- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.70 ശതമാനം വിജയം; 68,604 വിദ്യാർത്ഥികൾക്ക് ഫുൾ എപ്ലസ്; ഏറ്റവും കൂടുതൽ ജയം കണ്ണൂരിൽ; ഉപരിപഠനത്തിന് യോഗ്യത നേടിയത് 4,17,864 വിദ്യാർത്ഥികൾ; പാലാ, മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലകളിൽ നൂറു ശതമാനം വിജയം; വിജയ ശതമാനത്തിൽ ഏറ്റവും പിന്നിൽ വയനാട്; ഓൺലൈനായി ഫലം പരിശോധിക്കാം
തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.70 ആണ് വിജയശതമാനം. 2960 സെന്ററുകളിലായി 4,19,128 വിദ്യാർത്ഥികളാണ് ഇത്തവണ എസ്.എസ്.എൽ.സി റഗുലറായി പരീക്ഷയെഴുതിയത്. 4,17,864 കുട്ടികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 68,604 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. കഴിഞ്ഞതവണ ഇത് 44,363 പേരായിരുന്നു. വിഎച്ച്എസ്ഇ വിജയശതമാനം -99.9 ആണ്
നാളെ ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. കേരളത്തിലും ഗൾഫിലും ലക്ഷദ്വീപിലുമായി 4,19,128 വിദ്യാർത്ഥികളാണു ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. കഴിഞ്ഞ തവണ 99.26 ശതമാനമായിരുന്നു വിജയം. പാഠ്യേതര വിഷയങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് ഇത്തവണ ഗ്രേസ് മാർക്ക് നൽകിയിട്ടുണ്ട്. കോവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ട് അധ്യയന വർഷങ്ങളിലും ഗ്രേസ് മാർക്ക് നൽകിയിരുന്നില്ല.
ടി.എച്ച്.എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി. (ഹിയറിങ് ഇംപയേർഡ്), എസ്.എസ്.എൽ.സി. (ഹിയറിങ് ഇംപയേർഡ്), എ.എച്ച്.എസ്.എൽ.സി. എന്നീ പരീക്ഷകളുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിച്ചു. പരീക്ഷ നല്ല നിലയിൽ നടത്തിയ അദ്ധ്യാപക-അനധ്യാപകരേയും പരീക്ഷ എഴുതിയ വിദ്യാർത്ഥികളേയും മന്ത്രി അനുമോദിച്ചു
പരീക്ഷാഫലം വൈകിട്ട് നാല് മണി മുതൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പി.ആർ.ഡി. ലൈവ് മൊബൈൽ ആപ്പിലും വിവിധ വെബ്‌സൈറ്റുകളിലും ലഭിക്കും. എസ്.എസ്.എൽ.സി. ഫലമറിയാൻ കൈറ്റിന്റെ നേതൃത്വത്തിൽ www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിനുപുറമെ 'സഫലം 2023' എന്ന മൊബൈൽ ആപ്പും സജ്ജമാക്കിയിട്ടുണ്ട്.
എസ്എസ്എൽസി പ്രൈവറ്റ് വിജയ ശതമാനം 66.67മാണ്. വിജയശതമാനം കൂടിയ റവന്യൂ ജില്ല കണ്ണൂർ. വിജയശതമാനം 99.94. വിജയ ശതമാനം കുറഞ്ഞ റവന്യൂ ജില്ല വയനാട്, വിജയശതമാനം 98.41. വിജയശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല പാല, മൂവാറ്റുപുഴ. വിജയശതമാനം 100. വിജയശതമാനം കുറഞ്ഞ വിദ്യാഭ്യാസ ജില്ല വയനാട്. വിജയശതമാനം 98.41.
ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് ലഭിച്ച വിദ്യാഭ്യാസ ജില്ല- മലപ്പുറം (4,856). ഗൾഫ് മേഖലയിൽ 518 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 504പേർ ഉപരിപഠനത്തിന് യോഗ്യത നേടി (വിജയശതമാനം97.3). ഗൾഫിലെ നാല് സെന്ററുകൾക്ക് 100 ശതമാനം വിജയം ലഭിച്ചു. ലക്ഷദ്വീപിൽ പരീക്ഷ എഴുതിയ 289 വിദ്യാർത്ഥികളിൽ 283പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയശതമാനം 97.92. നാലു സെന്ററുകളിൽ 100 ശതമാനം വിജയം.
മലപ്പുറം ജില്ലയിലെ പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോട് ആണ് കൂടുതൽ കൂട്ടികൾ പരീക്ഷയെഴുതിയ സെന്റർ ഏറ്റവും കുറവ് കുട്ടികൾ പരീക്ഷ എഴുതിയ സെന്റർ-എച്ച്.എം.എച്ച്. എസ്.എസ് രണ്ടാർക്കര എറണാകുളം
ടിഎച്ച്എസ്എൽസിയിൽ 2914 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 2913പേർ ഉപരിപഠനത്തിന് യോഗ്യത നേടി. വിജയശതമാനം 99.9. ഫുൾ എ പ്ലസ് നേടിയവർ288. മുഴുവൻ വിദ്യാർത്ഥികളും വിജയിച്ച സ്‌കൂളുകൾ: സർക്കാർ സ്‌കൂൾ951, എയ്ഡഡ്1291, അൺ എയ്ഡഡ്439. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകള് മെയ് 20 മുതൽ 24 വരെ ഓൺലൈനായി നൽകാം.
പരമാവധി 3 വിഷയങ്ങൾക്ക് സേ പരീക്ഷ എഴുതാം. ജൂൺ ഏഴ് മുതൽ 14 വരെയാണ് സേ പരീക്ഷ. ഇതിന്റെ ഫലം ജൂൺ അവസാനവാരം പ്രസിദ്ധീകരിക്കും. വിജയികളുടെ സർട്ടിഫിക്കറ്റ് ജൂൺ ആദ്യവാരം ഡിജിലോക്കറിൽ ലഭ്യമാകും. കുട്ടികൾ നന്നായി എഴുതിയതിനാൽ കൂടുതൽ എ പ്ലസ് വന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി. വലിയ വിജയത്തിൽ സന്തോഷിക്കാം. സർക്കാർ സ്‌കൂളുകൾ മികച്ച പ്രകടനം നടത്തി.
ഫലം ലഭിക്കുന്ന മറ്റു വെബ്‌സൈറ്റുകൾ:
www.prd.kerala.gov.in
https://results.kerala/gov.in
https://examresults.kerala.gov.in
https://pareekshabhavan.kerala.gov.in
https://sslcexam.kerala.gov.in
https://results.kite.kerala.gov.in
എസ്.എസ്.എൽ.സി. (എച്ച്.ഐ.) http://sslchiexam.kerala.gov.in
ടി.എച്ച്.എസ്.എൽ.സി(എച്ച്.ഐ) http://thslchiexam.kerala.gov.in
ടി.എച്ച്.എസ്.എൽ.സി. ഫലം http://thslcexam.kerala.gov.in
എ.എച്ച്.എസ്.എൽ.സി. ഫലം http://ahslcexam.kerala.gov.in
മൊബൈൽ ആപ്പുകൾ:
PRD live
Saphalam 2023
മറുനാടന് മലയാളി ബ്യൂറോ