- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; സുധാകരൻ
കണ്ണൂർ: ഇടത് മുന്നണി കൺവീനർ ഇ.പി.ജയരാജൻ ബിജെപിയിലേക്ക് പോകുമെന്ന് കെപിസിസി പ്രസിഡൻറ് കെ.സുധാകരൻ. ബിജെപി നേതാവ് ശോഭാ സുരേന്ദ്രനുമായി ഇ.പി ഗൾഫിൽവച്ച് ചർച്ച നടത്തിയെന്നും സുധാകരൻ ആരോപിച്ചു. രാജീവ് ചന്ദ്രശേഖറുമായും ഇപി ചർച്ച നടത്തി. ഒരു ഗവർണർ സ്ഥാനം നൽകാമെന്ന് പറഞ്ഞാണ് ഇ.പിയുമായി ചർച്ച നടത്തിയത്. എം.വി.ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായ ശേഷം ഇ.പി അസ്വസ്ഥനാണെന്നും സുധാകരൻ പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന് ശേഷം താൻ പാർട്ടി സെക്രട്ടറിയാകുമെന്നാണ് ഇ.പി കരുതിയിരുന്നത്. ഇത് സാധിക്കാതെ വന്നതിന്റെ നിരാശയുണ്ട്. ഇക്കാര്യം പലരോടും ഇപി പറഞ്ഞിട്ടുണ്ട്. പിണറായി വിജയനുമായും ഇ.പിക്ക് നല്ല ബന്ധമില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു. നേരത്തെ ഒരു സിപിഎം നേതാവ് താനുമായി ചർച്ച നടത്തിയെന്ന് ശോഭാ സുരേന്ദ്രൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ നേതാവിന്റെ പേരു പറഞ്ഞില്ല. ദല്ലാൾ നന്ദകുമാറാണ് സിപിഎം നേതാവിനെ കൊണ്ടുവന്നതെന്നും ശോഭ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സുധാകരൻ ആരോപണവുമായി രംഗത്തു വരുന്നത്.
ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്. ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു. പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി .ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചാണ്. ചർച്ചക്ക് മാധ്യസ്ഥൻ ഉണ്ട്.. അദ്ദേഹം തന്നെ തന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട് .പാർട്ടിക്ക് അകത്തു ഇ പി അസ്വസ്ഥനാണ്. പാർട്ടി സെക്രട്ടറി ആവാത്തത്തിൽ നിരാശനായിരുന്നു .ഗോവിന്ദൻ സെക്രട്ടറി ആയതോടെ ഇ പി അവഗണിക്കപ്പെട്ട അവസ്ഥയിലായി.പിണറായിയുമായി അദ്ദേഹത്തിന് നല്ല ബന്ധമില്ല. രാജീവ് ചന്ദ്രശേഖരും ശോഭയും ആണ് ചർച്ചക്ക് മധ്യസ്ഥം വഹിച്ചതെന്നും കെ.സുധാകരൻ ആരോപിച്ചു.
സുധാകരൻ ബിജെപിയിൽ ചേരുമെന്ന പ്രചരണം കണ്ണൂരിൽ സിപിഎം നിറച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് ഇപിയെ ഉയർത്തിയുള്ള പ്രത്യാക്രമണം. സുധാകരന്റെ ആരോപണത്തിൽ ഇപിയുടെ നിലപാട് വിശദീകരണം നിർണ്ണായകമാകും.