- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് ഉദ്യോഗസ്ഥരുടെ പ്രണയം വീട്ടിൽ അറിഞ്ഞു; ഉറക്ക ഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു; ഇരുവരെയും കൊട്ടാരക്കര പൊലീസ് കണ്ടെത്തി; അപകടനില തരണം ചെയ്തു
കൊട്ടാരക്കര: കമിതാക്കളായ പൊലീസ് ഉദ്യോഗസ്ഥർ ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഇരുവരെയും പൊലീസ് കണ്ടെതി ആശുപത്രിയിലാക്കി. രണ്ടു പേരും അപകട നില തരണം ചെയ്തു.
പത്തനംതിട്ട ജില്ലാ ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഗ്രേഡ് എഎസ്ഐയും അടൂരിൽ ജോലി ചെയ്യുന്ന പൊലീസുകാരിയുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഒരാൾ കൊല്ലം പനംതോപ്പ് സ്വദേശിയും മറ്റൊരാൾ ഇടക്കാട് സ്വദേശിയുമാണ്. ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ഇരുവരും സ്വന്തമായി കുടുംബം ഉള്ളവരാണ്. ഇവരുടെ പ്രണയം പൊലീസുകാരിയുടെ ഭർത്താവ് അറിയുകയും ഗ്രേഡ് എഎസ്ഐയുടെ ഭാര്യയെ വിളിച്ച് അറിയിക്കുകയും ചെയ്തു. ഇതോടെ വീട്ടുകാരുമായി വഴക്കിട്ട് ഇരുവരും കൊട്ടാരക്കരയിൽ എത്തുകയും ഉറക്കഗുളിക കഴിക്കുകയുമായിരുന്നുവെന്ന് പറയുന്നു. ഗ്രേഡ് എസ്എസ്ഐയുടെ വീട്ടുകാർ അറിയിച്ചതിൻ പ്രകാരം കൊട്ടാരക്കര പൊലീസ് ഇരുവരെയും കണ്ടെത്തി ആശുപത്രിയിലാക്കുകയായിരുന്നു.
ചെറിയ എണ്ണം ഗുളികകൾ മാത്രമാണ് കഴിച്ചത്. ഇതു കാരണം വലിയ പ്രശ്നം ഉണ്ടായിട്ടില്ലെന്നാണ് വിവരം.കൊട്ടാരക്കര കിഴക്കേ തെരുവിൽ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. എസ്ഐ ബാലാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കണ്ടെത്തിയത്.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്