തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു സിവിൽ സർവീസ് അക്കാദമി സംഘടിപ്പിച്ച പരിശീലന ക്ലാസിൽ എ.ഡി.ജി.പി എസ് ശ്രീജിത് നടത്തിയ പരാമർശത്തെ ചൊല്ലി സൈബറിടത്തിൽ വിവാദം. ഒരുകാലത്ത് കേരളത്തിലെ പ്രബല സമുദായം നായന്മാരാണാണെന്നും മറ്റു സമുദായങ്ങൾ അവരുടെ രീതികൾ പകർത്തുകയായിരുന്നു എന്നും നരവംശ ശാസ്ത്രവും ചരിത്രവും ഓർമ്മിപ്പിച്ചു പറഞ്ഞതാണ് ചിലർ വിവാദമാക്കിയിരിക്കുന്നത്.

ക്ലാസിൽ പങ്കെടുത്ത മുസ്ലിം വിദ്യാർത്ഥിയുടെ പേരു വിളിച്ച്, മുസ്ലിംകൾക്ക് എവിടെയാ തറവാട് എന്നും ചോദിക്കുന്നത് അടക്കമുള്ള വീഡിയോ സൈബറിടത്തിൽ പ്രചിരിക്കുന്നുണ്ട്. യു.പി.എസ്.സി കേരള യൂട്യൂബിൽ പങ്കുവച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ ചില ഭാഗങ്ങൽ വെട്ടിമാറ്റിക്കൊണ്ടാണ് പ്രചരിക്കുന്നത്. ശ്രീജിത്ത് ഐപിഎസ് സമുദായം പറയുകയാണെന്ന വിധത്തിലാണ് പ്രചരണം. സൈബറിടത്തിൽ ശ്രീജ്ജ് പറഞ്ഞ വാക്കുകൾ അടർത്തിയെടുത്താണ് അദ്ദേഹത്തിനെതിരെ പ്രചരണം നടക്കുന്നത്. ആ വാക്കുകൾ ഇങ്ങനെയാണ്:

'മുസ്ലിംകൾക്ക് (പെൺകുട്ടിയുടെ പേരു പറഞ്ഞ്) എന്നാടോ തറവാട് വന്നത്. ഇസ്ലാമല്ലേ? നിനക്ക് എവിടെയാ തറവാട്. തറവാട് എന്നത് നായർ കൺസപ്റ്റാണ്. നമ്പൂതിരിയാണ് ഡോമിനന്റ് കാസ്റ്റ് എന്നുവച്ചാൽ ഇല്ലം എന്നും മന എന്നുമാണ് പറയുക. ഇപ്പോൾ ആശാരിമാരും ഈഴവന്മാരും തറവാട് എന്നു പറയും. നിങ്ങൾക്ക് (മുസ്ലിം പെൺകുട്ടിയോട്) ജാതിയില്ല എന്നറിയുമോ? പ്രവാചകന് ജാതി ഉണ്ടായിരുന്നോ? ഇല്ല. പക്ഷേ, ഇവർ എന്തു ചെയ്തു എന്നറിയുമോ? ഇവിടെ ഒരു പ്രത്യേക ജാതിയുടെ ഭാഷകളും സംജ്ഞകളും മാത്രം ഉപയോഗിക്കുന്നു. അതാണ് ഡോമിനന്റ് കാസ്റ്റിന്റെ പ്രത്യേകത. അങ്ങനെ ലോകത്ത് മെട്രിയാർക്കൽ രീതിയിൽ ജീവിക്കുന്ന ഒരു സമുദായത്തിനെ ഡോമിനന്റ് കാസ്റ്റ് ആക്കിയിട്ടുള്ള ഒരേയൊരു ഭൂപ്രദേശമേ ഉള്ളൂ ലോകത്ത്. അത് കേരളമാണ്'- ശ്രീജിത്ത് പറഞ്ഞു.

നായന്മാരുടെ രീതികൾ മറ്റു സമുദായങ്ങൾ പകർത്തിയതിനെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെ: 'മരുമക്കത്തായത്തിൽ വിശ്വസിക്കുന്ന എല്ലാവരെയും ട്രൈബൽസായിട്ടാണ് ലോകത്ത് എല്ലായിടത്തും കണക്കാക്കുന്നത്. അവർ അപരിഷ്‌കൃതരും അധകൃതരുമാണ്. അതിന് വ്യത്യാസമുള്ള ഒരേയൊരു ഭൂപ്രദേശം ലോകത്തുള്ളത് കേരളമാണ്. ഇവിടുത്തെ നായന്മാരാണ്. ഡോമിനന്റ് കാസ്റ്റ് എന്നൊരു കൺസപ്റ്റുണ്ട്, ആന്ത്രപോളജിയും സോഷ്യോളജിയിലും ഒക്കെ. ഇവിടുത്തെ ഡോമിനന്റ് കാസ്റ്റ് ആരാ? ഡോമിനന്റ് കാസ്റ്റിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നറിയാമോ? അവരുടെ രീതികളാണ് ഇതരസമുദായങ്ങൾ പകർത്തുക.' - അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീജിത്തിന്റെ വാക്കുകൾ അടർത്തിമാറ്റിയാണ് ഇപ്പോൾ അദ്ദേഹം മഹാ അപരാധം ചെയ്തുവെന്ന വിധത്തിൽ പ്രചരിപ്പിക്കുന്നത്. ശ്രീജിത്തിന്റെ വീഡിയോ പങ്കുവച്ച് നിരവധി പേരാണ് നായർ അടക്കമുള്ള വിവിധ സമുദായങ്ങളുടെ ചരിത്രത്തെ കുറിച്ച് ചർച്ച ചെയ്യുന്നത്. പൊലീസ് ഉദ്യോഗസ്ഥൻ ജാതീയത വിളമ്പുകയാണ് എന്നുമൊകകെയാണ് ആരോപണം. എന്നാൽ, ശ്രീജിത്ത് സിവിൽ സർവീസ് അക്കാദമിയിൽ ക്ലാസെടുത്തത് ഏത് വിഷയത്തെ അധികരിച്ചാണ് എന്ന് പരിശോധിച്ചാൽ വിഷയത്തിലെ വിവാദം അനാവശ്യമാണെന്ന് വ്യക്തമാകും.

ആന്ത്രപ്പോളജി(നരവംശ ശാസ്ത്രത്തെ) കുറിച്ചും അതിലെ ഡൊമിനന്റ് കാസ്റ്റ് തിയറിയെ കുറിച്ചുമാണ് ശ്രീജിത്ത് ക്ലാസെടുത്തത്. ഇതിൽ ഇന്ത്യൻ സാമൂഹ്യ ശാസ്ത്ജ്ഞൻ ഡോ. എം എൻ ശ്രീനിവാസ് അകെ എന്ന മൈസൂർ നരസിംഹാചാർ ശ്രീനിവാസ് അവതരിപ്പിച്ച തിയറിയാമ് ഡൊമിന്റ് കാസ്റ്റ് തിയറി. ഇതേക്കുറിച്ചായിരുന്നു ശ്രീജിത്ത് ക്ലാസെടുത്തത്. ഈ തിയറി അനുസരിച്ച് സമൂഹത്തിൽ സ്വാധീനം ചെലുത്തിയ സാമുദായി രീതികളെ കുറിച്ചാണ് ക്ലാസിൽ ശ്രീജിത്ത് തറവാട് ഉദാഹരിച്ചു കൊണ്ട് പരാമർശിച്ചത്.

ഒരു കാസ്റ്റ് ഡോമിനന്റ് കാസ്റ്റ് ആകുന്നതിന് ചില മാനദണ്ഡങ്ങളും പറയുന്നുണ്ട്. അത് ജനസംഖ്യയിലെ സാന്നിധ്യത്തിനൊപ്പം സമൂഹത്തിലെ സാമ്പത്തിക സ്വാധീനവും വിഭ്യാഭ്യാസ മേഖലയിലെ സ്വാധീനവും രാഷ്ട്രീയ സ്വാധീനവും അടക്കം പരിഗണിക്കാറുണ്ട്. ഉദ്യോഗസ്ഥ രംഗത്ത് അടക്കം മുൻകാലങ്ങളിൽ നായർ വിഭാഗത്തിൽ പെട്ടവരായിരുന്നു മുന്നിൽ. വിദേശ രാജ്യങ്ങളിൽ ആദ്യകാലത്ത് ജോലി നേടിയവരിൽ പലരും നായർ വിഭാഗത്തിൽ പെട്ടവരായിരുന്നു. ഇതെല്ലാം ഓർമ്മിച്ചു കൊണ്ട് ക്ലാസിൽ ശ്രീജിത്ത് വിഷയം പറഞ്ഞത്. എന്നാൽ ക്ലാസ്മുറിക്ക് പുറത്തേക്ക് കാര്യങ്ങൽ പോയതോടെ കാര്യങ്ങൾ പുലിവാലായി എന്നതാണ് വസ്തുത.