള്‍ ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും യുഡിഎഫിന് അനുകൂലമായിട്ടുള്ള വോട്ടായി മാറിയിട്ടുണ്ടെങ്കില്‍ അവിടെ തന്റെ നിലപാട് ജനങ്ങള്‍ അംഗീകരിച്ചതായാണ് കരുതുന്നതെന്ന് സന്ദീപ് പറഞ്ഞു.
അടുത്ത ചോദ്യം കുറച്ചു കൂടി കടന്നാക്രമിച്ചുകൊണ്ടുള്ളതായിരുന്നു. ഒരു മനുഷ്യന്‍ ഇങ്ങനേയും മാറുമോ? എന്തൊക്കെയാണ് ഈ പറഞ്ഞത്? അടുത്ത സൂര്യ ഫെസ്റ്റിവലില്‍ ഏത് പാര്‍ട്ടിയുടെ ആളായി വരുമെന്ന് കൂടി പറയൂ? ഉത്തരം വന്നു, ''ജനാധിപത്യ ബോധമില്ലാത്ത ബിജെപിയുടെ പല ആളുകള്‍ക്കും അത് അംഗീകരിക്കാന്‍ മാനസികമായി ഇപ്പോഴും വിഷമമുണ്ട് എന്നുള്ളത് സത്യമാണ്. എന്നോടുള്ള സ്‌നേഹം കൊണ്ടാകാം അത്. ആ സ്‌നേഹം ഇപ്പോള്‍ പലര്‍ക്കും ദേഷ്യമായി മാറിയിരിക്കുകയാണ്. അത് തിരിച്ച് സ്‌നേഹത്തിലേക്ക് വഴിമാറുക തന്നെ ചെയ്യും''-ഇതായിരുന്നു സന്ദീപിന്റെ മറുപടി. പക്ഷേ ചോദിച്ച ചോദ്യത്തിന് കൃത്യമായ മറുപടി വന്നില്ലെന്ന അഭിപ്രായവും സജീവം.