- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിനെ അവശനിലയില്‍ കാണുന്നത് വരെ ഞാന്‍ അവള്‍ക്കൊപ്പമാണ് നിന്നത്; കേസിനെ കുറിച്ച് പഠിച്ചും അന്വേഷിച്ചും പലതും ബോധ്യമായതോടെ മനസിലായത് ദിലീപ് നിരപരാധിയാണെന്ന കാര്യം! ശ്രീലേഖയുടെ ഈ വെളിപ്പെടുത്തല്‍ കോടതി കയറുന്നു; മുന്‍ ഡിജിപിക്കെതിരെ അതിജീവിതയുടെ നിയമ പോരാട്ടം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡി.ജി.പി ആര്‍ ശ്രീലേഖയ്‌ക്കെതിരെ അതിജീവിത നിയമപോരാട്ടത്തിന്. കേസില്‍ ദിലീപിനെതിരെ തെളിവില്ലെന്ന ശ്രീലേഖയുടെ പരാമര്‍ശത്തിനെതിരെ അവര്‍ വിചാരണ കോടതിയില്‍ ഹര്‍ജി നല്‍കി. കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാണ് അതിജീവിത ആവശ്യപ്പെടുന്നത്. ശ്രീലേഖ ദിലീപിന് അനുകൂലമായി നടത്തിയ പരാമര്‍ശങ്ങള്‍ കേസ് അട്ടിമറിക്കുമെന്ന വിലയിരുത്തലിലാണ് അതിജീവിത. നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം തുടങ്ങാനിരിക്കേയാണ് ശ്രീലേഖയ്‌ക്കെതിരെ ഹര്‍ജിയുമായി അവര്‍ വിചാരണക്കോടതിയെ സമീപിച്ചിരിക്കുന്നത്.
പൊലീസ് കള്ളത്തെളിവുകള്‍ ഉണ്ടാക്കി എന്ന ആരോപണത്തിലാണ് ഹര്‍ജി. ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീലേഖ ആരോപണം ഉന്നയിച്ചത്. നേരത്തെ ശ്രീലേഖയും ദിലീപും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്തു വന്നിരുന്നു. തന്റെ യൂട്യൂബ് ചാനലിലും ദിലീപിന് അനുകൂലമായി ശ്രീലേഖ സംസാരിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിലെ തുടരമ്പേഷണം അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കെയാണ് സംസ്ഥാന പോലീസിലെ മുതിര്‍ന്ന ഡിജിപി ആയിരുന്ന ശ്രീലേഖ പോലീസ് കണ്ടെത്തലുകളെ തള്ളി രംഗത്തെത്തിയത്. പള്‍സര്‍ സുനി മുമ്പും നടിമാരോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും ജയിലില്‍നിന്ന് ദിലീപിന് കത്തയച്ചത് സുനിയല്ല, സഹതടവുകാരനാണെന്നുമാണ് അന്ന് അവര്‍ പറഞ്ഞത്.
പള്‍സര്‍ സുനിയും കൂട്ടരും ക്വട്ടേഷന്‍ സംഘങ്ങളാണോയെന്ന് തനിക്ക് ഇപ്പോഴും സംശയമുണ്ട്. ഇവര്‍ ചെയ്ത മുന്‍കാല പ്രവര്‍ത്തികള്‍ മുഴുവന്‍ സ്വയം കാശുണ്ടാക്കാനും ആളുകളെ ഭീഷണിപ്പെടുത്തി പണംതട്ടാനുമാണ്. കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷമാണ് പള്‍സര്‍ സുനി അയച്ചെന്ന് പറയുന്ന കത്ത് അടക്കമുള്ള കാര്യങ്ങള്‍ പുറത്തുവന്നത്. ഇതിന് പിന്നിലും ഗൂഢാലോചനയുണ്ടെന്നും ശ്രീലേഖ പറഞ്ഞിരുന്നു. കഴിഞ്ഞദിവസം അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. തന്നെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് തുറന്നുപരിശോധിച്ച കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നാണ് ഈ കത്തില്‍ അവര്‍ ആവശ്യപ്പെട്ടത്.
നടിയെ ആക്രമിച്ച സംഭവം നടക്കുമ്പോള്‍ ജയില്‍ മേധാവിയായിരുന്നു ശ്രീലേഖ. നേരത്തേയും ദിലീപിനെതിരേ കേസില്‍ തുടരന്വേഷണം ആരംഭിച്ച ഘട്ടത്തില്‍ ശ്രീലേഖ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഈ കേസില്‍ ദിലീപ് നിരപരാധിയാണെന്ന് തനിക്ക് ഉത്തമ ബോധ്യമുണ്ടെന്നും ഈ കേസ് തീരാന്‍ പോകുന്നില്ലെന്നും ദിലീപിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ളവരോട് നേരിട്ട് കാര്യം ബോധിപ്പിച്ചിരുന്നുവെന്നും ശ്രീലേഖ പറഞ്ഞിരുന്നു.
നടിയെ ആക്രമിച്ച കേസിലെ അന്തിമ വാദം ഇന്നാരംഭിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് അന്തിമഘട്ട വിചാരണ നടപടികള്‍ പുരോഗമിക്കുന്നത്. ഇന്നാരംഭിക്കുന്ന പ്രൊസിക്യൂഷന്‍ വാദം രണ്ടാഴ്ചക്കാലം നീണ്ടുനില്‍ക്കുമെന്നാണ് കരുതുന്നത്. ശേഷം കേസിലെ പ്രതിഭാഗം വാദം ആരംഭിക്കും. ജനുവരി മധ്യത്തോടെ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി കേസ് വിധി പറയാന്‍ മാറ്റിയേക്കും.
കേസില്‍ ദിലീപ് ഉള്‍പ്പടെ 9 പ്രതികളുണ്ട്. കേസില്‍ വിചാരണ നേരിടുന്ന എട്ടാം പ്രതിയാണ് ദിലീപ്. ബലാത്സംഗ ഗൂഡാലോചന കേസിലാണ് ദിലീപ് പ്രതിചേര്‍ക്കപ്പെട്ടത്. ക്വട്ടേഷന്റെ ഭാഗമായി ബലാത്സംഗ കുറ്റകൃത്യം നടപ്പാക്കിയ പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാം പ്രതി. 2017 ഫെബ്രുവരി 17-നാണ് കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍വെച്ച് നടി ബലാത്സംഗത്തിനിരയായത്. 2018 മാര്‍ച്ചിലാണ് കേസിലെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്. കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്ന് തവണ പരിശോധിക്കപ്പെട്ടത് വിവാദമായിരുന്നു.
ശ്രീലേഖയുടെ വിവാദ പരമാര്‍ശങ്ങള്‍ ഇങ്ങനെ
പീഡന കേസില്‍ പ്രതിയാക്കാന്‍ പൊലീസ് തെളിവുകള്‍ കെട്ടിചമച്ചെന്ന് മുന്‍ ഡിജിപിയും ജയില്‍ മേധാവിയായിരുന്നു ശ്രീലേഖ ഐപിഎസ് പറഞ്ഞിരുന്നു. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെയും ദിലീപിനെ അനുകൂലിച്ചതിന് ഏറെ പഴികേട്ട പൊലീസുകാരിയായിരുന്നു.അവര്‍. എന്നാല്‍ തന്റെ അതേ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായും ദിലീപ് ഇക്കാര്യത്തില്‍ നിരപരാധിയാണെന്നും തറപ്പിച്ച് പറയുകയാണ് അവര്‍. മുഖ്യമന്ത്രിയോട് അടക്കം ഇക്കാര്യം ബോധ്യപ്പെടുത്തിയെങ്കിലു അവര്‍ ആരും അത് അം?ഗീകരിച്ചില്ലെന്നും ശ്രീലേഖ പറയുന്നു.
ദിലീപിനെ അവശനിലയില്‍ കാണുന്നത് വരെ ഞാന്‍ അവള്‍ക്കൊപ്പമാണ് നിന്നത്. എന്നാല്‍ കേസിനെ കുറിച്ച് പഠിച്ചു, അന്വേഷിച്ചു പലതും ബോധ്യമായതോടെയാണ് എനിക്ക് മനസിലായത് ദിലീപ് നിരപരാധിയാണെന്ന കാര്യം. ഒരു ഡിജിപി തന്നെയാണ് ദിലീപിനെതിരെ നമ്മള്‍ തെളിവുകള്‍ ഉണ്ടാക്കിയെന്ന കാര്യം.ഒരു ഡിജിപി തന്നെയാണ് ദിലീപിനെതിരെ നമ്മള്‍ തെളിവുകള്‍ ഉണ്ടാക്കിയെന്ന കാര്യം വ്യക്തമാക്കിയത്. അവിശ്വസീനിയമായിരുന്നു അത്. മുഖ്യമന്ത്രിയെ ഉള്‍പ്പടെ ഇത് ബോധിപ്പു, ഞാന്‍ പറയുന്നത് ശരിയാണെന്ന് അവര്‍ക്ക് അറിയാമായിരുന്നിട്ടും അവരത് അം?ഗീകരിക്കാന്‍ തയാറായിരുന്നില്ല.
ദിലീപ് ഇതില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന ഉത്തമ ബോധ്യം എനിക്കുണ്ട്. ഞാന്‍ നേരിട്ട് അന്വേഷിച്ചും ചോദിച്ചും കണ്ടെത്തിയ വസ്തുതകളും അടിസ്ഥാനമാക്കിയാണ് പറയുന്നത്. ഈ കേസ് തീരാന്‍ പോകുന്നില്ല. ഇപ്പോള്‍ നാല് വര്‍ഷമായില്ലെ? ഇത് തീര്‍ന്നാല്‍ ചീട്ടുകൊട്ടാരം പോലെ കെട്ടിയയുര്‍ത്തിയതോടെ നിലപൊത്തും. പലരെയും അത് ബാധിക്കും. അതിന്റെ പുറകിലുള്ള ആള്‍ക്കാര് എന്താണ് ചെയ്തത് എങ്ങനെയാണ് ചെയ്തത് എന്ന് എനിക്കറിയാം. പക്ഷേ എനിക്ക് ഇത് പുറത്തുപറയാനാകില്ല. കാരണം ഞാന്‍ അന്വേഷണ സംഘത്തിന്റെ ഭാഗമല്ല. ഞാന്‍ വീഡിയോ എടുത്തപ്പോഴും ശ്രീലേഖയെ ഉടനെ അറസ്റ്റ് ചെയ്യും ദിലീപിന്റെ കേസില്‍ പ്രതിയാകും എന്നൊക്കെയായിരുന്നു ചില മാദ്ധ്യമങ്ങള്‍ പറഞ്ഞിരുന്നത്. എന്നിട്ട് എന്തായി അറസ്റ്റിലായോ? നടപടി സ്വീകരിച്ചോ?..ശ്രീലേഖ ചോദിച്ചു.