- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സാഹസിക യാത്രികന് കുരുങ്ങിയത് സമുദ്രനിരപ്പില്‍ നിന്ന് 15,000 അടി; വഴി തെറ്റി ഉറ്റപ്പെട്ടത് മണിക്കൂറുകള്‍; തിരികെ ക്യാമ്പിലെത്താന്‍ വഴികാട്ടിയായത് തെരുവ് നായ; ഇവരില്‍ നിന്ന് ആത്മാര്‍ത്ഥ കണ്ടെത്താനാകുമെന്ന് വീഡിയോക്ക് കമന്റ്
സാഹസികയാത്രകളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പ്രകൃതിയുടെ വെല്ലുവിളികളോട് മുഖാമുഖം ഏറ്റുമുട്ടേണ്ടി വരാറുണ്ട്. ചിലപ്പോള്‍ വലിയ ദുരന്തങ്ങള്‍, ചിലപ്പോള്‍ ആ വലിയ ദുരന്തത്തില്‍ നിന്നും സാഹസികമായി രക്ഷപ്പെടല്‍. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള അതിര്‍ത്തിയില്‍ പലപ്പോഴും മനുഷ്യന്റെ ചിന്താശേഷിയാണു സഹായകമാകുന്നത്. എന്തെങ്കിലും ആശയത്തിലൂടെ രക്ഷപ്രവര്‍ത്തകര്‍ക്ക് ആശയം കൈമാറുകയും, പിന്നീട് രക്ഷാപ്രവര്‍ത്തകര്‍ എത്തി അവരെ രക്ഷിക്കുകയുമാണ് പതിവ്.
എന്നാല്‍ മഞ്ഞുമലയില്‍ വഴിതെറ്റിയ ഒരു യുവാവിന് ദൈവത്തിന്റെ ദൂതനായി എത്തിയത് ഒരു തെരുവുനായ ആയിരുന്നു! തണുപ്പിന്റെ കഠിനതയില്‍ ഈ നായ ഈ മനുഷ്യനെ തിരികെ യഥാ സ്ഥലത്ത് എത്തിച്ച മനോഹരമായ രക്ഷാപ്രവര്‍ത്തനകഥ, കരുണയുടെ ശക്തിയേയും സഹജീവികളുടെ അസാധാരണ താത്പര്യങ്ങളേയും തെളിയിക്കുന്ന മറ്റൊരു ഉദാഹരണമായി മാറുന്നു.
പെറുവിലെ സമുദ്രനിരപ്പില്‍ നിന്ന് 15,000 അടി ഉയരത്തിലുള്ള കഠിനമായ മലനിരകളില്‍ വഴിതെറ്റി കുടുങ്ങിയ ഒരു യുവാവിനാണ് അസാധരണമായ സംഭവം നടന്നത്. വഴിതെറ്റിയ യുവാവിന് ചുറ്റും നോക്കിയാല്‍ മഞ്ഞ് മാത്രമാണ് കാണാനകുന്നത്. മഞ്ഞുമൂടിയ പരിസരത്തേക്ക് എങ്ങോട്ടാണ് പോകണമെന്ന് യാതൊരു ധാരണയുമില്ലാതെ നില്‍ക്കുമ്പോഴാണ് അവിടെയൊരു തെരുവുനായയെ കണ്ടത്. അയാളുടെ ജീവിതത്തിലെ മറക്കാനാകാത്ത സംഭവം ആ തെരുവ് നായയില്‍ നിന്ന് കിട്ടുമെന്ന് അയാള്‍ ഒരിക്കലും പ്രതീക്ഷിച്ച് കാണില്ല. നായയെ കണ്ട് അമ്പരന്ന യുവാവ്, 'ഹേയ്, നീ ഇവിടെ എന്താണ് ചെയ്യുന്നത്? എങ്ങനെ ഇവിടെയെത്തി?' എന്ന് ചോദിക്കുകയായിരുന്നു.
തുടര്‍ന്ന് നായ മുന്‍പോട്ട് ഓടന്‍ തുടങ്ങി. അതിന്റെ പിന്നാലെ നടന്നുപോകാന്‍ യുവാവ് തീരുമാനിച്ചു. ഇടയ്ക്കിടെ നായ കാഴ്ചയില്‍ നിന്ന് മാറിയെങ്കിലും, പെട്ടെന്ന് മുന്നില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. എങ്ങനെയായിരുന്നാലും, നായയെ പിന്തുടര്‍ന്ന് പോകുന്ന വഴിയാണ് യുവാവ് ഒരു സൈന്‍ ബോര്‍ഡിന്റെ അരികില്‍ എത്തിച്ചത്. രക്ഷപ്പെടാനുള്ള മാര്‍ഗം കണ്ടെത്തിയ സന്തോഷത്തില്‍ യുവാവ്, 'ഞങ്ങള്‍ രണ്ടുപേരും വളരെ സന്തോഷവാന്മാരാണ്,' എന്ന് വീഡിയോയില്‍ പറഞ്ഞുകൊണ്ടാണ് ക്യാമ്പിലേക്ക് തിരികെ മടങ്ങിയത്.
ആദ്യം മുതല്‍ യുവാവ് വീഡിയോ എടുത്തിരുന്നു. ഈ വീഡിതോ യുവാവ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. പെട്ടെന്ന് തന്നെയാണ് ഈ വീഡിയോ വൈറലായത്. നിരവധിയാളുകള്‍ ഈ വീഡിയോ കമന്റ് ചെയ്യുകയും ചെയ്തു. 'ഒരു റഷ്യന്‍ പര്‍വ്വതപ്രദേശത്ത് സമാനമായ അനുഭവം തനിക്കും ഉണ്ടായിട്ടുണ്ട്,' എന്ന് ഒരാള്‍ കമന്റില്‍ പറയുമ്പോള്‍, 'ഇത്തരത്തിലെക്കു വന്യമേഖലകളില്‍ പോലും ആത്മാര്‍ത്ഥതയെ കണ്ടെത്താനാകും,' എന്ന മറ്റൊരു കമന്റും ശ്രദ്ധ നേടുന്നു.
ഈ സംഭവം, മനുഷ്യനും മൃഗങ്ങളുമായുള്ള അപ്രതീക്ഷിത സഹജീവിതത്തിന്റെ മനോഹരമായ ഉദാഹരണമായി മാറിയിരിക്കുന്നു.