- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റക്ക് കാൽനടയായി പോകുന്ന സ്ത്രീകളെ നോട്ടമിടും; ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ചാടി വീഴും; ഉടുമുണ്ട് ഊരി സ്ത്രീകളുടെ മുഖം മറച്ച് ക്രൂരമായി പീഡിപ്പിക്കും; കൊടുമ്പ് വിഷ്ണു എന്ന സ്ഫടികം വിഷ്ണു അറസ്റ്റിൽ; വിഷ്ണുവിന്റെ ഇരകളായത് നിരവധി സ്ത്രീകളെന്ന് സൂചന
പാലക്കാട്: തനിച്ചു സഞ്ചരിക്കുന്ന സ്ത്രീകളെ ഉന്നമിട്ട് ആക്രമിക്കുന്നത് പതിവാക്കിയ ക്രിമിനൽ പിടിയിൽ. സ്വന്തം ഉടുമുണ്ട് ഊരി സ്ത്രീകളുടെ മുഖംമറച്ച് ക്രൂരമായി പീഡിപ്പിക്കുന്ന ആളാണ് പിടിയിലായത്. സ്ഫടികം വിഷ്ണുവെന്ന കൊടുമ്പ് സ്വദേശി വിഷ്ണുവാണ് പിടിയിൽ. ഇയാൾ പീഡിപ്പിച്ച വീട്ടമ്മയുടെ പരാതിയിലാണ് പാലക്കാട് സൗത്ത് പൊലീസ് ഇയാളെ പിടികൂടിയത്.
ജോലികഴിഞ്ഞ് വൈകുന്നേരം സ്ത്രീകൾ വീട്ടിലേക്ക് പോകുന്ന വഴി വിഷ്ണു നിരീക്ഷിക്കും. കാൽനടയായി യാത്ര ചെയ്യുന്നവരെ പിന്തുടരും. ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ആക്രമിക്കും. സ്വന്തം ഉടുമുണ്ട് അഴിച്ച് സ്ത്രീകളുടെ പിന്നാലെയെത്തി മുണ്ട് മുഖത്തേക്ക് ചുറ്റി ആളെ മനസ്സിലാക്കാൻ പറ്റത്ത സാഹചര്യമൊരുക്കി കുറ്റിക്കാട്ടിലേക്ക് മാറ്റി ലൈംഗികമായി പീഡിപ്പിക്കുകയാണ് പ്രതി ചെയ്യുന്നത്. സമാന രീതിയിൽ ഇയാൾ നിരവധി പീഡനങ്ങൾ നടത്തിയതായിട്ടാണ് പൊലീസ് പറയുന്നത്.
മാനഹാനി ഭയന്ന് പലരും സംഭവം പുറത്ത് പറയാറില്ല. സ്ഫടികം സിനിമയിലെ ശൈലി പിന്തുടരുന്നതിനാൽ സ്ഫടികം വിഷ്ണു എന്ന പേരിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ ദിവസം കൊടുമ്പ് സ്വദേശിനിയുടെ നേർക്കും അതിക്രമം നടത്തി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിഷ്ണു പിടിയിലായത്. എന്നാൽ കൃത്യമായ സൂചനകൾ ലഭിച്ചതോടെ പൊലീസ് വിഷ്ണുവിനെ പിടികൂടുകയായിരുന്നു. ഇതേ രീതിയിൽ ഒരുപാട് സ്ത്രീകൾ ഇയാളുടെ അക്രമത്തിനിരയായതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പാലക്കാട് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
വിഷ്ണു പിടിയിലായ വിവരം അറിഞ്ഞ് പലരും പരാതിയുമായി വരുന്നുണ്ടെന്നും പൊലീസ് പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ