- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർവീസ് ചട്ടങ്ങൾ പലതും ഉന്നത വിദ്യാഭ്യാസത്തിൽ ഗുണനിലവാരമുള്ള അധ്യയനത്തിനു തടസ്സമാവുന്നുവെന്ന് കമ്മീഷൻ; കോളേജ് അദ്ധ്യാപകനിയമനത്തിൽ പ്രായപരിധി ഒഴിവാക്കാൻ സംസ്ഥാന സർക്കാർ; സർക്കാറിന്റെ നീക്കം കേന്ദ്ര സർവകലാശാലകളിൽ നിയമനത്തിന് പ്രായപരിധിയില്ലെന്ന മാനദണ്ഡം ചൂണ്ടിക്കാട്ടി
തിരുവനന്തപുരം: ഉന്നത ഡിഗ്രി ഉള്ളവർക്കുള്ള്ൾപ്പടെ ആശ്വാസമാകുന്ന നീക്കവുമായി സംസ്ഥാനസർക്കാർ.സംസ്ഥാനത്ത് കോളേജ് അദ്ധ്യാപകരുടെ നിയമനത്തിന് പ്രായപരിധി ഒഴിവാക്കാനാണ് സംസ്ഥാനസർക്കാറിന്റെ നീക്കം.വിഷയവുമായി ബന്ധപ്പെട്ട പഠിക്കാനായി സർക്കാർ നിയമിച്ച ശ്യാം ബി. മേനോൻ കമ്മിഷന്റെ കണ്ടെത്തൽ, സർവീസ് ചട്ടങ്ങൾ പലതും ഉന്നത വിദ്യാഭ്യാസത്തിൽ ഗുണനിലവാരമുള്ള അധ്യയനത്തിനു തടസ്സമാവുന്നുവെന്നാണ്. ഇതിന്റെ ചുവട്പിടിച്ചാണ് സർക്കാറിന്റെ നീക്കം.
അസി. പ്രൊഫസർ നിയമനത്തിനുള്ള യുജിസി. മാനദണ്ഡം പ്രായപരിധി വ്യവസ്ഥ ചെയ്തിട്ടില്ല. കേന്ദ്ര സർവകലാശാലകളിൽ അസി. പ്രൊഫസർ നിയമനത്തിന് പ്രായപരിധിയില്ല,പല സംസ്ഥാനങ്ങളിലും കോളേജ് അദ്ധ്യാപക നിയമനത്തിന് പ്രായപരിധിയില്ല,വിദേശ സർവകലാശാലകളിൽ ഗവേഷണം നടത്തുന്ന മികച്ച യോഗ്യതകളുള്ള മലയാളികളെ കേരളത്തിലേക്ക് ആകർഷിക്കാൻ പ്രായപരിധി ഒഴിവാക്കുന്നത് സഹായകമാവും എന്നിവയാണ് സർക്കർ ചൂണ്ടിക്കാട്ടുന്ന പ്രധാനഗുണങ്ങൾ.
സർക്കാർ, എയ്ഡഡ് കോളേജുകളിൽ അദ്ധ്യാപകനിയമനത്തിന് 40 വയസ്സാണ് നിലവിലെ പൊതുപ്രായപരിധി.ഒ.ബി.സി. വിഭാഗങ്ങൾക്ക് 43, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് 45 എന്നിങ്ങനെ ഇളവുണ്ട്. സർവീസ് ചട്ടങ്ങൾ പലതും ഉന്നത വിദ്യാഭ്യാസത്തിൽ ഗുണനിലവാരമുള്ള അധ്യയനത്തിനു തടസ്സമാവുന്നുവെന്നാണ് ശ്യാം ബി. മേനോൻ കമ്മിഷന്റെ നിരീക്ഷണം.
വിവിധമേഖലകളിൽ പ്രാവീണ്യമുള്ളവർക്ക് അവരുടെ തൊഴിൽ ജീവിതത്തിന്റെ അവസാന കാലയളവിൽ അധ്യയനത്തിലേക്കു തിരിയാൻ പുതിയ തീരുമാനം സഹായിക്കുമെന്നും കമ്മിഷൻ അഭിപ്രായപ്പെട്ടു.കോളേജുകളിലും സർവകലാശാലകളിലും അക്കാദമിക നിലവാരം മെച്ചപ്പെടുത്താൻ ഈ പരിഷ്‌കാരം പ്രയോജനപ്പെടുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
പരിഷ്‌കാരം പ്രാബല്യത്തിൽ വരുന്നതോടെ നിരവധി പേർക്കാണ് സാധ്യത തെളിയുന്നത്. അസി. പ്രൊഫസർ നിയമനത്തിന് സർവകലാശാലകളും കോളേജുകളും പി.എച്ച്.ഡി., പോസ്റ്റ് ഡോക്ടറൽ തുടങ്ങിയ ബിരുദമുള്ളവരെയാണ് മുഖ്യമായും പരിഗണിക്കുന്നത്.ഈ ഉയർന്ന ബിരുദങ്ങൾ നേടാൻ കൂടുതൽ സമയം ചെലവഴിക്കേണ്ടി വരും.ആയതിനാൽ, ഇത്തരം ബിരുദധാരികൾക്ക് നിലവിലെ പ്രായപരിധി കാരണം അസി. പ്രൊഫസർ നിയമനത്തിന് അപേക്ഷിക്കാൻപോലും കഴിയാറില്ല. ഉയർന്ന ബിരുദധാരികൾക്ക് ഇങ്ങനെ അദ്ധ്യാപനജോലി നിഷേധിക്കപ്പെടുന്നു.
ഇതിനു പുറമേ, വനിതാ ഉദ്യോഗാർഥികൾക്ക് പ്രസവം, ശിശുപരിപാലനം തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളാലും മറ്റും ഉയർന്ന ബിരുദങ്ങൾ നേടാൻ സമയമെടുക്കുന്നു.പ്രായപരിധി ഒഴിവാക്കുന്നത് അവർക്കും കൂടുതൽ അവസരമൊരുങ്ങും.ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ടിനുശേഷം സർക്കാർ തുടർനടപടികളിലേക്ക് കടക്കും.പുതിയ തീരുമാനം നടപ്പാക്കാൻ കേരള സർവീസ് ചട്ടത്തിൽ ഭേദഗതി വേണ്ടി വരും.
യുജിസി. വ്യവസ്ഥയുടെ ചുവടുപിടിച്ച് പുതിയ പരിഷ്‌കാരം നടപ്പാക്കാൻ സർക്കാർ തത്ത്വത്തിൽ തീരുമാനിച്ചു.പരിഷ്‌കരിച്ച നിയമനമാനദണ്ഡങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകാൻ ഉന്നത വിദ്യാഭ്യാസവകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.പി.എസ്.സി. അംഗീകാരത്തോടെയുള്ള ഈ ഭേദഗതിക്കുശേഷം പ്രായപരിധി ഒഴിവാക്കിയുള്ള നിയമന നടപടികൾക്കായി പ്രത്യേകം വിജ്ഞാപനം പുറപ്പെടുവിക്കും.
മറുനാടന് മലയാളി ബ്യൂറോ