- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
500 രൂപയ്ക്ക് സംരംഭം തുടങ്ങി വിജയിച്ചു; ശ്രീലക്ഷ്മിയുടെ ഓണക്കിറ്റും സൂപ്പഹിറ്റ്; അയച്ചു നൽകുന്നത് തപാൽവഴി; അദ്ധ്യാപികയാകാൻ കൊതിച്ച ബി എഡ് കാരിയുടെ ജീവിതത്തിൽ സംഭവിച്ചത്; മലയാളികളുടെ അടുക്കളയിൽ ശ്രീലക്ഷ്മി ഇടം പിടിച്ചത് ഇങ്ങനെ
കൊച്ചി: ഇത്തവണ ഓണസദ്യയുണ്ടാക്കാൻ തയ്യാറെടുക്കുകയാണോ നിങ്ങൾ. ഗൃഹതുരത്വത്തിന്റെ ഓർമ്മകൾ ഉണർത്തുന്ന അതേ സദ്യ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് വിളമ്പാൻവിജയിച്ചു തയ്യാറായിക്കൊള്ളു. തനി നാടൻ ഉത്പന്നങ്ങളുമായി വനിത സംരംഭകയുടെ ഓണക്കിറ്റ് റെഡി. പൂർണമായും വീട്ടിൽ തയ്യാറാക്കിയ 13 കൂട്ടം സാധനങ്ങളാണ് കിറ്റിലുള്ളത്.
കായവറുത്തത്, ശർക്കരവരട്ടി, പാൽപയസ കിറ്റ്, പരിപ്പ് പായസക്കിറ്റ്, മുളകുപൊടി, മല്ലിപൊടി, സാമ്പാർപൊടി, മഞ്ഞൾപൊടി, രസംപൊടി, വടക്പുളി അച്ചാർ, നാരങ്ങ അച്ചാർ, വലിയ പപ്പടം തുടങ്ങിയവയുണ്ട്. അസംസ്‌കൃത വസ്തുക്കൾ ചേർക്കാതെ നൂറു ശതമാനവും പാരമ്പര്യമായ രീതിയിൽ തയ്യാറാക്കിയ ഉത്പന്നങ്ങൾ നാവിൽ രുചിയൂറും. ഓണക്കാലം നമ്മുടെ ഓർമകളെ പഴയകാലത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോകുമ്പോൾ നിങ്ങൾ എവിടെ ജോലി തിരക്കായാലും നാട്ടിൽ എത്താൻ സാധിക്കാത്തവർക്ക് ശ്രീലക്ഷ്മി എന്ന വനിത സംരംഭകയുടെ ഓണാക്കിറ്റ് ഗുണം ചെയ്യും.
കൊച്ചി കുണ്ടനൂരിൽ കലവറ ഫുഡ്‌പ്രോ ഡക്റ്റ് കമ്പനി നടത്തുകയാണ് ശ്രീലക്ഷ്മി. ബി എഡും... കഴിഞ്ഞ ശേഷം അദ്ധ്യാപിക ജോലി ലഭിക്കണമെങ്കിൽ 40 ലക്ഷം രൂപയാണ് ചോദിച്ചത്. ഏറെ സാമ്പത്തികബുദ്ധിമുട്ടുള്ള ശ്രീലക്ഷ്മി വെറും 500 രൂപ കൊണ്ട് തുടങ്ങിയ സംരംഭം ഇന്ന് വൻ വിജയിത്തിലെത്തി നിൽക്കുന്നു. ഒരു അദ്ധ്യാപകന് ഒരു മാസം കിട്ടുന്ന ശമ്പളം ഇപ്പോൾ തനിക്ക് കിട്ടുന്നുണ്ടെന്നു ശ്രീലക്ഷ്മി പറയുമ്പോൾ അ കണ്ണുകളിൽ നിശ്ചയദാർട്യത്തിന്റെ ആത്മവിശ്വാസത്തിന്റെയും തിളക്കമുണ്ടാകുന്നു. ഒരു പക്ഷെ ജോലി നോക്കി ഇരുന്നെങ്കിൽ എനിക്ക് ഒന്നും ചെയ്യാൻപറ്റില്ലായിരുന്നു എന്ന് പറയുന്ന ശ്രീലക്ഷ്മി വനിതകൾക്ക് ഒരു വലിയ മാതൃക കൂടിയാണ്.
സംരംഭകത്തിന്റെ വിജയത്തിനിടയിൽ ഓരോ ഭാഗ്യവും തന്റെ ജീവിതത്തിലെത്തി. സ്വന്തം കാലിൽ നിന്ന് വരുമാനം ഉണ്ടാക്കിയ ശേഷം വിവാഹം എന്നായിരുന്നു ശ്രീലക്ഷ്മിയുടെ ആഗ്രഹം. രണ്ടു വർഷം മുൻപ് ഒക്കൽ സ്വദേശി അജേഷ് അമ്പലപാടുമായി വിവാഹം കഴിഞ്ഞു. ഇപ്പോൾ എല്ലാകാര്യത്തിനും ഭർത്താവും അദ്ദേഹത്തിന്റെ കുടുംബവും പൂർണ പിന്തുണയാണ് നൽകുന്നത്.
തന്റെ അച്ചാർ പ്രോഡക്ടനൊപ്പം കഴിഞ്ഞ മൂന്നു വർഷമായി ഓണകിറ്റും തയ്യാറാക്കുന്നു. വാട്‌സ്ആപ്പ് വഴി ഓർഡർ സ്വീകരിക്കും. തപാൽ വഴിയാണ് വിറ്റഴിക്കുന്നത്. ആദ്യം തപാൽ വഴി വിറ്റഴിക്കാൻ തപാൽ വകുപ്പ് ജീവനക്കാർ മടികാട്ടിയെങ്കിലും തളരാതെ പോരാടിയ ശ്രീലക്ഷ്മി അതിനും പരിഹാരമുണ്ടാക്കി. പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട് പ്രത്യേക അനുമതി നേടിയെടുത്തു. പ്രിയപ്പെട്ടവർക്ക് ഓണസമ്മാനമായി ഓണക്കിറ്റ് നൽകാനും ചിലർ വിളിച്ചു ബുക്ക് ചെയ്യാറുണ്ട്. പ്രവാസികൾ അവരുടെ കുടുംബങ്ങളിലേക്ക് ഓണ കിറ്റ് അയക്കുന്നതും കലവറ വഴിയാണ്. പാവപെട്ട കുടുംബങ്ങൾക്കും സ്‌പോൺസർമാരുടെ സഹായത്താൽ ഓണാക്കിറ്റ് തപാൽ വഴി എത്തിക്കാൻ കഴിയുന്നത് വലിയൊരു നന്മയായി കാണുന്നു. അത്തരത്തിലുള്ള ഓർഡറുകളും ലഭിക്കുന്നുണ്ട്.
ഇപ്പോൾ ഇന്ത്യയിൽ എവിടെയും തന്റെ ഉത്പന്നങ്ങൾ കയറ്റി അയക്കാൻ കഴിയുന്നു. ഇതിനോടകം 130 കിറ്റുകൾ വിവിധ സംസ്ഥാനങ്ങളിൽ എത്തിച്ചു കഴിഞ്ഞു. ഗുജറാത്ത്. അസം, മേഖലയ, കർണാടക, ഒഡിഷയ, തുടങ്ങിയ സംസ്ഥാങ്ങളിലുള്ള മലയാളി കുടുംബങ്ങൾക്കാണ് ഓണകിറ്റ് കയറ്റി അയച്ചത്.
മലയാളികളുടെ തിരക്കേറിയ ജീവിതത്തിൽ ഒരു സഹായം ആകുവാനാണ് ശ്രീലക്ഷ്മി മായം ചേർക്കാതെ വിഭവങ്ങൾ ഉണ്ടാക്കിയത്. വീട്ടിൽ അമ്മയുടെ കൈകൊണ്ടുണ്ടാക്കുന്ന അതെ രുചിയും ഉറപ്പു നൽകുകയാണ്. തന്റെ ജീവിതത്തിൽ വിജയങ്ങൾ ഓരോന്നായി കൈയടക്കുമ്പോൾ ചെറിയ ഒരു വിഷമത്തിലാണ് ശ്രീ ലക്ഷ്മി ഇപ്പോൾ. കിറ്റ് നിർമ്മിച്ചത് കൂടുതൽ പേരിലേക്ക് എത്തിക്കാൻ കഴിയാത്തതിനാൽ ഇനിയും കിറ്റുകൾ ബാക്കിയാണ്. ഇന്നുകൂടി ഓർഡർ ചെയ്താൽ ഓണകിറ്റ് എത്തിക്കാനാകും. മിച്ചം വന്നാൽ വലിയ നഷ്ടമുണ്ടാകുമെന്നും ശ്രീലക്ഷ്മി പറയുന്നു. ഓർഡർ ചെയ്യുന്നതിനുള്ള നമ്പർ 6238144592 ഇതാണ്.
മറുനാടന് മലയാളി ബ്യൂറോ