- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നിഹാലിന്റെ ദാരുണ മരണത്തിന് കാരണം തെരുവ് നായ വിഷയം പരിഹരിക്കാത്തതിനാൽ; മനുഷ്യരെ കടിച്ചു കീറുന്ന തെരുവ് നായകളുടെ അവസാനത്തെ ഇരയായി മുഴപ്പിലങ്ങാട്ടെ പതിനൊന്നുകാരനും; പാനൂരിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഒന്നര വയസുകാരനെയും മേലെ ചമ്പാട് അഞ്ചു വയസുകാരനെയും തെരുവുനായകൾ അക്രമിച്ചത് അടുത്തിടെ
കണ്ണൂർ: കണ്ണുരിൽ തെരുവുനായ്ക്കൾ കുഞ്ഞുങ്ങളെയും മുതിർന്നവരെയും കടിച്ചു കീറുമ്പോഴും സർക്കാരും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും മൗനം പാലിക്കുന്നു. പാനൂരിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ഒന്നര വയസുകാരനും മേലെ ചമ്പാട് സ്‌കൂൾ വിട്ടു മടങ്ങി വരികമായിരുന്ന അഞ്ചു വയസുകാരനെയും തെരുവുനായകൾ അക്രമിച്ചിരുന്നു.
ഇതേ തുടർന്ന് വൻ ജനകീയ പ്രതിഷേധമാണ് പാനൂർ മേഖലയിൽ നിന്നും ഉയർന്നുവന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇരുപതോളം പേർക്കാണ് പാനൂർ മേഖലയിൽ തെരുവുനായയുടെ കടിയേറ്റത് ' ഇതിന് മുൻപും നിരവധിയാളുൾക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. മനുഷ്യരെ കടിച്ചു കീറുന്ന തെരുവ് നായകളുടെ അവസാനത്തെ ഇരയായാണ് മുഴപ്പിലങ്ങാട് കെട്ടിനകം സ്വദേശി നിഹാൽ .
കണ്ണൂർ ജില്ലയിൽ തെരുവ് നായ വന്ധ്യ കരണം നിലച്ചതും റോഡരികിൽ മാലിന്യം അനിയന്ത്രിതമായി തള്ളുന്നതാണ് തെരുവ് നായ്ക്കൾ പെറ്റുപെരുകാൻ ഇടയാക്കിയത്. ഇവയെ നിയന്ത്രിക്കാനോ ഉന്മൂലനംസർക്കാർ സംവിധാനങ്ങൾക്ക് ചെയ്യാൻ കഴിയില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ഇന്ന് വൈകീട്ടാണ് മുഴപ്പിലങ്ങാട് എടക്കാട് കെട്ടിനകം സ്വദേശി നിഹാൽ തെരുവു നായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഭിന്നശേഷിയുള്ള കുട്ടിയാണ്. വൈകീട്ട് അഞ്ചുമണിയോടെ കുട്ടിയെ കാണാനില്ലായിരുന്നു. തുടർന്നു നടത്തിയ തിരച്ചിലിൽ ആണ് 500 മീറ്ററോളം അകലെയുള്ള ആൾതാമസമില്ലാത്ത വീടിന്റെ ഗേറ്റിന് സമീപത്ത്നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. നായ കടിച്ചുകൊന്നതാണെന്നാണ് പ്രാഥമിക നിഗമനം.
രാത്രി എട്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഭിന്നശേഷിയുള്ള കുട്ടിയാണ്. സംസാരശേഷിയടക്കമില്ലാത്ത കുട്ടിയായതിനാൽ അപകടം നടന്നത് ആരും അറിഞ്ഞില്ല. കുട്ടിയുടെ ശരീരമാസകലം നായ കടിച്ചുകീറിയതിന്റെ പാടുകളുണ്ടായിരുന്നു. കുട്ടി കൽക്കുകയാണെന്നായിരുന്നു വീട്ടുകാർ വിചാരിച്ചിരുന്നത്. എന്നാൽ കുറച്ചു കഴിഞ്ഞിട്ടും കാണാതായതോടെ തിരച്ചിൽ നടത്തുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേർന്നുനടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്.
സമീപത്തുതന്നെയുള്ള ആൾപാർപ്പില്ലാത്ത വീടിന്റെ കൊമ്പൗണ്ടിനകത്ത് മതിലിനോട് ചേർന്ന് ദേഹമാസകലം രക്തം വാർന്ന നിലയിൽ ബോധരഹിതനായിക്കിടക്കുന്ന നിലയിൽ കുട്ടിയെ കണ്ടെത്തി. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം തലശ്ശേരി ആശുപത്രിയിലേക്കു മാറ്റി.




